Please login to post comment

സ്റ്റീവൻ സ്പിൽബർഗ്ഗ്

  • admin trycle
  • Jun 30, 2020
  • 0 comment(s)

സ്റ്റീവൻ സ്പിൽബർഗ്ഗ്

 

പ്രശസ്ത ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ സ്റ്റീവൻ സ്പിൽബർഗ്ഗ് ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളാണ്. വ്യത്യസ്തമായ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധിക്കപ്പെട്ട സ്പിൽബർഗ്ഗ് സിനിമകൾ സയൻസ് ഫിക്ഷനുകളും ചരിത്രവുമെല്ലാം പ്രമേയമാക്കി. ജൂത കൂട്ടക്കൊലയും, അടിമവ്യാപാരവും യുദ്ധവും തീവ്രവാദവുമൊക്കെ സ്പിൽബർഗ്ഗ് സിനിമകൾക്ക് വിഷയമായിട്ടുണ്ട്.

 

1946 ഡിസംബർ 18ന് ഒഹായോയിലെ സിൻസിനാറ്റിയിലാണ് സ്പിൽബർഗ് ജനിച്ചത്. ഇദ്ദേഹത്തിന്റെ അമ്മ ലിയ പോസ്നെർ ഒരു കൺസെർട്ട് പിയാനിസ്റ്റ് ആയിരുന്നു. പിതാവ് ആർനോൾഡ് സ്പീൽബെർഗ് ഇലക്ട്രിക്കൽ എൻജിനിയറും ആയിരുന്നു. ചെറുപ്പം മുതൽ തന്നെ സിനിമയിൽ താല്പര്യമുണ്ടായിരുന്ന സ്പിൽബർഗ്ഗ് തന്റെ 16 ആം വയസ്സിൽ സംവിധാനം ചെയ്ത 'എസ്‌കേപ്പ് ടു നോവേർ' (1962) എന്ന ചിത്രം ഒരു ഫിലിം ഫെസ്റ്റിവലിൽ മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. 40 മിനിറ്റ് ദൈർഘ്യമുള്ള ഒരു യുദ്ധ ചലച്ചിത്രമായിരുന്നു ഇത്. കാലിഫോർണിയ കോളേജിലെ പഠനത്തിന് ശേഷം യൂണിവേഴ്സൽ സ്റ്റുഡിയോയുടെ ടെലിവിഷൻ വിഭാഗത്തിൽ ജോലിക്ക് ചേർന്ന സ്പിൽബർഗ്ഗ് വിവിധ ടിവി സീരീസുകളുടെ എപ്പിസോഡുകൾ സംവിധാനം ചെയ്തു.

 

സ്പിൽബർഗ്ഗ് സംവിധാനം ചെയ്ത 'ഡ്യുവൽ'(1971) എന്ന ടെലിവിഷൻ സിനിമ വിജയിച്ചതോടെ അദ്ദേഹത്തിന്റെ സിനിമകൾ തിയേറ്റർ റിലീസ് ചെയ്തു തുടങ്ങി. 'ദി ഷുഗർ‌ലാൻ‌ഡ് എക്സ്പ്രസ്'(1974) ആണ് അദ്ദേഹത്തിന്റെ ആദ്യ തിയേറ്റർ റിലീസ് ചലച്ചിത്രം. പിന്നീട് നിരവധി ചലച്ചിത്രങ്ങൾ സംവിധാനം ചെയ്ത സ്പിൽബർഗ്ഗ് സാങ്കേതിക വിദ്യയെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തിയ സംവിധായകരിൽ ഒരാളാണ്. സിനിമയ്ക്ക് ജനങ്ങളിൽ ആഴത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് സ്പിൽബർഗ്ഗ് തെളിയിച്ചു. തിയേറ്ററിൽ മികച്ച വിജയം നേടിയ സ്പിൽബർഗ്ഗ് സിനിമകൾ ചിലത് കളക്ഷൻ റെക്കോർഡുകളും സൃഷ്ടിച്ചു. എങ്കിലും കേവലം വാണിജ്യ സിനിമകൾക്കപ്പുറം ലോക സിനിമയെ ഇന്ന് കാണുന്ന രീതിയിൽ വളർത്തുന്നതിൽ സ്പിൽബർഗ്ഗ് സിനിമകൾ വളരെ അധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.

