Please login to post comment

Trycle!

  • admin trycle
  • Oct 14, 2021
  • 0 comment(s)

നിങ്ങൾ സോഫ്റ്റ്‌വെയർ രംഗത്തു വർക്ക് ചെയ്യുന്ന ഒരാളാണെകിൽ നിങ്ങള്ക്ക് അറിയുന്ന ഒരു കാര്യമായിരിക്കും ഫ്രഷർ ഹയറിങ് സമയത്ത് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ. പലപ്പോളും അക്കാഡമിക് തലത്തിൽ ഒരുപാട് അറിവുകൾ ഉണ്ടാകുമെങ്കിലും ഇൻഡസ്ട്രയിൽ വേണ്ടി വരുന്ന ടെക്നോളോജികളെ കുറിച്ച് പരിമിതമായ അറിവുകൾ മാത്രമായിരിക്കും ഉണ്ടാവുക, അല്ലെങ്കിൽ പ്രായോഗികമായ അറിവുകൾ ലാബ് പ്രോഗ്രാമ്മിനപ്പുറം പോകാറുമില്ല. പ്രൊജെക്ടുകൾ നോക്കിയാലും അത് പലപ്പോളും ഏതെങ്കിലും ഒരു ഇൻസ്റ്റിറ്റിയൂട്ടിൽ നിന്നും എടുത്തതുമാവും. ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ് പോലുള്ള നഗരങ്ങളിൽ താമസിക്കുന്നവർക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ ഉള്ള സ്ഥലങ്ങൾ ലഭ്യമാകുമ്പോൾ ഗ്രാമങ്ങളിൽ ഇന്നും ചെറിയ ടൗണുകളിൽ നിന്നും വരുന്നവർ കഷ്ടപ്പെടേണ്ട അവസ്ഥ ആണ്. Udemy, Coursera പോലുള്ള പ്ലാറ്റുഫോമുകൾ അനവധി ഉണ്ട് എങ്കിലും കോഴ്‌സുകൾ കമ്പ്ലീറ്റ് ചെയ്യുന്നവർ വളരെ തുച്ഛമാണ്. 

 

ഒരു പുതിയ കാര്യം, പ്രത്യേകിച്ച് ടെക്നോളജി പോലെ കുറച്ചു സങ്കീർണമായ ഒരു കാര്യം പഠിക്കുക എന്നത് എളുപ്പമായ ഒരു കാര്യമല്ല. അതിലെ കോൺസെപ്റ്റുകൾ ആശയക്കുഴപ്പമില്ലാതെ കൃത്യമായി മനസിലാക്കുക എന്നുള്ളതും വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. ഇതെങ്ങനെ നേടിയെടുക്കാം എന്ന ചിന്തയിൽ നിന്നുമാണ് ട്രൈക്കിൾ എന്ന കമ്പനിയുടെ ജനനം. ഇൻഡസ്ട്രയിൽ നമ്മൾ നേടുന്ന അറിവുകൾ വളരെ ഇൻഫോമൽ ആയിട്ട്, നമ്മുടെ ഒരു സുഹൃത്തിനോ, കസിനോ പറഞ്ഞു കൊടുക്കുന്ന പോലെ പറഞ്ഞു കൊടുക്കാൻ കഴിയുന്ന ഒരു പ്ലാറ്റഫോം - അതും മലയാളത്തിൽ. പ്രത്യേകിച്ച് വച്ചുകെട്ടലുകളോ, സങ്കീര്ണതകളോ ഇല്ലാതെ ഇൻഡസ്ട്രയിൽ വർക്ക് ചെയ്യുന്ന ആൾക്കാരിൽ നിന്നും തുച്ഛമായ ഒരു വിലയിൽ മലയാളത്തിൽ പഠിക്കാൻ കഴിയുന്ന ഒരു പ്ലാറ്റഫോം. ഇതെല്ലാമാണ് ട്രൈക്കിൾ. ഇത്തരത്തിൽ ഉള്ള ഒരു പ്ലാറ്റഫോമിന് നമ്മുടെ സമൂഹത്തിൽ ഉണ്ടാക്കാൻ കഴിയുന്ന മാറ്റങ്ങൾ ഒരുപാടാണ്. പല ടെക്നോളജികളും നമുക്ക് ഒരുപാട് പേരിലേക്ക് എത്തിക്കാനും സാധിക്കും. ഇന്ന് ഏകദേശം അയ്യായിരത്തോളം വിദ്യാർത്ഥികൾ ട്രൈക്കിളിലൂടെ പല കോഴ്സുകൾ പഠിക്കുന്നു.

 

മറ്റൊരു പ്രധാന കാര്യം, ഈ കോഴ്‌സുകൾ നിർമിക്കാൻ ഞങ്ങളെ സഹായിക്കുന്നതിലൂടെ നിങ്ങള്ക്ക് ഒരു വരുമാന സ്രോതസ്സ് കൂടി ഉണ്ടാക്കാൻ സാധിക്കും എന്നുള്ളതാണ്. നിങ്ങള്ക്ക് പഠിപ്പിക്കാൻ താൽപ്പര്യം ഉണ്ട് എങ്കിൽ, ഒരു മാറ്റം കൊണ്ട് വരാൻ കഴിയും എന്ന് നിങ്ങളും ചിന്തിക്കുന്നുണ്ട് എങ്കിൽ നമുക്ക് സംസാരിക്കാം.

 

Please Register at: https://forms.gle/CWYrYYz4p2V6VHQh6

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...