Please login to post comment

ഇന്ത്യയും പ്രധാന സൈനിക ബഹുമതികളും

  • admin trycle
  • Aug 27, 2020
  • 0 comment(s)

ഇന്ത്യയിൽ നിലവിൽ ആറ് ഗാലന്ററി അവാർഡുകൾ ആണ് നൽകപ്പെടുന്നത്. പരം വീർ ചക്ര, മഹാവീർ ചക്ര, വീർ ചക്ര, അശോക ചക്ര, കീർത്തി ചക്ര, ശൗര്യ ചക്ര എന്നീ അവാർഡുകൾ ആണ് സൈനിക അവാർഡുകൾ ആയി അറിയപ്പെടുന്നത്. ഇതിൽ പരം വീർ ചക്ര മുതൽ വീർ ചക്ര വരെ യുദ്ധമുഖത്തും അശോകൻ ചക്ര മുതൽ ശൗര്യ ചക്ര വരെ ഉള്ള പുരസ്‌ക്കാരങ്ങൾ യുദ്ധമുഖത്ത് അല്ലാതെ ഉള്ള വീര സൈനിക പ്രവർത്തികൾക്ക് നൽകപ്പെടുന്നു. ഈ അവാർഡുകൾ നൽകുന്നതിനുള്ള അർഹതയും വ്യത്യാസപ്പെട്ടിരിക്കുന്നു.  

 

പരം വീർ ചക്ര

 

ഇന്ത്യയിലെ പരമോന്നത യുദ്ധകാല ധീര പുരസ്കാരമാണ് പരം വീർ ചക്ര. 1950 ജനുവരി 26 നാണ് ഈ അവാർഡ് ആദ്യമായി നൽകപ്പെട്ടത്. മേജർ

സോംനാഥ് ശർമ്മ ആദ്യത്തെ പരം വീർ ചക്ര അവാർഡിന് അർഹനായി. കരയിലായാലും കടലിലായാലും വായുവിലായാലും ശത്രുവിന്റെ സാന്നിധ്യത്തിൽ, അവർക്കെതിരെ നടത്തുന്ന പ്രകടമായ പോരാട്ടത്തിനോ, ധീര സൈനിക പ്രവൃത്തികൾ‌ക്കോ, ധൈര്യത്തിനോ, സ്വയം ത്യാഗത്തിനോ ആണ് പരം വീർ‌ചക്രം നൽകുന്നത്.

പരം വീർ ചക്രത്തിന് അർഹതയുള്ള വിഭാഗക്കാർ:

1: നാവിക, കര, വ്യോമ സേനങ്ങൾക്ക്, ഏതെങ്കിലും റിസർവ് ഫോഴ്‌സ്, ടെറിട്ടോറിയൽ ആർമി, നിയമപരമായി രൂപീകരിച്ച സായുധ സേന എന്നിവയിലെ എല്ലാ റാങ്കുകളിലെയും ഉദ്യോഗസ്ഥരായ പുരുഷന്മാരും സ്ത്രീകളും ഈ പുരസ്ക്കാരത്തിന് അർഹരാണ്.

2: മുകളിൽ പറഞ്ഞ ഏതെങ്കിലും സേനയുടെ ഉത്തരവുകൾ, നിർദ്ദേശങ്ങൾ അല്ലെങ്കിൽ മേൽനോട്ടത്തിൽ പതിവായി അല്ലെങ്കിൽ താൽക്കാലികമായി സേവിക്കുന്ന സിവിലിയന്മാർ കൂടാതെ നഴ്സസ്, നഴ്സിംഗ് ഹോസ്പിറ്റൽ എന്നിവയുമായി ബന്ധപ്പെട്ട് സേവനം നടത്തുന്ന വ്യക്തികൾ തുടങ്ങിയ വിഭാഗക്കാരെയും ഈ പുരസ്ക്കാരത്തിന് പരിഗണിക്കാറുണ്ട്.

