Please login to post comment

ഹോക്കി

  • admin trycle
  • Jul 18, 2020
  • 0 comment(s)

ഹോക്കി

സ്റ്റിക്കുകളും പന്തും ഉപയോഗിച്ച് നടത്തുന്ന ഒരു കളിയാണ് ഹോക്കി. രണ്ട് ടീമുകളായുള്ള കളിയിൽ, ഹോക്കിവടി എന്നറിയപ്പെടുന്ന പ്രത്യേകതരം വടിയുപയോഗിച്ച് പന്തുതട്ടി എതിരാളിസംഘത്തിന്റെ പോസ്റ്റിൽ എത്തിച്ച് ഗോൾ നേടുക എന്നതാണ് ലക്ഷ്യം. ഹോക്കി എന്നതാണ് പൊതുവായ പേരെങ്കിലും ഐസ് ഹോക്കി, തെരുവുഹോക്കി തുടങ്ങിയ കളികൾ നിലനിൽക്കുന്ന സ്ഥലങ്ങളിൽ അവയിൽ നിന്നും വേർതിരിച്ചറിയാനായി ഫീൽഡ്‌ഹോക്കി (മൈതാനഹോക്കി) എന്നും ഇവ അറിയപ്പെടുന്നു. വടിയും പന്തും ഉപയോഗിച്ച് കളിക്കുന്ന ഹോക്കി പോലുള്ള ഗെയിമുകൾ ആയിരക്കണക്കിന് വർഷങ്ങളായി കളിക്കുന്നു എന്ന് ചരിത്രം പറയുന്നു.

ആദ്യകാല നാഗരികതകളിൽ നിന്നാണ് ഹോക്കി കളി വികസിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ചരിത്രപരമായ രേഖകൾ കാണിക്കുന്നത് 4,000 വർഷങ്ങൾക്ക് മുമ്പ് ഈജിപ്തിലും ബിസി 1000 ൽ എത്യോപ്യയിലും ഹോക്കി കളിച്ചിരുന്നു എന്നാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് റോമാക്കാർ, ഗ്രീക്കുകാർ, തെക്കേ അമേരിക്കയിലെ ആസ്ടെക് ഇന്ത്യക്കാർ എന്നിവർ ഹോക്കിയുടെ ആദ്യ രൂപം കളിച്ചിരുന്നു എന്നതിന് വിവിധ മ്യൂസിയങ്ങൾ തെളിവുകൾ നൽകുന്നു. ഏഥൻസിലെ നാഷണൽ ആർക്കിയോളജിക്കൽ മ്യൂസിയത്തിൽ 60 സെന്റിമീറ്റർ x 20 സെന്റിമീറ്റർ അളവിലുള്ള നാല് മാർബിൾ സ്ലാബുകൾ സൂക്ഷിച്ചിട്ടുണ്ട്, ഇവ പുരാതന ഹോക്കി കളിയെ സൂചിപ്പിക്കുന്നവയാണെന്ന് ചരിത്ര പണ്ഡിതർ പറയുന്നു. പുരാതന ഗ്രീസിൽ കെറിറ്റിസിൻ എന്നറിയപ്പെട്ടിരുന്ന ഒരു തരം ഹോക്കി വളരെ ജനപ്രിയമായിരുന്നു. റോമാക്കാർ "പഗനിക്ക", ഐറിഷ് "ഹർലിംഗ്", സ്കോട്ടുകാർ "ഷിന്റി" എന്നിങ്ങനെ വിളിച്ചിരുന്ന കളിക്ക് "ഹോക്കി" എന്ന പേര് ആദ്യമായി ഉപയോഗിച്ചത് 1527 ൽ അയർലണ്ടിൽ വെച്ചായിരുന്നു എന്നാണ് ചരിത്ര രേഖകൾ പറയുന്നത്. ഈ പേര് വന്നത് ഫ്രഞ്ച് പദമായ "ഹോക്കറ്റ്" എന്നതിൽ നിന്നാണ് എന്ന് കരുതുന്നു.

