Please login to post comment

ലൂമിയർ സഹോദരങ്ങൾ

  • admin trycle
  • Feb 18, 2020
  • 0 comment(s)

ലൂമിയർ സഹോദരങ്ങൾ

ലൂമിയർ സഹോദരന്മാർ എന്നറിയപ്പെടുന്ന ഫ്രഞ്ച് പൗരന്മാരായ അഗസ്‌തെ ലൂമിയർ(1862-1954) ലൂയിസ് ലൂമിയർ(1864-1948) എന്നിവരാണ് ചലച്ചിത്ര ഛായാഗ്രഹണത്തിന്റെ തുടക്കക്കാർ. 1895-ൽ വർക്കേഴ്സ് ലീവിങ് ദി ലൂമിയർ ഫാക്ടറി എന്ന ഹൃസ്വ ചലച്ചിത്രം നിർമ്മിച്ച് ലോക സിനിമയുടെ ചരിത്രത്തിനു ഇവർ ആരംഭം കുറിച്ചു. തൊഴിലാളികൾ ഫാക്ടറി വിടുന്ന രംഗം ചിത്രീകരിക്കുന്ന 50 സെക്കന്റ് ഉള്ള ഈ ഹൃസ്വ ചിത്രമാണ് ലോകത്തിലെ ആദ്യത്തെ ചലച്ചിത്രം. ചിത്രകാരന്റെ മക്കളായി ജനിച്ചു പിന്നീട് ഫോട്ടോഗ്രാഫേർസ് ആയ ലൂമിയർ സഹോദരന്മാർ ശാസ്ത്ര വിഷയങ്ങളിൽ ചെറു പ്രായത്തിൽ തന്നെ തല്പരരായിരുന്നു. ചലച്ചിത്ര വിഷയങ്ങളിൽ ശ്രദ്ധാലുവായിരുന്ന ലൂയിസ് ലൂമിയർ 18 മത്തെ വയസ്സിൽ അച്ഛനോടൊപ്പം ചേർന്ന് ഫോട്ടോഗ്രാഫിക് പ്ലേറ്റുകൾ ഉണ്ടാക്കുന്ന ഫാക്ടറി ആരംഭിച്ചു. 1891-ൽ ചലച്ചിത്രം പ്രദർശിപ്പിക്കാൻ കഴിയുന്ന കിനേറ്റൊസ്കോപ്പ് എന്ന യന്ത്രം കണ്ടു പിടിച്ചതോടെ ലൂയിസ് സഹോദരന്മാർ ചിത്രങ്ങൾ സംയോജിപ്പിച്ചു ചലച്ചിത്രമാക്കി പ്രദർശിപ്പിക്കുന്നതിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി.

1870-ൽ, ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ ഫ്രാൻസ് ആക്രമണത്തിൽ നിന്ന് പിന്മാറിയപ്പോൾ, അന്റോയ്ൻ ലൂമിയർ തന്റെ കുടുംബത്തെ രാജ്യത്തിന്റെ അപകടകരമായ കിഴക്കൻ അതിർത്തിയിൽ നിന്ന് ലിയോൺ നഗരത്തിലേക്ക് മാറ്റി. പോർട്രെയിറ്റ് ചിത്രകാരനും അവാർഡ് നേടിയ ഫോട്ടോഗ്രാഫറുമായ അദ്ദേഹം തന്റെ പുതിയ വീട്ടിൽ ഫോട്ടോഗ്രാഫിക് പ്ലേറ്റുകളിൽ ഒരു ചെറിയ ബിസിനസ്സ് ആരംഭിച്ചു. അന്റോയിന്റെ രണ്ട് മക്കളായ അഗസ്റ്റെ, ലൂയിസ് എന്നിവർ അവരുടെ പിതാവിന്റെ വ്യാപാരത്തിൽ മുഴുകി വളർന്നു. 1881-ൽ, 17-കാരനായ ലൂയിസ് അവരുടെ പിതാവ് നിർമ്മിച്ച ഫോട്ടോഗ്രാഫിക് പ്ലേറ്റുകളിൽ പ്രത്യേക താത്പര്യം കാണിച്ച് തുടങ്ങി. കെമിക്കൽ എമൽഷനിൽ പൊതിഞ്ഞ ഒരു പുതിയ തരം “ഡ്രൈ” ഫോട്ടോഗ്രാഫിക് പ്ലേറ്റ് രസതന്ത്രജ്ഞർ ഇതിനകം അവതരിപ്പിച്ചിരുന്നു. മുമ്പത്തെ “വെറ്റ്” ഫോട്ടോ ഗ്രാഫിക് പ്ലേറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഇവ ഉടനടി ഡെവലപ് ചെയ്യേണ്ട ആവശ്യമില്ല. അതിനാൽ ഫോട്ടോഗ്രാഫറെ തന്റെ ഡാർക്ക് റൂമിൽ നിന്ന് കൂടുതൽ ദൂരം സഞ്ചരിച്ച് ഫോട്ടോ പകർത്താൻ ഇത് അനുവദിച്ചു. ഡ്രൈ പ്ലേറ്റ് സാങ്കേതികവിദ്യയെ ലൂയിസ് മെച്ചപ്പെടുത്തി, “ബ്ലൂ പ്ലേറ്റ്” എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ വിജയകരമായ കണ്ടെത്തൽ ലിയോണിന്റെ പ്രാന്തപ്രദേശത്ത് ഒരു പുതിയ ഫാക്ടറി ആരംഭിക്കാൻ അവരെ പ്രേരിപ്പിച്ചു. 1890 കളുടെ പകുതിയോടെ ലൂമിയർ കുടുംബം യൂറോപ്പിലെ ഏറ്റവും വലിയ ഫോട്ടോഗ്രാഫിക് ഫാക്ടറി നടത്തിക്കൊണ്ടിരുന്നു.

