Please login to post comment

ജെയിംസ് ഫ്രാങ്കോ

  • admin trycle
  • Aug 14, 2020
  • 0 comment(s)



'ഫ്രീക്സ് ആൻഡ് ഗീക്സ്' എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ അമേരിക്കൻ നടനാണ് ജെയിംസ് ഫ്രാങ്കോ. നടനെന്നതിനൊപ്പം സംവിധായകനും, കോളേജ് അധ്യാപകനുമാണ് അദ്ദേഹം. 1978 ഏപ്രിൽ 19 ന് കാലിഫോർണിയയിലെ പാലോ ആൾട്ടോയിലാണ് നടൻ ജെയിംസ് ഫ്രാങ്കോ ജനിച്ചത്.  ജെയിംസ് എഡ്വേർഡ് ഫ്രാങ്കോ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. പാലോ ആൾട്ടോ ഹൈസ്കൂളിൽ ചേർന്ന് പഠനം ആരംഭിച്ച ഫ്രാങ്കോ, അവിടെ വിമത വഴികളിലൂടെ പ്രശസ്തനായി. 1996 ൽ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ ശേഷം ഫ്രാങ്കോ ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ കുറച്ചു കാലം പഠിച്ചു. അവിടെ ഇംഗ്ലീഷും നാടകവും പഠിച്ചു. എന്നാൽ അധികം വൈകാതെ തന്നെ ഒരു നടനെന്ന നിലയിൽ ഒരു കരിയർ തുടരാൻ അദ്ദേഹം ഇവിടം വിട്ടു. പിന്നീട് യു‌സി‌എൽ‌എയിലേക്ക് മടങ്ങി അദ്ദേഹത്തിന്റെ അണ്ടർഗ്രാജുവേറ്റഡ് ഡിഗ്രി നേടി.

മക്ഡൊണാൾഡിലെ ലേറ്റ് ഷിഫ്റ്റിൽ ജോലി ചെയ്ത് മുൻപോട്ടു പോയ ഫ്രാങ്കോ തന്റെ 19 ആം വയസ്സിൽ പസഫിക് ബ്ലൂ (1997) എന്ന ക്രൈം നാടക പരമ്പരയിൽ ബ്രയാൻ എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ടു. 1999 ൽ എൻ‌ബി‌സി സീരീസായ ഫ്രീക്സ് ആൻഡ് ഗീക്സിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. 1999 ൽ എൻ‌ബി‌സി സീരീസായ ഫ്രീക്സ് ആൻഡ് ഗീക്സിൽ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചു. 1999 ലെ 'നെവർ ബീൻ കിസ്ഡ്' ലൂടെയാണ് അദ്ദേഹം ചലച്ചിത്ര രംഗത്തെത്തിയത്. തുടർന്ന് 2000 ൽ 'വാട്ട്എവർ ഇറ്റ് ടേക്ക്സ്' എന്ന റൊമാന്റിക് കോമഡി ചലച്ചിത്രത്തിൽ അഭിനയിച്ചു. അമേരിക്കൻ നടൻ ജെയിംസ് ഡീന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള 2001 ലെ ജീവചരിത്ര ടെലിവിഷൻ ചിത്രമായ 'ജെയിംസ് ഡീൻ'-ൽ മുഖ്യ കഥാപാത്രമായി അദ്ദേഹം അഭിനയിച്ചു. ഈ പ്രകടനം ഫ്രാങ്കോയ്ക്ക് മികച്ച നടനുള്ള 2002 ലെ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിക്കൊടുത്തു. 2010 ൽ നിരൂപക പ്രശംസ നേടിയ ബയോപിക് ഹൗളിൽ ഇതിഹാസ ബീറ്റ് കവി അലൻ ജിൻസ്‌ബെർഗായി അഭിനയിച്ച ഫ്രാങ്കോ അതെ വർഷം തന്നെ '127 ഹവേഴ്സ്' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് നോമിനേഷൻ നേടി.2017 ൽ പുറത്തിറങ്ങിയ 'ദി ഡിസാസ്റ്റർ ആർട്ടിസ്റ്റ്' ഫ്രാങ്കോയ്ക്ക് മറ്റൊരു ഗോൾഡൻ ഗ്ലോബ് അവാർഡ് നേടികൊടുത്തു.

സ്പൈഡർമാൻ ചലച്ചിത്ര പരമ്പര (2002-2007), മിൽക് (2008), റൈസ് ഓഫ് ദ പ്ലാനറ്റ് ഓഫ് ദ ഏപ്സ് (2011), സ്പ്രിംഗ് ബ്രേക്കേർസ് (2012), ഓസ് ദ ഗ്രേറ്റ് ആന്റ് പവർഫുൾ (2013), ദിസ് ഈസ് ദി എൻഡ് (2013), എന്നിവ അദ്ദേഹത്തിന്റെ ചില ശ്രദ്ധേയ ചിത്രങ്ങളാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ, യുഎൻസിഎൽഎ, സ്റ്റുഡിയോ 4, പാളോ ആൾട്ടോ ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഫ്രാങ്കോ ചലച്ചിത്ര ക്ലാസുകൾ എടുക്കുന്നു.







( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...