Please login to post comment

ലയണ്‍മാന്‍

  • admin trycle
  • Jun 25, 2020
  • 0 comment(s)

ലയണ്‍മാന്‍

 

ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന നരവംശശാസ്ത്ര കൊത്തുപണികളിൽ ഒന്നാണ് 'ലയണ്‍മാന്‍'. മാമത്ത് ആനക്കൊമ്പിൽ നിന്ന് കൊത്തിയെടുത്ത ഈ പ്രതിമ മനുഷ്യന്റെ സ്വഭാവവിശേഷങ്ങളെ  പൂച്ചയ്ക്ക് സമാനമായ ഒരു മൃഗത്തിന്റെ സവിശേഷതകളുമായി സംയോജിപ്പിക്കുന്നു. തെക്കുപടിഞ്ഞാറൻ ജർമ്മനിയിലെ സ്വാബിയൻ ജൂറയിൽ സ്ഥിതി ചെയ്യുന്ന ഹൊലെൻസ്റ്റൈൻ പർവ്വതത്തിലെ ഒരു ഗുഹയിലാണ് ഇത് കണ്ടെത്തിയത്. ഒറ്റനോട്ടത്തിൽ, ഈജിപ്ഷ്യൻ പ്രതിമയോട് സാമ്യമുള്ള ഈ ശില്പത്തിന് 30,000ത്തിനും 40,000 ഇടയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമുള്ളതായി പഠനങ്ങൾ പറയുന്നു.

 

1939 ൽ ഹൊലെൻസ്റ്റൈനിൽ സ്റ്റേഡൽഹോൾ എന്ന പ്രാചീന ശിലായുഗ ഗവേഷണ സ്ഥലത്ത് നിന്നും മാമത്തിന്റെ കൊമ്പുകളുടെ നൂറുകണക്കിന് കഷ്‌ണങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തുകയായിരുന്നു. എന്നാൽ ഒരാഴ്‌ചയ്‌ക്കുശേഷം, രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുകയും ഗവേഷണം പകുതിക്ക് നിർത്തി വക്കണ്ടതായും കണ്ടെത്തലുകളുടെ വിശകലനം നടത്താൻ കഴിയാതെ വരികയും ചെയ്തു. ആനക്കൊമ്പ് കണ്ടെത്തിയ അതേ മണ്ണ് ഉപയോഗിച്ച് തന്നെ ഉത്ഖനന തോടുകൾ വേഗത്തിൽ മൂടാൻ സംഘം നിർബന്ധിതരായി. അടുത്ത മുപ്പത് വർഷത്തോളം ഈ ഭാഗങ്ങൾ സിറ്റി മ്യൂസിയം ഓഫ് ഉൽ‌മിൽ സൂക്ഷിച്ചു. പിന്നീട് ആർക്കിയോളജിസ്റ്റ് ജോചിം ഹാൻ ആണ് ഇവയുടെ വിവരങ്ങൾ ശേഖരിക്കുന്നത്. അദ്ദേഹം അന്ന് കണ്ടെത്തിയ ഭാഗങ്ങൾ പഠനത്തിന് വിധേയമാക്കുകയും അതിൽ നിന്ന് 200 ലധികം ഭാഗങ്ങള്‍ ചേര്‍ത്ത് ഒരു പ്രതിമയുടെ ഭാഗം കണ്ടെത്തുകയും ചെയ്തു. എന്നാൽ തലയുടെ ഒരു ചെറിയ ഭാഗവും ഇടത് ചെവിയും മാത്രമേ അദ്ദേഹത്തിന് കണ്ടെത്താനായുള്ളു, അതിനാൽ ഇത് ഏത് തരാം സൃഷ്ടിയെ പ്രതിനിധീകരിക്കുന്നു എന്നത് ഒരു രഹസ്യമായി തുടർന്നു.

