Please login to post comment

പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ- PSLV

  • admin trycle
  • Mar 14, 2020
  • 0 comment(s)

പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ

 

ഇന്ത്യയുടെ ഏറ്റവും വിശ്വസ്തമായ വിക്ഷേപണ വാഹനം ഏതെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളൂ. അത് പി.എസ്.എല്‍.വിയാണ്. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ഭാരതത്തിൻ്റെ മൂന്നാം തലമുറയിൽ പെട്ട ഒരു വിക്ഷേപണ വാഹനമാണ്. എക്സ്പെൻഡബിൾ (Expendable) വിഭാഗത്തിൽ പെട്ട അതായത് ഒരു തവണമാത്രം ഉപയോഗിക്കാൻ കഴിയുന്ന വിക്ഷേപണ വാഹനമാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ. സൺ സിങ്ക്രണസ്‌ ഓർബിറ്റുകളിലേയ്ക്ക്‌ ഇന്ത്യൻ റിമോട്ട്‌ സെൻസിങ് ഉപഗ്രഹങ്ങളെ (IRS) വിക്ഷേപിക്കാനായാണ്‌ പി.എസ്‌.എൽ.വി വികസിപ്പിച്ചെടുത്തത്‌. പി.എസ്‌.എൽ.വിയ്ക്കു മുൻപ്, വളരെ ചെലവ്‌ കൂടിയ ഈ വിക്ഷേപണത്തിന് റഷ്യയിൽ നിന്ന് മാത്രമേ സാമ്പത്തികമായി താങ്ങാൻ പറ്റുന്ന വിക്ഷേപണ സൗകര്യം ഇന്ത്യയ്ക്ക് ലഭിച്ചിരുന്നുള്ളൂ. ചെറിയ ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിലേയ്ക്ക് എത്തിക്കാനും പി.എസ്‌.എൽ.വിയ്ക്ക്‌ സാധിക്കും.

 

തിരുവനന്തപുരം ആസ്ഥാനമായുള്ള ISRO ഇനീഷ്യൽ സിസ്റ്റംസ് യൂണിറ്റ് (ഐ‌എസ്‌യു) ആണ് പി‌.എസ്‌.എൽ‌.വിക്ക് ഇനീഷ്യൽ സംവിധാനങ്ങൾ നൽകിയത്. ലിക്വിഡ് പ്രൊപ്പൽ‌ഷൻ സിസ്റ്റങ്ങളും (എൽ‌പി‌എസ്) റിയാക്ഷൻ കൺ‌ട്രോൾ സിസ്റ്റങ്ങളും (ആർ‌സി‌എസ്) നിർമ്മിച്ചത് ലിക്വിഡ് പ്രൊപ്പൽ‌ഷൻ സിസ്റ്റം സെന്റർ (എൽ‌പി‌എസ്‌സി) ആണ്. വിക്ഷേപണ വാഹനത്തിനായി സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രം സോളിഡ് പ്രൊപ്പല്ലന്റ് മോട്ടോറുകൾ ആവിഷ്ക്കരിച്ചു. റോക്കറ്റ് പ്രൊപ്പല്ലന്റ് പ്ലാന്റ് (ആർ‌പി‌പി) വിക്ഷേപണ വാഹനത്തിനായി പ്രൊപ്പല്ലന്റുകൾ വിതരണം ചെയ്യുന്നു. ലോ എർത്ത് ഭ്രമണപഥത്തിൽ (ലിയോ) 600 കിലോഗ്രാം മുതൽ സൺ സിങ്ക്രണസ്‌ ഭ്രമണപഥത്തിൽ (എസ്എസ്ഒ) 1,900 കിലോഗ്രാം വരെ ഉള്ള വ്യത്യസ്തമായ പേലോഡ് കപ്പാസിറ്റി അടിസ്ഥാനമാക്കി പി‌.എസ്‌.എൽ‌.വിയുടെ അഞ്ച് വകഭേദങ്ങൾ ISRO നിർമ്മിച്ചു.

 

