Please login to post comment

മേധ പട്കർ

  • admin trycle
  • Aug 10, 2020
  • 0 comment(s)

ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയാണ് മേധ പട്കർ. നർമ്മദ നദിയുടെ തീരത്തെ ആയിരക്കണക്കിന് ഗ്രാമീണരുടെ താൽപര്യം സംരക്ഷിക്കാൻ ശ്രമിക്കുന്ന നർമ്മദ ബചാവോ ആന്ദോളൻ എന്ന സംഘടനയ്ക്ക് ഇവർ നേതൃത്വം നൽകുന്നു. നർമ്മദാ നദിയെ രക്ഷിക്കാൻ വേണ്ടി ഉണ്ടാക്കിയ കൂട്ടായ്മയാണ് നർമ്മദ ബചാവോ ആന്ദോളൻ. ഈ സംഘടനയുടെ സ്ഥാപകനേതാവായ മേധ പട്കർ പുരോഗമനവാദികളുടെ ദേശീയ സംഘടനയായ നാഷണൽ അലയൻസ് ഓഫ് പ്യൂപ്പിൾ മൂവ്മെന്റ് എന്ന സംഘടനയുടെ ദേശീയ കൺവീനറുമാണ്.

1954 ഡിസംബർ 1 ന് മുംബൈയിൽ ആണ് മേധ പട്കർ ജനിച്ചത്. വസന്ത് കനോൽക്കറും, ഇന്ദു കനോൽക്കറുമായിരുന്നു ഇവരുടെ മാതാപിതാക്കൾ. മുംബൈയിലെ റുയ കോളേജിൽ നിന്ന് സയൻസിൽ ബിരുദം നേടിയ അവർ 1980 കളുടെ തുടക്കത്തിൽ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ നിന്ന് സാമൂഹ്യപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി. പിന്നീട് പിഎച്ച്ഡി ചെയ്തുകൊണ്ടിരിക്കുമ്പോൾ മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കർഷകരുടെയും ആദിവാസികളുടെയും ഉന്നമനത്തിനായുള്ള പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുകയും ഡോക്ടറൽ ഗവേഷണം ഉപേക്ഷിക്കുകയും ചെയ്തു.

നർമ്മദ നദിയ്ക്കും അതിന്റെ പോഷകനദികൾക്കും കുറുകെ പല സ്ഥലങ്ങളിലായി നിർമ്മിച്ചുകൊണ്ടിരുന്ന അണക്കെട്ടുകളുടെ (സർദാർ സരോവർ പദ്ധതി) പദ്ധതി ബാധിതപ്രദേശങ്ങളിലെ ജനങ്ങൾക്ക് അനുഭവിക്കുന്ന ദുരിതങ്ങളിൽ ഇടപെട്ടുകൊണ്ടായിരുന്നു അവർ ദേശീയമായി സജീവമാകുന്നത്. ഇന്ത്യയുടെ സർദാർ സരോവർ അണക്കെട്ടിന്റെ നിർമ്മാണത്തിനെതിരെ മേധാ പട്കറുടെ നേതൃത്വത്തിൽ നടന്ന വൻ മാർച്ചുകളും സമാധാനപരമായ പ്രതിഷേധങ്ങളും അന്താരാഷ്ട്ര തലത്തിൽ ഇവർ ശ്രദ്ധിക്കപെടുന്നതിനും കാരണമായി. നർമ്മദ വാലി വികസന പദ്ധതിയിലെ ഏറ്റവും വലിയ ഡാം ആയ സർദാർ സരോവർ പദ്ധതിക്കായി ലോകബാങ്കിൽ നിന്ന് ധനസഹായം തേടുന്ന പ്രാദേശിക സർക്കാർ സ്ഥാപനത്തിനെതിരെ 1986 ൽ അവരും അനുയായികളും മാർച്ചുകളും പ്രതിഷേധങ്ങളും സംഘടിപ്പിച്ചു. ഇത് ആത്യന്തികമായി നർമ്മദ ബചാവോ ആന്ദോളൻ (നർമ്മദയ രക്ഷിക്കുവാനുള്ള പ്രക്ഷോഭം) എന്ന സംഘടനയുടെ രൂപവത്കരണത്തിന്‌ കാരണമായി. 1989 ലാണ് മേധ പട്കറുടെ നേതൃത്വത്തിൽ നർമ്മദ ബചാവോ ആന്ദോളൻ (NBA) എന്ന സംഘടന നിർമ്മിച്ചത്. സർദാർ സരോവർ ഡാം പദ്ധതി ബാധിച്ച ജനങ്ങളുടെ അവകാശങ്ങൾക്കായി ഈ സംഘടന പോരാടുന്നു.

അണക്കെട്ട് നിർമ്മിച്ചപ്പോൾ സ്വാഭാവികമായി ഉയർന്നു വന്ന ജലനിരപ്പിൽ അപ്രത്യക്ഷമായിക്കൊണ്ടിരുന്ന മധ്യപ്രദേശിലെ ജൽ‌സിന്ധി ഗ്രാമത്തിലും, മഹാരാഷ്ട്രയിലെ ദോംഖേദി ഗ്രാമത്തിലും,‍ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കു വേണ്ടി 1999 ൽ മേധ പട്കർ മരണം വരെ സമരം തുടങ്ങുകയും, പിന്നീട് അവരെ ഈ സമരത്തിൽ നിന്നും പോലീസ് ബലം പ്രയോഗിച്ച് നീക്കുകയും ഉണ്ടായി. 2006, മാർച്ച് 28 ന്, അണക്കെട്ടുകളുടെ ഉയരം വർദ്ധിപ്പിക്കുന്നതിനെതിരെ നിരാഹാര സമരം തുടങ്ങി. സുപ്രീം കോടതി അവരുടെ അപ്പീൽ സ്വീകരിക്കാതിരുന്നതിനാൽ മേധ ഏപ്രിൽ 17 ന് ഉപവാസം അവസാനിപ്പിച്ചു.

ആഗോളതലത്തിൽ വലിയ ഡാമുകളുടെ സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ കണ്ടെത്തുന്നതിനായി പ്രവർത്തിച്ച ഡാംസ് വേൾഡ് കമ്മീഷൻ അംഗം കൂടിയായിരുന്നു അവർ. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ഗ്രാമങ്ങളിൽ റെസിഡൻഷ്യൽ, ഡേ സ്കൂളുകളുടെ ഒരു സംവിധാനം അവർ സൃഷ്ടിച്ചു. റൈറ്റ് ലൈവ്ലിഹുഡ് അവാർഡ്, ഗോൾഡ്മാൻ പരിസ്ഥിതി സമ്മാനം എന്നിവ ഉൾപ്പെടെ നിരവധി അവാർഡുകൾ അവർ നേടിയിട്ടുണ്ട്. മികച്ച അന്താരാഷ്ട്ര രാഷ്ട്രീയ പ്രചാരകനുള്ള ബിബിസിയുടെ ഗ്രീൻ റിബൺ അവാർഡും ആംനസ്റ്റി ഇന്റർനാഷണലിൽ നിന്നുള്ള മനുഷ്യാവകാശ സംരക്ഷക അവാർഡും അവർ നേടി.









( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...