 

മഹാ വീർ ചക്രം

 

യുദ്ധകാലത്തെ സേവനത്തിന് ഇന്ത്യൻ സൈനികർക്ക് നൽകുന്ന രണ്ടാമത്തെ ഉന്നത ബഹുമതിയാണ് മഹാ വീര ചക്രം. ധീരതയ്ക്കുള്ള ഈ ബഹുമതി കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്നുവിഭാഗങ്ങളിലെയും സൈനികർക്ക് നൽകാറുണ്ട്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ അവാർഡ് ലഭിക്കാവുന്നതാണ്. മരണാനന്തര ബഹുമതിയായും ഇത് നൽകാറുണ്ട്. 1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധത്തിലെ സേവനത്തിനാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മഹാ വീര ചക്രം പുരസ്കാരങ്ങൾ നല്കപ്പെട്ടത്. ഈ പുരസ്കാരത്തിന് അർഹരായവരുടെ പേരിനു ശേഷം ബഹുമതിയുടെ ചെറുരൂപമായ M.V.C. എന്ന് ചേർക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 1950 ജനുവരി 26 നാണ് മഹാ വീര ചക്രം സ്ഥാപിതമായത്. വൃത്താകൃതിയിലുള്ള ഈ മെഡൽ സാധാരണ വെള്ളി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ അഞ്ച് പോയിന്റുള്ള ഹെറാൾഡിക് നക്ഷത്രവും അതിന്റെ മധ്യഭാഗത്തായി ദേശീയ ചിഹ്നവും ആലേഖനം ചെയ്തിരിക്കുന്നു. പകുതി വെള്ളയും പകുതി ഓറഞ്ചും നിറത്തിലാണ് ഇതിന്റെ റിബൺ.

 

മഹാവീർ ചക്ര

 

മഹാവീർ ചക്രക്ക് ശേഷം മൂന്നാമത്തെ ഏറ്റവും ഉയർന്ന ബഹുമതിയായി കണക്കാക്കുന്ന ഒരു ഗാലന്ററി അവാർഡ് ആണ് വീർ ചക്ര.

1950 ജനുവരി 26 ന്‌ സ്ഥാപിതമായ ഈ അവാർഡ് ശത്രുവിന്റെ സാന്നിധ്യത്തിൽ ധീരതയോടെയുള്ള പ്രവൃത്തികൾ‌ക്ക് നൽകപ്പെടുന്ന ഒന്നാണ്. വൃത്താകൃതിയിലുള്ളതും സാധാരണ വെള്ളി കൊണ്ട് നിർമ്മിച്ചിരിക്കുന്നതുമായ ഈ മെഡലിൽ അഞ്ച് പോയിന്റുള്ള ഹെറാൾഡിക് നക്ഷത്രം കൊത്തിവച്ചിരിക്കുന്നു. ഈ നക്ഷത്രത്തിന്റെ നടുക്കായി ഒരു വൃത്തത്തിനുള്ളിൽ ദേശീയ ചിഹ്നം കൊത്തിവച്ചിരിക്കുന്നു. മറുഭാഗത്ത് ഹിന്ദിയിലും ഇംഗ്ലീഷിലും വീർ ചക്ര എന്ന് എഴുതി വച്ചിട്ടുണ്ട്. ഈ മെഡലിന്റെ റിബൺ പകുതി നീലയും പകുതി ഓറഞ്ച് നിറവുമാണ്.

താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ട ലിംഗഭേദമാന്യേ ഏവരും വീർ ചക്രത്തിന് അർഹരാണ്:

കരസേന, നാവികസേന, വ്യോമസേന, ഏതെങ്കിലും റിസർവ് ഫോഴ്‌സ്, ടെറിട്ടോറിയൽ ആർമി, നിയമപരമായി രൂപീകരിച്ച മറ്റേതെങ്കിലും സേനയിലെ വ്യക്തികൾ. സായുധ സേനയിലെ നഴ്സിംഗ് സേവനങ്ങളിലെ അംഗങ്ങൾ. ഇവർ കൂടാതെ സേനയുടെ ഉത്തരവുകൾ, നിർദ്ദേശങ്ങൾ, മേൽനോട്ടം എന്നിവ പ്രകാരം സേവനമനുഷ്ഠിക്കുന്ന വ്യക്തികൾ.