 

1972 നും 1975 നും ഇടയിൽ ഇവയുടെ കൂടുതൽ ഭാഗങ്ങൾ മ്യൂസിയത്തിലേക്ക് എത്തിച്ചു. 1960 കളിലെ ഉത്ഖനന കാലത്ത് കണ്ടെത്തിയ മറ്റു സ്ഥലങ്ങളിൽ സൂക്ഷിച്ചിരുന്ന അധിക ശകലങ്ങളും, പിന്നീട് ഗുഹയുടെ തറയിൽ നിന്ന് കണ്ടെടുത്തവയും ഇവയിൽ ഉൾപ്പെടുന്നു. 1982 വരെ സമയമെടുത്ത് പാലിയന്റോളജിസ്റ്റ് എലിസബത്ത് ഷ്മിത്ത് ഹാൻ മുമ്പ് നിർമ്മിച്ചവയ്‌ക്കൊപ്പം പുതിയ ഭാഗങ്ങൾ ചേർത്തു. നിരവധി പഴയ പിശകുകൾ ശരിയാക്കുക മാത്രമല്ല, മൂക്കിന്റെയും വായയുടെയും ഭാഗങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്തു അദ്ദേഹം. ഇത് പ്രതിമയ്ക്ക് സിംഹത്തിന്റേത് പോലുള്ള തലയുണ്ടെന്ന് വ്യക്തമാകുകയും, 'ലയണ്‍മാന്‍' എന്ന പേര് ലഭിക്കുകയും ചെയ്തു. “ലയൺ മാൻ” എന്ന് വിളിപ്പേരുണ്ടെങ്കിലും മൃഗത്തിന്റെ ലിംഗമോ മനുഷ്യ ഭാഗങ്ങളോ തിരിച്ചറിയാൻ കഴിയില്ല. മാത്രമല്ല ചില ഗവേഷകർ കരുതുന്നത് ഇത് ഒരു സ്ത്രീയെ പ്രതിനിധീകരിക്കുന്നു എന്നാണ്. ഇത് കണ്ടെത്തി ജർമ്മനിയിൽ പ്രദർശിപ്പിച്ചിരിന്നതിനാൽ "ലയൺ മാൻ" എന്നർഥമുള്ള ലോവെൻമെൻഷ് (Lowenmensch) എന്ന ജർമ്മൻ നാമമാണ് ഇതിനെ വിശേഷിപ്പിക്കാൻ യഥാർത്തത്തിൽ ഉപയോഗിച്ചിരുന്നത്. കരകൗശല വസ്തുക്കളെ ലോവൻമെൻഷ് എന്ന് വിളിക്കാറുണ്ടെങ്കിലും, മെൻഷ് എന്ന പദം ജർമ്മൻ ഭാഷയിൽ പുരുഷനെ പ്രത്യേകമായി വിശേഷിപ്പിക്കുന്നതല്ല.

 

ഒറിജിനലിന്റെ മൂന്നിൽ രണ്ട് ഭാഗം മാത്രമേ യഥാർത്ഥത്തിൽ അപ്പോഴും വീണ്ടെടുക്കാൻ കഴിഞ്ഞിരുന്നുള്ളൂ. 2008 ൽ പുരാവസ്തു ഗവേഷകനായ ക്ലോസ്-ജോക്കിം കൈന്റ് ഹൊലെൻസ്റ്റൈനിലെ സൈറ്റിൽ ഉത്ഖനനം ആരംഭിച്ചതോടെ ഇത് മാറി. 1939 ലെ തിടുക്കത്തിൽ അവസാനിച്ച ഖനനത്തിൽ തിരികെ മൂടിയിട്ട മണ്ണ് അദ്ദേഹം നീക്കം ചെയ്തു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ, നൂറുകണക്കിന് ചെറിയ മാമത്ത് ആനക്കൊമ്പ് കഷ്ണങ്ങൾ കൂടി കിൻഡിന്റെ ടീം കണ്ടെത്തി. ഇത് ശില്പത്തിന് കൂടുതൽ വ്യക്തത വരുത്താൻ സഹായിച്ചു.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...