17, 18 നൂറ്റാണ്ടുകളിൽ ഹോക്കി ഇംഗ്ലണ്ടിലെ മുഴുവൻ ഗ്രാമങ്ങളിലും പ്രചാരത്തിൽ വന്നു. രണ്ടു ഗ്രാമങ്ങൾ തമ്മിൽ പൊതു മൈതാനങ്ങളിൽ ഹോക്കി കളിക്കുന്നത് ഈ കാലഘട്ടത്തിലാണ് തുടക്കം കുറിച്ചത് എന്ന് കരുതപ്പെടുന്നു. ടീമുകളിൽ മിക്കപ്പോഴും 60 മുതൽ 100 ​​വരെ കളിക്കാർ ഉൾപ്പെട്ടിരുന്നു പക്ഷെ ഇവരിൽ ചുരുങ്ങിയ ആളുകളെ കളിക്കളത്തിൽ ഇറങ്ങുകയുള്ളു, കളികൾ നിരവധി ദിവസങ്ങളോ അതിൽ കൂടുതലോ നീണ്ടു പോവുക പതിവായിരുന്നു. ഇന്ന് നമുക്കറിയാവുന്ന ഹോക്കി ഗെയിമിന്റെ നിയമങ്ങൾ ഉണ്ടാകുന്നത് 1860 കളിലാണ്. ഇംഗ്ലണ്ടിലെ ഈറ്റൻ കോളേജിൽ ആയിരുന്നു ഹോക്കിയുടെ ആദ്യ നിയമാവലികൾ വന്നത്. 1875 ൽ ആദ്യത്തെ ഹോക്കി അസോസിയേഷൻ രൂപീകരിച്ചപ്പോൾ കൂടുതൽ നിയമങ്ങൾ എഴുതി ചേർക്കപ്പെട്ടു. 1883 ൽ നിലവിൽ വന്ന ലണ്ടനിലെ വിംബിൾഡൺ ഹോക്കി ക്ലബ് ഹോക്കി നിയമങ്ങളെ കൂടുതൽ മികച്ചതാക്കി. അതിനുശേഷം ഈ കളി മറ്റ് രാജ്യങ്ങളിലേക്ക്, പ്രത്യേകിച്ച് യൂറോപ്പിലും ബ്രിട്ടീഷ് കോളനികളിലും വ്യാപിച്ചു.

ഇന്ത്യയിലും വിദൂര കിഴക്കൻ പ്രദേശങ്ങളിലും ഹോക്കി ഗെയിം വ്യാപിക്കുന്നതിന് പ്രധാനമായും ഉത്തരവാദികൾ ബ്രിട്ടീഷ് സൈന്യമായിരുന്നു. 1895 ലാണ് അന്താരാഷ്ട്ര മത്സരം ആരംഭിച്ചത്. വിക്ടോറിയൻ കാലഘട്ടത്തിൽ വനിതകൾക്ക് കായികരംഗത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഹോക്കി സ്ത്രീകൾക്കിടയിൽ കൂടുതൽ പ്രചാരം നേടി. 1895 മുതൽ വനിതാ ടീമുകൾ പതിവായി സൗഹൃദ ഗെയിമുകൾ കളിച്ചിട്ടുണ്ടെങ്കിലും, 1970 കൾ വരെ പ്രധാനപ്പെട്ട അന്താരാഷ്ട്ര മത്സരം ആരംഭിച്ചില്ല. പുരുഷന്മാരുടെ ഹോക്കി 1908 ലും 1920 ലും ഒളിമ്പിക് ഗെയിംസിൽ ഉൾപ്പെടുത്തി, തുടർന്ന് 1928 മുതൽ സ്ഥിരമായി. 1928 ആയപ്പോഴേക്കും ഹോക്കി ഇന്ത്യയുടെ ദേശീയ ഗെയിമായി മാറി, ആ വർഷം നടന്ന ഒളിമ്പിക് ഗെയിംസിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു ഗോൾ പോലും വഴങ്ങാതെ ഇന്ത്യൻ ടീം ആദ്യമായി സ്വർണ്ണ മെഡൽ നേടി. ഹോക്കി രംഗത്ത് ഇന്ത്യയുടെ ആധിപത്യത്തിന്റെ തുടക്കമായിരുന്നു അത്, 1947 ൽ പാകിസ്ഥാന്റെ ആവിർഭാവത്തോടെയായിരുന്നു ഈ ആധിപത്യത്തിന്റെ അവസാനം.

കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾക്കായുള്ള ആഹ്വാനം 1971 ൽ ലോകകപ്പ് ആരംഭിക്കുന്നതിന് കാരണമായി. ബാർസിലോണയിലാണ് ആദ്യ ലോകകപ്പ് ഹോക്കി നടന്നത്. പാകിസ്ഥാനായിരുന്നു ആദ്യ ലോകകപ്പ് ഹോക്കി കിരീടം നേടിയത്. ആദ്യത്തെ വനിതാ ലോകകപ്പ് 1974 ൽ നടന്നു, 1980 ൽ വനിതാ ഹോക്കി ഒരു ഒളിമ്പിക് മത്സരമായി മാറി. ഏഷ്യൻ കപ്പ്, ഏഷ്യൻ ഗെയിംസ്, യൂറോപ്യൻ കപ്പ്, പാൻ-അമേരിക്കൻ ഗെയിംസ് എന്നിവയാണ് മറ്റ് പ്രധാന അന്താരാഷ്ട്ര ഹോക്കി ടൂർണമെന്റുകൾ.











( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...