ഏറ്റവും അടുത്തായി ഈ ബഹുമതിക്ക് അർഹനായ വ്യക്തിയാണ് ഇന്ത്യൻ വ്യോമസേനയിലെ വിംഗ് കമാൻഡറും മിഗ് 21 ബൈസൺ പൈലറ്റുമായ അഭിനന്ദൻ വർദ്ധമാൻ.

 

അശോക ചക്രം. 

 

യുദ്ധ മുഖത്തല്ലാതെ വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന പരമോന്നത ബഹുമതിയാണ് അശോകചക്രം. 1952 ജനുവരി 4 ന്‌ സ്ഥാപിക്കപ്പെട്ട ഈ ബഹുമതി 1967 ജനുവരി 27 ന്‌ പുനർ‌നാമകരണം ചെയ്തു. വൃത്താകൃതിയിലുള്ള ഇതിന്റെ ഒരുവശത്ത് അശോക ചക്രവും മറുവശത്ത് ഹിന്ദിയിലും ഇംഗ്ലീഷിലും "അശോക ചക്ര" എന്ന വാക്കുകളും ആലേഖനം ചെയ്തിരിക്കുന്നു. പച്ച നിറത്തിലുള്ള ഇതിന്റെ റിബൺ ഓറഞ്ച് ലംബ വരയാൽ രണ്ട് തുല്യ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ട ലിംഗഭേദമാന്യേ ഏവരും അശോക ചക്രത്തിന് അർഹരാണ്:

a. കരസേന, നാവികസേന, വ്യോമസേന, ഏതെങ്കിലും റിസർവ് ഫോഴ്‌സ്, ടെറിട്ടോറിയൽ ആർമി, നിയമപരമായി രൂപീകരിച്ച മറ്റേതെങ്കിലും സേനയിലെ ഉദ്യോഗസ്ഥർ

b. സായുധ സേനയിലെ നഴ്സിംഗ് സേവനങ്ങളിലെ അംഗങ്ങൾ.

C. ജീവിതത്തിന്റെ നാനാതുറകളിലുമുള്ള സിവിലിയൻ പൗരന്മാരും സെൻട്രൽ പാരാ മിലിട്ടറി ഫോഴ്‌സും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ഉൾപ്പെടെയുള്ള പോലീസ് സേനയിലെ അംഗങ്ങളും.

 

കീർത്തി ചക്രം

 

യുദ്ധ മുഖത്തല്ലാതെ വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന രണ്ടാമത്തെ ഉയർന്ന ബഹുമതിയാണ് കീർത്തി ചക്രം. ധീരതയ്ക്കുള്ള കീർത്തി ചക്ര അവാർഡ് 1952 ജനുവരി 04 ന് അശോക ചക്ര ക്ലാസ് -II എന്ന പേരിൽ ആരംഭിച്ചു. 1967 ജനുവരി 27 ന് ഇത് കീർത്തി ചക്ര എന്ന് പുനർനാമകരണം ചെയ്തു.

 

സാധാരണ വെള്ളി കൊണ്ടാണ് ഈ അവാർഡ് നിർമിച്ചിരിക്കുന്നത്. മെഡലിന്റെ മറുവശത്ത് അശോക ചക്രത്തിന്റെ ഒരു പകർപ്പ് മധ്യഭാഗത്ത് കൊത്തിവച്ചിരിക്കും, ചുറ്റും താമര കൊണ്ട് റീത്ത് കൊത്തിവച്ചിട്ടുണ്ട്. അതിന്റെ മറുവശത്തു കീർത്തി ചക്ര എന്ന പദങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും പതിച്ചിട്ടുണ്ട്. ഈ എഴുത്തുകൾ രണ്ട് താമരപ്പൂക്കളാൽ വേർതിരിച്ചിരിക്കുന്നു. ഈ പുരസ്ക്കാരത്തിന്റെ റിബ്ബൺ പച്ച നിറത്തിലും 

