Please login to post comment

ഇന്ത്യയിലെ കൽക്കരി ഖനനം

  • admin trycle
  • Jul 4, 2020
  • 0 comment(s)

ഇന്ത്യയിലെ കൽക്കരി ഖനനം

 

ഇരുന്നൂറ് വർഷത്തിലധികം നീണ്ട ചരിത്രമാണ് ഇന്ത്യയിലെ വാണിജ്യ കൽക്കരി ഖനനത്തിനുള്ളത്. ലോകത്തിൽ ഏറ്റവും സമ്പന്നമായ ധാതുസമ്പത്തുള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും സമൃദ്ധവുമായ ഫോസിൽ ഇന്ധനമാണ് കൽക്കരി. അതുകൊണ്ട് തന്നെ രാജ്യത്തിന്റെ വ്യാവസായിക പൈതൃകം തദ്ദേശീയ കൽക്കരിയിൽ നിർമ്മിച്ചതാണ് എന്ന് പറയാം. പാറയുടെ ഉപരിതലത്തിന് താഴെയുള്ള സെഡിമെന്ററി റോക്‌സിലാണ് കൽക്കരി കാണപ്പെടുന്നത്, ഇതിനെ “ബ്ലാക്ക് ഗോൾഡ്” എന്നും വിളിക്കാറുണ്ട്.

 

1774 ൽ ദാമോദർ നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള റാണിഗഞ്ച് കോൾഫീൽഡിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ജോൺ സുംനറും ഹീറ്റ്‌ലിയും ചേർന്നാണ് ഇന്ത്യയിലെ വാണിജ്യ കൽക്കരി ഖനനത്തിന് തുടക്കം കുറിച്ചത്. ഒരു നൂറ്റാണ്ടോളം ഇന്ത്യൻ കൽക്കരി ഖനനത്തിന്റെ വളർച്ച മന്ദഗതിയിലായിരുന്നു, പക്ഷേ 1853 ൽ സ്റ്റീം ലോക്കോമോട്ടീവുകൾ അവതരിപ്പിച്ചത്തോടെ അതിന് ഉത്തേജനം ലഭിച്ചു. പിന്നീട് ഒന്നാം ലോക മഹായുദ്ധത്തിൽ ഉൽപാദനത്തിന് പെട്ടെന്നുള്ള ഉത്തേജനം ലഭിച്ചെങ്കിലും മുപ്പതുകളുടെ തുടക്കത്തിൽ ഇവ മാന്ദ്യം നേരിട്ടു.

 

സ്വാതന്ത്ര്യത്തിന്റെ ആവിർഭാവത്തോടെ ഇന്ത്യ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ചു. കൽക്കരി ഉൽപാദനത്തിന്റെ ആവശ്യകത ഒന്നാം പഞ്ചവത്സര പദ്ധതിയിൽ അനുഭവപ്പെട്ടു. 1951 ൽ കൽക്കരി വ്യവസായത്തിനായുള്ള വർക്കിംഗ് പാർട്ടി രൂപീകരിച്ചു, അതിൽ കൽക്കരി വ്യവസായം, തൊഴിലാളി യൂണിയനുകൾ, സർക്കാർ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്നു. ഇത് ചെറുകിട ഉൽപാദന യൂണിറ്റുകൾ സംയോജിപ്പിക്കാൻ നിർദ്ദേശിച്ചു. അങ്ങനെ ദേശസാൽകൃത ഏകീകൃത കൽക്കരി മേഖലയ്ക്കുള്ള ആശയം പിറന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ കൽക്കരി വ്യവസായത്തിന്റെ ആസൂത്രിതമായ വികസനത്തിലേക്കുള്ള ആദ്യ പ്രധാന പടിയായിരുന്നു 1956 ൽ ഇന്ത്യൻ സർക്കാർ നാഷണൽ കോൾ ഡെവലപ്മെന്റ് കോർപ്പറേഷൻ (എൻ‌സി‌ഡി‌സി) സ്ഥാപിക്കുന്നത്. പുതിയ കൽക്കരിപ്പാടങ്ങൾ പര്യവേക്ഷണം ചെയ്യുന്നതിനും പുതിയ കൽക്കരി ഖനികളുടെ വികസനം ത്വരിതപ്പെടുത്തുന്നതിനുമായിട്ടായിരുന്നു ഇവ രൂപീകരിച്ചത്.