1894-ൽ പാരിസിൽ ആദ്യത്തെ മൂവി പ്രൊജക്ടർ എന്ന് വിളിക്കപ്പെടുന്ന, തോമസ് എഡിസന്റെയും, വില്യം ഡിക്സന്റെയും കിനേറ്റൊസ്കോപ്പ് എന്ന ചലച്ചിത്രം- കാണുന്നതിനുള്ള ഉപകരണത്തിന്റെ എക്സിബിഷനിൽ അന്റോയ്ൻ പങ്കെടുത്തു. കിനെറ്റോസ്കോപ്പിന് ഒരു സമയം ഒരു വ്യക്തിക്ക് മാത്രമേ ചലന ചിത്രം കാണിക്കാൻ കഴിയൂ, കാഴ്ചക്കാരന് ഒരു പീപ്ഹോളിലൂടെ ചലച്ചിത്രം കാണേണ്ടിവന്നു. പ്രേക്ഷകർക്കായി ഒരു സ്‌ക്രീനിൽ ഫിലിം പ്രൊജക്റ്റ് ചെയ്യാൻ കഴിയുന്ന ഒരു ഉപകരണം വികസിപ്പിക്കാൻ കഴിയുമോ എന്ന് ആന്റോയിൻ ചിന്തിച്ചു. പാരീസിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയപ്പോൾ, ഒരു പുതിയ കണ്ടുപിടുത്തത്തിനായി പ്രവർത്തിക്കാൻ ആന്റോയിൻ തന്റെ മക്കളെ പ്രോത്സാഹിപ്പിച്ചു. ഒരു വർഷത്തിനുശേഷം, സഹോദരന്മാർ ഈ ശ്രമത്തിൽ വിജയിച്ചു, ലൂമിയർ സിനിമാറ്റോഗ്രാഫിന് പേറ്റന്റ് ലഭിച്ചു. ഈ സിനിമാറ്റോഗ്രാഫ് ഭാരം കുറഞ്ഞതും പോർട്ടബിളും ആയിരുന്നു.

കിനെറ്റോസ്കോപ്പിന്റെ ഭൂരിഭാഗം സിനിമകളും ഒരു സ്റ്റുഡിയോയിൽ മാത്രമേ ചിത്രീകരിക്കാൻ കഴിയുമായിരുന്നുള്ളു, എന്നാൽ ലൂമിയേഴ്സ് കണ്ടുപിടുത്തം ഓപ്പറേറ്റർമാർക്ക് ഒരു സ്റ്റുഡിയോയുടെ മതിലുകൾക്കപ്പുറത്ത് കടക്കുന്നതിനുള്ള സ്വാതന്ത്ര്യവും സ്വാഭാവികതയും വാഗ്ദാനം ചെയ്തു. 1895 ഡിസംബർ 28 ന് പാരീസിലെ ഗ്രാൻഡ് കഫേയിൽ ലൂമിയേഴ്സ് ലോകത്തിലെ ആദ്യത്തെ പൊതു ചലച്ചിത്ര പ്രദർശനം നടത്തി. "വർക്കേഴ്സ് ലീവിങ് ദി ലൂമിയർ ഫാക്ടറി" എന്നതായിരുന്നു ആദ്യ സിനിമ, അതിന്റെ ശീർഷകം സൂചിപ്പിക്കുന്നത് പോലെ, സിനിമ ലൂമിയർ ഫാക്ടറിയിൽ നിന്ന് പുറത്തുപോകുന്ന തൊഴിലാളികളെ കാണിച്ചു. ബ്ലാക്ക് ആൻഡ് വൈറ്റിൽ 50 സെക്കൻഡ് ദൈർഘ്യമുള്ള സിനിമയുടെ വ്യക്തതയും യാഥാർത്ഥ്യവും ശക്തമായ ഒരു സംവേദനം സൃഷ്ടിച്ചു. 1896-ൽ ലൂമിയർ സഹോദരന്മാർ ലണ്ടനിൽ ചലച്ചിത്രം പ്രദർശിപ്പിക്കുവാനുള്ള തീയറ്റർ തുറന്നു. പിന്നീട് ബ്രസ്സൽസ്, ബെൽജിയം, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലായി 40 ഓളം ഹൃസ്വ ചിത്രങ്ങൾ പ്രദർശിപ്പിച്ചു. എല്ലാം തന്നെ ഫ്രാൻസിലെ നിത്യ ജീവിതവുമായി ബന്ധമുള്ളവയായിരുന്നു. പാത്രത്തിലെ മത്സ്യത്തെ നോക്കുന്ന കുട്ടി, ആലയിൽ പണിയെടുക്കുന്ന ഇരുമ്പുപണിക്കാരന്‍, മാർച്ച് ചെയ്തു പോകുന്ന പട്ടാളക്കാർ എന്നിവയായിരുന്നു അവയിലെ ചില പ്രസിദ്ധമായ ഹൃസ്വചിത്രങ്ങൾ. ഫ്രഞ്ച് ഫോട്ടോ ഗ്രാഫിക് സൊസൈറ്റിയുടെ ഫൂട്ടേജ് ആദ്യത്തെ ന്യൂസ്‌റീലിനെ അടയാളപ്പെടുത്തി, ലിയോൺ ഫയർ ഡിപ്പാർട്ട്മെന്റ് ലോകത്തിലെ ആദ്യത്തെ ഡോക്യുമെന്ററിയുടെ വിഷയമായി. ജീവിതത്തിന്റെ നിമിഷങ്ങൾ വലിയ സ്‌ക്രീനിൽ കാണുന്നത് പ്രേക്ഷകരെ ആകർഷിച്ചു.

