Please login to post comment

ഉസൈൻ ബോൾട്ട്

  • admin trycle
  • Jul 16, 2020
  • 0 comment(s)

ഉസൈൻ ബോൾട്ട്

 

“ജീവിച്ചിരിക്കുന്ന ഏറ്റവും വേഗതയേറിയ മനുഷ്യൻ” എന്ന് വിളിക്കപ്പെടുന്ന ഉസൈൻ ബോൾട്ട് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച അത്‌ലറ്റുകളിൽ ഒരാളാണ്. ഒരു ജമൈക്കൻ ഓട്ടക്കാരനായ ഉസൈൻ ബോൾട്ട് മൂന്ന് ഒളിമ്പിക് ഗെയിംസിൽ 100 ​​മീറ്റർ, 200 മീറ്റർ ഓട്ടങ്ങളിൽ സ്വർണം നേടുകയും, എക്കാലത്തെയും മികച്ച സ്പ്രിന്ററായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. 100 മീറ്റർ, 200 മീറ്റർ, 100*4 മീറ്റർ റിലേ എന്നിവയിലൊക്കെ അദ്ദേഹം ലോക റെക്കോർഡ് ജേതാവ് കൂടിയാണ്.

 

1986 ഓഗസ്റ്റ് 21 ന് ജമൈക്കയിലെ മോണ്ടെഗോ ബേയിലാണ് ഉസൈൻ ബോൾട്ട് ജനിച്ചത്. ഉസൈൻ സെന്റ് ലിയോ ബോൾട്ട് എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. ഒരു മികച്ച ക്രിക്കറ്റ് കളിക്കാരനും ഒരു സ്പ്രിന്ററുമായ ബോൾട്ടിന്റെ സ്വാഭാവിക വേഗത സ്കൂളിലെ കോച്ചുകൾ ശ്രദ്ധിച്ചിരുന്നു, പിന്നീട് മുൻ ഒളിമ്പിക് സ്പ്രിന്റ് അത്‌ലറ്റായ പാബ്ലോ മക്നീലിന്റെ കീഴിൽ അദ്ദേഹം സ്പ്രിന്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി. സ്കൂൾ ചാമ്പ്യൻഷിപ്പുകളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ ഉസൈൻ ബോൾട്ട്, 15-ാം വയസ്സിൽ, ജമൈക്കയിലെ കിംഗ്സ്റ്റണിൽ നടന്ന ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ 200 മീറ്ററിൽ സ്വർണ്ണമെഡൽ നേടികൊണ്ട് ലോക വേദിയിലെ തന്റെ ആദ്യ വിജയം നേടി.

 

2005 ലും 2006 ലും ബോൾട്ട് ലോകത്തെ മികച്ച 5 റാങ്കിംഗിലെത്തി. നിർഭാഗ്യവശാൽ, പരിക്കുകൾ അദ്ദേഹത്തെ ബാധിച്ചുകൊണ്ടിരിക്കുകയും ഇത് ഒരു പ്രൊഫഷണൽ സീസൺ പൂർത്തിയാക്കുന്നതിൽ നിന്ന് അദ്ദേഹത്തെ തടയുകയും ചെയ്തു. 2007 ൽ, ജപ്പാനിലെ ഒസാക്കയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ ഡൊണാൾഡ് ക്വാറിയുടെ 30 വർഷത്തിലേറെ നീണ്ട 200 മീറ്റർ റെക്കോർഡ് ബോൾട്ട് തകർത്തു. പേരുകളിൽ നിന്ന് തിരിച്ചുവന്ന അദ്ദേഹത്തിന് ഈ മെഡൽ കൂടുതൽ ആത്മവിശ്വാസം നൽകി. 2008 ലെ ബീജിംഗിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ അതുവരെ ഉണ്ടായിരുന്ന ലോക റെക്കോർഡുകൾ തിരുത്തി 100 മീറ്ററിലും 200 മീറ്ററിലും 4x100 മീറ്ററിലും ഉസൈൻ ബോൾട്ട് വിജയിച്ചു. 2012 ലെ ലണ്ടനിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ ഇതേ മത്സരങ്ങളിൽ മൂന്ന് സ്വർണ്ണ മെഡലുകളുമായി അദ്ദേഹം വിജയം തുടർന്നു. 2016 ൽ റിയോയിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ തുടർച്ചയായി മൂന്ന് ഒളിമ്പിക് ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടി ‘ട്രിപ്പിൾ ട്രിപ്പിൾ’ എന്ന ചരിത്രം സൃഷ്ടിച്ച അത്‌ലറ്റ് ആണ് ബോൾട്ട്. തുടർച്ചയായി 3 ഒളിമ്പിക്സ് മത്സരങ്ങളിൽ നേടിയ മികച്ച വിജയങ്ങൾ അദ്ദേഹത്തെ “ജീവിച്ചിരിക്കുന്ന ഏറ്റവും വേഗതയേറിയ മനുഷ്യൻ” എന്ന പേരിന് അർഹനാക്കി.

 

ഒമ്പത് ഒളിമ്പിക് ഗെയിംസ് സ്വർണ്ണ മെഡലുകൾക്ക് പുറമേ പതിനൊന്ന് ലോക ടി & എഫ് ചാമ്പ്യൻഷിപ്പ് കിരീടങ്ങളും ഉസൈൻ ബോൾഡ് നേടിയിട്ടുണ്ട്. 2009 ബെർലിനിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും 2013 മോസ്കോയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും 2015 ബീജിംഗിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിലും 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ എന്ന വിഭാഗങ്ങളിൽ റെക്കോർഡുകളോടെ മെഡലുകൾ നേടി. 100 മീറ്റർ, 200 മീറ്റർ, 4x100 മീറ്റർ എന്നിവയിൽ 9.58 സെക്കൻഡ് (2009), 19.19 സെക്കൻഡ്(2009), 36.84 സെക്കൻഡ്(2012) എന്നിങ്ങനെയാണ് ഉസൈൻ ബോൾട്ടിന്റെ ലോക റെക്കോർഡുകൾ.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...