 

എഴുപതുകളുടെ തുടക്കത്തിലാണ് ഇന്ത്യയിൽ കൽക്കരി വ്യവസായത്തിന്റെ ദേശസാൽക്കരണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ നടക്കുന്നത്. എണ്ണവിലയിലെ വർദ്ധനവാണ് രാജ്യത്തെ ഊർജ്ജ സ്രോതസ്സുകളെ സൂക്ഷ്മമായി പരിശോധിക്കാൻ പ്രേരിപ്പിച്ചത്. ഇതിനായി രൂപീകരിച്ച ഫ്യൂൽ പോളിസി കമ്മിറ്റി വാണിജ്യ ഊർജ്ജത്തിന്റെ പ്രാഥമിക ഉറവിടമായി കൽക്കരിയെ കണ്ടെത്തി. മാത്രമല്ല സ്വകാര്യമേഖലയുടെ കൈകളിലൂടെയുള്ള കൽക്കരി ഖനനത്തിലൂടെ ഈ മേഖലയുടെ വളർച്ചയ്ക്ക് ആവശ്യമായ നിക്ഷേപം ലഭിക്കില്ല എന്നതും ഈ മേഖലയെ ദേശസാൽക്കരിക്കുന്നതിനുള്ള കാരണമായി. ലഭ്യമായ കൽക്കരി വിഭവങ്ങളുടെ ആസൂത്രിത വികസനം, സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തൽ, വളർച്ചാ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒപ്റ്റിമൽ ഉപയോഗത്തിനായി മതിയായ നിക്ഷേപം ഉറപ്പാക്കുക, തൊഴിലാളികളുടെ ജീവിത നിലവാരം ഉയർത്തുക എന്നിവയുടെ ഇവയുടെ ലക്ഷ്യമായിരുന്നു.

 

പിന്നീട് രാജ്യത്തിന്റെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി കൽക്കരി മേഖലയിൽ ഉയർന്ന വളർച്ച കൈവരിക്കുന്നതിനായി, 1973 ൽ സർക്കാർ കൽക്കരി ഖനികളെ ദേശസാൽക്കരിച്ചു. സർക്കാരിന്റെ ദേശീയ ഊർജ്ജ നയത്തോടെ ഇന്ത്യയിലെ കൽക്കരി ഖനികളുടെ ദേശീയ നിയന്ത്രണം 1970 കളിൽ രണ്ട് ഘട്ടങ്ങളിലായിട്ടാണ് നടന്നത്. 1971 ഒക്ടോബർ 16 ന് കോക്കിങ്‌ കോൾ മൈൻസ് (എമർജൻസി പ്രൊവിഷൻസ്) ആക്റ്റ് സർക്കാർ പ്രഖ്യാപിച്ചു. ഐസ്കോ, ടിസ്കോ, ഡിവിസി എന്നിവയുടെ ഖനികൾ ഒഴികെ 226 കോക്കിംഗ് കൽക്കരി ഖനികളുടെയും നടത്തിപ്പ് ഇന്ത്യാ ഗവൺമെന്റ് ഏറ്റെടുക്കുകയും അവയെ 1972 മെയ് 1 ന് ദേശസാൽക്കരിക്കുകയും ചെയ്തു. അങ്ങനെ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് ജനിച്ചു. 1973 തുടക്കത്തിൽ കോൾ മൈനസ് (മാനേജ്മെന്റ് ഏറ്റെടുക്കൽ) ഓർഡിനൻസ് പ്രഖ്യാപിച്ചുകൊണ്ട് 711 കോക്കിംഗ് ഇതര കൽക്കരി ഖനികളുടെ നടത്തിപ്പ് കേന്ദ്ര സർക്കാർ ഏറ്റെടുത്തു. ദേശസാൽക്കരണത്തിന്റെ അടുത്ത ഘട്ടത്തിൽ 1973 മെയ് 1 മുതൽ ഈ ഖനികൾ ദേശസാൽക്കരിക്കപ്പെട്ടു. ഈ കോക്കിംഗ് ഇതര ഖനികൾ കൈകാര്യം ചെയ്യുന്നതിനായി കോൾ മൈൻസ് അതോറിറ്റി ലിമിറ്റഡ് (സി‌എം‌എൽ) എന്ന പേരിൽ ഒരു പൊതുമേഖലാ കമ്പനി രൂപീകരിച്ചു.

 

ഇന്ത്യയിലെ കൽക്കരി നിക്ഷേപം പ്രധാനമായും രാജ്യത്തിന്റെ കിഴക്ക്, തെക്ക് മധ്യ ഭാഗങ്ങളിൽ മാത്രം ഒതുങ്ങുന്നു. ഇന്ത്യയിലെ കൽക്കരി ഖനികളിൽ ഭൂരിഭാഗവും ഝാർഖണ്ഡ്‌, ഒഡീഷ, പശ്ചിമ ബംഗാൾ, ബീഹാർ, ഛത്തീസ്‌ഗഢ്, തെലങ്കാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...