സിനിമാ പോസ്റ്ററിന്റെ ഉപയോഗത്തിനും അവർ തുടക്കമിട്ടു. ഇൻ ദി പാരിസ് ഓഫ് ദി ബെല്ലെ ഇപോക്‌, പോസ്റ്ററുകൾ പരസ്യത്തിന്റെ ഏറ്റവും മികച്ച രൂപമായിരുന്നു. 1895 ഡിസംബറിൽ അവരുടെ പ്രാരംഭ സ്ക്രീനിംഗിന് ശേഷം, ലൂമിയേഴ്സ് സിനിമാറ്റോഗ്രാഫിന്റെ ഭാവി പ്രദർശനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പോസ്റ്റർ സൃഷ്ടിക്കാൻ ലൂമിയേഴ്സ് ലിത്തോഗ്രാഫർ ഹെൻറി ബ്രിസ്പോട്ടുമായി കരാർ ചെയ്തു. ആദ്യ സ്ക്രീനിങ് 30 പേരെ മാത്രമേ ആകർഷിച്ചിരുന്നുള്ളൂ, എന്നാൽ 1896 ജനുവരി തുടക്കത്തിൽ ചലിക്കുന്ന ചിത്രങ്ങൾ കാണാൻ ആയിരങ്ങൾ കടന്നുവന്നു.

സിനിമ ജനപ്രിയമായതോടെ സഹോദരങ്ങൾ പുതിയ പ്രോജക്ടുകളിലേക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങി. കളർ ഫോട്ടോഗ്രഫിയുടെ സാങ്കേതിക വെല്ലുവിളി നേരിടുന്നതിൽ അവർ ജിജ്ഞാസ കേന്ദ്രീകരിച്ചു. കളർ ഫോട്ടോഗ്രാഫി നിലവിലുണ്ടായിരുന്നു, പക്ഷേ ഇത് സൃഷ്ടിക്കുന്ന പ്രക്രിയ സങ്കീർണ്ണവും സമയമെടുക്കുന്നതുമായിരുന്നു. ലൂമിയർ സഹോദരന്മാർ ഇതിന് കണ്ടെത്തിയ പരിഹാരം വളർന്നുവരുന്ന സിനിമ മേഖലയെ സാരമായി സ്വാധീനിച്ചു. 1903-ൽ പേറ്റന്റ് നേടിയ ഇവയുടെ പ്രക്രിയ ഓട്ടോക്രോം ലൂമിയർ എന്നറിയപ്പെടുന്നു. ഓട്ടോക്രോം പ്ലേറ്റുകൾ ചുവപ്പ്, പച്ച, നീല നിറങ്ങളിലുള്ള നേർത്ത പൊട്ടറ്റോ സ്റ്റാർച്ച് ഗ്രെയ്ന്സ് കൊണ്ട് പൊതിഞ്ഞിരിക്കുന്നു. ഈ ഗ്രാനുലാർ വാഷ് ഒരു ഫിൽട്ടർ സൃഷ്ടിക്കുകയും ഓട്ടോക്രോമുകൾക്ക് ഒരു പെയിന്റിങിന്റെ സോഫ്റ്റ് പോയിന്റിലിസ്റ്റിക് ഗുണം നൽകുകയും ചെയ്തു.













( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...