 

1975 ൽ പുറത്തിറങ്ങിയ 'ജൗസ്'(Jaws) എന്ന സിനിമയോടെയാണ് സ്റ്റീവൻ സ്പിൽബർഗ്ഗ് ഒരു മുൻനിര സംവിധായകനായി മാറുന്നത്. എക്കാലത്തെയും മികച്ച വരുമാനം നേടിയ ചിത്രങ്ങളിലൊന്നാണ് ഇത്. മികച്ച ത്രില്ലർ ചലച്ചിത്രമായ ഇതിന് മികച്ച ചലച്ചിത്രത്തിനുള്ള അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചെങ്കിലും സൗണ്ട് ട്രാക്കിന് മാത്രമാണ് അവാർഡ് നേടാൻ കഴിഞ്ഞത്. മികച്ച സംവിധായകനുള്ള അക്കാദമി അവാർഡിനായി 7 തവണ നാമനിർദ്ദേശം ചെയ്യപ്പെട്ട വ്യക്തിയാണ് സ്പിൽബർഗ്ഗ്. അദ്ദേഹത്തിന്റെ പേര് ആദ്യമായി നിർദ്ദേശിക്കപ്പെട്ടത് 'ക്ലോസ് എൻകൗണ്ടർസ് ഓഫ് ദി തേർഡ് കൈൻഡ്'(1977) എന്ന ചലച്ചിത്രത്തിന്റെ സംവിധാനത്തിനാണ്. ‘ഷിന്‍ഡ്‌ലേഴ്‌സ് ലിസ്റ്റ്’ (1993) ആണ് സ്പിൽബർഗ്ഗിന് മികച്ച സംവിധായകനുള്ള അക്കാദമി അവാർഡ് ആദ്യമായി നേടിക്കൊടുക്കുന്നത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് അഭയാര്‍ത്ഥികളായ ആയിരത്തിലേറെ പോളിഷ് ജൂതന്മാർക്ക് തന്റെ ഫാക്ടറികളില്‍ ജോലി നല്‍കിക്കൊണ്ട് അവരുടെ ജീവന്‍ രക്ഷിച്ച പരമ്പരാഗത ജര്‍മ്മൻ വ്യാപാരിയും നാസി പാര്‍ട്ടി അംഗവുമായിരുന്ന ഓസ്‌കര്‍ ഷിൻഡ്‌ലറുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. സംവിധായകനെ കൂടാതെ 6 ഓസ്കാർ അവാർഡുകൾ കൂടി നേടിയ ഈ ചിത്രം വാണിജ്യ വിജയവും ആയിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന്റ തന്നെ കഥ പറഞ്ഞ 'സേവിങ് പ്രൈവറ്റ് റയാൻ'(19989) അദ്ദേഹത്തിന് രണ്ടാമത്തെ അക്കാദമി അവാർഡ് നേടിക്കൊടുത്തു.

 

സ്റ്റീവൻ സ്പിൽബർഗ്ഗിന്റെ ഏറ്റവും പ്രശസ്തമായ ചലച്ചിത്രമാണ് 'ജുറാസ്സിക് പാർക്ക്'(1993). സാങ്കേതികമായി പല പുതുമകളും കൊണ്ടുവന്ന ഈ ചലച്ചിത്രം ഏറ്റവും കൂടുതൽ വരുമാനം നേടിയ സിനിമകളിൽ ഒന്നാണ്. വളരെ ഗൗരവമേറിയതും വിവാദപരവുമായ ഒരു സ്പിൽബർഗ്ഗ് സിനിമയായിരുന്നു 'മ്യൂണിച്ച്' (2005). സംവിധാനം കൂടാതെ നിർമാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിലും സ്പിൽബർഗ്ഗ് പ്രവർത്തിച്ചിട്ടുണ്ട്.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...