Please login to post comment

ബചേന്ദ്രി പാൽ

  • admin trycle
  • Mar 26, 2020
  • 0 comment(s)

ബചേന്ദ്രി പാൽ

 

എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയാണ് ബചേന്ദ്രി പാൽ. ഉത്തരാഖണ്ഡിലെ നാകുരി എന്ന ഗ്രാമത്തിൽ 1954 മെയ്യ് 24 ന് ബചേന്ദ്രിപാല്‍ ജനിച്ചു. ഒരു ഗ്രാമീണ തൊഴിലാളിവർഗ കുടുംബത്തിൽ കിഷൻ സിംഗ് പാൽ, ഹംസാദേവി ദമ്പതികളുടെ 7 മക്കളിൽ മൂന്നാമത്തെയാളായി ജനച്ച ബചേന്ദ്രി പാല്‍ പഠിച്ച് ഡോക്ടറാകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും എട്ടാം തരം പാസായ ബചേന്ദ്രിയോട് പഠനം നിർത്തുവാൻ പിതാവിന് ആവശ്യപ്പെടേണ്ടി വന്നു. തുടർന്ന് പഠിക്കുവാനുള്ള ആഗ്രഹം ശക്തമായിരുന്ന ബചേന്ദ്രിയെ, മൂത്ത സഹോദരന്റെ പ്രേരണമൂലം മാതാപിതാക്കൾ  സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ പിന്നീട് അനുവദിച്ചു. പഠനത്തിലും കായികയിനങ്ങളിലും ഒരു പോലെ മികവ് പുലർത്തിയ ബചേന്ദ്രി നല്ല മാർക്കോടെ പത്താംതരം പാസ്സായ ശേഷം കോളേജ് വിദ്യാഭ്യാസം ആരംഭിച്ചു. ആ ഗ്രാമത്തിലെ ബിരുദം നേടിയ ആദ്യ വനിതയായ അവർ പിന്നീട്

ബിരുദാനന്തര ബിരുദവും ബി.എഡും പൂർത്തിയാക്കി.

 

സ്കൂൾ കാലഘട്ടത്തിലാണ് ബചേന്ദ്രി ആദ്യമായി ഒരു പർവ്വതാരോഹണം നടത്തുന്നത്. അതും സഹപാഠികളോടൊപ്പം. ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട ബചേന്ദ്രി അദ്ധ്യാപിക ആവാനുള്ള എല്ലാരുടെയും നിർദേശം വക വയ്ക്കാതെ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടൈൻ എഞ്ചിനീറിങ്ങിൽ ചേർന്നു. പരിശീലനകാലത്ത് അവർ മികച്ച പ്രകടനം കാഴ്ചവച്ചു. ഗംഗോത്രി, രുദ്രഗാരിയ എന്നിങ്ങനെ ചെറു പർവതങ്ങൾ എല്ലാം കീഴടക്കിയതിനു ശേഷം ബചേന്ദ്രി ഭാരതത്തിലെ ആദ്യ മിക്‌സഡ് പർവ്വതാരോഹണ സംഘത്തിൽ ചേർന്നു. 1984 മെയ് ആദ്യം ബചേന്ദ്രി അടങ്ങുന്ന സംഘം എവറസ്റ്റ് കൊടുമുടി കീഴടക്കാനുള്ള യാത്ര ആരംഭിച്ചു. യാത്ര മദ്ധ്യേ മഞ്ഞു മലയിൽ ഉണ്ടായ ഇടിച്ചിൽ സംഘത്തിന്റെ യാത്രക്ക് തടസ്സം സൃഷ്ട്ടിച്ചു, സംഘത്തിൽ ഉണ്ടായിരുന്ന നിരവധി ആളുകൾക്ക് പരിക്കുകൾ പറ്റി. ബചേന്ദ്രി അടക്കം ചില ആളുകൾ ഇതിൽ നിന്ന് രക്ഷപ്പെടുകയും യാത്ര തുടരുകയും ചെയ്തു. മെയ് 23 നു ഈ സംഘം തങ്ങളുടെ ലക്ഷ്യം കാണുകയും ബചേന്ദ്രി എവറസ്റ്റ് കീഴടക്കുന്ന ആദ്യ ഇന്ത്യൻ വനിതയാവുകയും ചെയ്തു.

 

ഉടനടി പ്രശസ്തി നേടിയ ബചേന്ദ്രി പാൽ പിന്നീട് ഒട്ടനവധി പർവതാരോഹണങ്ങൾക്കും പര്യവേഷണങ്ങൾക്കും നേതൃത്വം നൽകിയിട്ടിട്ടുണ്ട്. 1985 ൽ എവറസ്റ്റ് കീഴടിക്കിയ ഒരു വനിതാ ടീമിനെ അവർ വിജയകരമായി ലക്ഷ്യസ്ഥാനത്തിലേക്ക് നയിച്ചു. 1993 ലും1994 ലും ഇൻഡോ-നേപ്പാള്‍ എവറസ്റ്റ് ദൗത്യസംഘത്തിന് ബചേന്ദ്രി നേതൃത്വം നല്കി. ഈ പര്യവേഷണ സംഘം ഏഴു റെക്കോഡുകൾ നേടി ഇന്ത്യന്‍ പര്യവേഷണത്തില്‍ ഒരു നാഴികക്കല്ലായി മാറി. 1994 ൽ, 2,500 കിലോമീറ്റർ (1,500 മൈൽ) ദൂരം സഞ്ചരിച്ച്‌ കൊണ്ട് ഗംഗാ നദിയിൽ ഒരു വനിതാ റാഫ്റ്റിംഗ് പര്യവേഷണത്തിന് അവർ നേതൃത്വം നൽകി. 1997-ൽ, ബചേന്ദ്രിയുടെ നേതൃത്വത്തിലുള്ള വനിതാ സംഘം അരുണാചൽ പ്രദേശിൽ തുടങ്ങി സിയാച്ചിൻ വരെ 4,000 കിലോമീറ്റർ (2,500 മൈൽ) ഹിമാലയ യാത്ര വിജയകരമായി നടത്തി.

 

1984 ൽ ഇന്ത്യയിലെ നാലാമത്തെ പരമോന്നത സിവിലിയൻ അവാർഡായ പത്മശ്രീ നൽകി രാജ്യം ഇവരെ ആദരിച്ചു. 1986ല്‍ അർജുന അവാർഡും ലഭിച്ചു. മാത്രമല്ല ഗിന്നസ് വേൾഡ് റെക്കോർഡ്(1990 ) , മഹിളാ ശിരോമണി അവാർഡ് എന്നിങ്ങനെ ഒട്ടനവധി അംഗീകാരങ്ങൾക്ക് അർഹയായ വ്യക്തിയാണ് ബചേന്ദ്രി പാൽ. അവരുടെ സാഹസികതയെ ബഹുമാനിച്ച് 1997ല്‍ ഗഡ്വാൾ സർവകലാശാല ഡോക്ടറേറ്റ് ബിരുദം നൽകി അവരെ ആദരിച്ചു.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...