ഇത് രണ്ട് ഓറഞ്ച് ലംബ വരകളാൽ മൂന്ന് തുല്യ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

 

താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ട ലിംഗഭേദമാന്യേ ഏവരും അശോക ചക്രത്തിന് അർഹരാണ്:

a. കരസേന, നാവികസേന, വ്യോമസേന, ഏതെങ്കിലും റിസർവ് ഫോഴ്‌സ്, ടെറിട്ടോറിയൽ ആർമി, നിയമപരമായി രൂപീകരിച്ച മറ്റേതെങ്കിലും സേനയിലെ ഉദ്യോഗസ്ഥർ

b. സായുധ സേനയിലെ നഴ്സിംഗ് സേവനങ്ങളിലെ അംഗങ്ങൾ.

C. ജീവിതത്തിന്റെ നാനാതുറകളിലുമുള്ള സിവിലിയൻ പൗരന്മാരും സെൻട്രൽ പാരാ മിലിട്ടറി ഫോഴ്‌സും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ഉൾപ്പെടെയുള്ള പോലീസ് സേനയിലെ അംഗങ്ങളും.

 

ശൗര്യ ചക്ര

 

യുദ്ധ മുഖത്തല്ലാതെ വീരതയോടും, ആത്മത്യാഗത്തോടും കൂടിയുള്ള അർപ്പണത്തിനു നൽകുന്ന മൂന്നാമത്തെ ഉയർന്ന ബഹുമതിയാണ് ശൗര്യ ചക്ര.1952 ജനുവരി 4-ന് അശോക ചക്ര ക്ലാസ് -3 എന്ന് സ്ഥാപിക്കുകയും 1967 ജനുവരി 27 ന് ശൗര്യ ചക്ര എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. സാധാരണ വെങ്കലത്തിലാണ്  ഈ അവാർഡ് നിർമിച്ചിരിക്കുന്നത്. മെഡലിന്റെ മറുവശത്ത് അശോക ചക്രത്തിന്റെ ഒരു പകർപ്പ് മധ്യഭാഗത്ത് കൊത്തിവച്ചിരിക്കും, ചുറ്റും താമര കൊണ്ട് റീത്ത് കൊത്തിവച്ചിട്ടുണ്ട്. അതിന്റെ മറുവശത്തു ശൗര്യ ചക്ര എന്ന പദങ്ങൾ ഹിന്ദിയിലും ഇംഗ്ലീഷിലും പതിച്ചിട്ടുണ്ട്. ഈ എഴുത്തുകൾ രണ്ട് താമരപ്പൂക്കളാൽ വേർതിരിച്ചിരിക്കുന്നു. ഈ പുരസ്ക്കാരത്തിന്റെ റിബ്ബൺ പച്ച നിറത്തിലും 

ഇത് മൂന്ന്‌ ഓറഞ്ച് ലംബ വരകളാൽ നാല് തുല്യ ഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

 

താഴെ പറയുന്ന വിഭാഗങ്ങളിൽപ്പെട്ട ലിംഗഭേദമാന്യേ ഏവരും അശോക ചക്രത്തിന് അർഹരാണ്:

a. കരസേന, നാവികസേന, വ്യോമസേന, ഏതെങ്കിലും റിസർവ് ഫോഴ്‌സ്, ടെറിട്ടോറിയൽ ആർമി, നിയമപരമായി രൂപീകരിച്ച മറ്റേതെങ്കിലും സേനയിലെ ഉദ്യോഗസ്ഥർ

b. സായുധ സേനയിലെ നഴ്സിംഗ് സേവനങ്ങളിലെ അംഗങ്ങൾ.

C. ജീവിതത്തിന്റെ നാനാതുറകളിലുമുള്ള സിവിലിയൻ പൗരന്മാരും സെൻട്രൽ പാരാ മിലിട്ടറി ഫോഴ്‌സും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും ഉൾപ്പെടെയുള്ള പോലീസ് സേനയിലെ അംഗങ്ങളും.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...