4 ഘട്ടങ്ങളുള്ള ഈ വാഹനം ദ്രാവക ഘട്ടങ്ങളുള്ള ആദ്യത്തെ ഇന്ത്യൻ വിക്ഷേപണ വാഹനമാണ്. ഇതിന്റെ 2 ഘട്ടങ്ങൾ (1,3) ദ്രാവക ഇന്ധനത്തിലും മറ്റു രണ്ടു ഘട്ടങ്ങൾ (2,4) ഖര ഇന്ധനത്തിലുമാണ് പ്രവർത്തിക്കുന്നത്. ഒപ്പം ഖര ഇന്ധനമുള്ള ആറു പാർശ്വറോക്കറ്റുകൾ ചുറ്റിനും ഉണ്ട്. ലോകത്തെ ചെലവ് കുറഞ്ഞതും ഏറ്റവും മികച്ചതുമായ ഈ വിക്ഷേപണ റോക്കറ്റ് എ.എസ്.എൽ.വി.യുടെ പിൻഗാമിയാണ്. 600 കിലോ ഭാരമുള്ള ഉപഗ്രഹത്തെ 550 കിലോമീറ്റർ അകലെ ധ്രുവീയ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള ഒരു വാഹനത്തിന്റെ മുപ്പതിലേറെ രൂപരേഖകൾ 1978 ആദ്യം തയ്യാറായി. അവയിൽ നാലെണ്ണമാണ് പി.എസ്.എൽ.വി വികസിപ്പിക്കാൻ തിരഞ്ഞെടുത്തത്. 1993 ലാണ് PSLV യുടെ ആദ്യ വിക്ഷേപണം നടക്കുന്നത്. പ്രധാന ഭാഗങ്ങൾ എല്ലാം പ്രവർത്തിച്ചുവെങ്കിലും ചില പിഴവുകൾ ഈ വിക്ഷേപണത്തിൽ സംഭവിച്ചു. IRS 1E എന്ന ഇന്ത്യന്‍ റിമോട്ട് സെന്‍സിങ് സാറ്റ്‍ലൈറ്റുമായി കുതിച്ചുയര്‍ന്ന റോക്കറ്റ് രണ്ടാം സ്റ്റേജ് സെപ്പറേറ്റ് ചെയ്യാനാവാതെ പരാജയപ്പെടുകയായിരുന്നു. ഡോ.എസ്. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആദ്യപറക്കലിന് മേൽനോട്ടം വഹിച്ചത്.

 

1994 ലെ രണ്ടാം വിക്ഷേപണത്തിൽ PSLV വിജയം കൈവരിച്ചു. 804കിലോഗ്രാം ഭാരമുള്ള IRS ഉപഗ്രഹത്തെ പി.എസ്.എല്‍.വി വിജയകരമായി പരിക്രമണപഥത്തില്‍ എത്തിച്ചു. അടുത്ത വിക്ഷേപണവും വിജയമായിരുന്നു. എന്നാൽ 1997ല്‍ 1250 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന പി.എസ്.എല്‍.വി സി1 റോക്കറ്റ് പക്ഷേ ഭാഗികമായി പരാജയപ്പെട്ടു. നാലാമത്തെ സ്റ്റേജ് ഉദ്ദേശിച്ച പോലെ പ്രവര്‍ത്തിച്ചില്ല. അതോടെ പ്രതീക്ഷിച്ചതിലും കുറഞ്ഞ ഉയരത്തിലെ ഉപഗ്രഹത്തെ എത്തിക്കാൻ കഴിഞ്ഞുള്ളൂ. പിന്നീട് ഉപഗ്രഹത്തില്‍ ഉണ്ടായിരുന്ന കുഞ്ഞുറോക്കറ്റുകളുടെ സഹായത്തോടെയാണ് അതിന്റെ പരിക്രമണപഥം ഉയര്‍ത്തിയത്. പിന്നീട് 2017വരെ പി.എസ്.എല്‍.വി പരാജയമറിഞ്ഞിട്ടില്ല. 2017 ഓഗസ്റ്റ് 31ന് IRNSS-1H ഉപഗ്രഹവുമായി കുതിച്ചുയര്‍ന്ന റോക്കറ്റിന്റെ ഹീറ്റ്ഷീല്‍ഡിനു സംഭവിച്ച തകരാറ് മൂലം ഉപഗ്രഹത്തെ വേര്‍പെടുത്താനായില്ല. 24 വര്‍ഷത്തിനുശേഷം ഉള്ള ആദ്യ പരാജയം! 1994-2017 കാലയളവിൽ ഈ വാഹനം 48 ഇന്ത്യൻ ഉപഗ്രഹങ്ങളും ഒപ്പം വിദേശത്തു നിന്നുള്ള 209 ഉപഗ്രഹങ്ങളും ഉപഭോക്താക്കൾക്കായി വിക്ഷേപിച്ചു. 2017 ജൂൺ മാസത്തോടെ തുടർച്ചയായി 39 ദൗത്യങ്ങളുമായി പി‌.എസ്‌.എൽ‌.വി ഇന്ത്യയുടെ പടക്കുതിരയെന്ന പേര് നേടി. ഭാരതത്തിന്റെ പ്രധാന ബഹിരാകാശ ദൗത്യങ്ങളായിരുന്ന 2008 ലെ ചന്ദ്രയാൻ-1, 2013 ലെ മാർസ് ഓർബിറ്റർ സ്പേസ് ക്രാഫ്റ്റ് എന്നിവയെ PSLV യാണ് ബഹിരാകാശത്ത് എത്തിച്ചത്. ഇതുവരെ 47 തവണയാണ് PSLV യുടെ വിക്ഷേപണം നടന്നത്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...