Please login to post comment

ടെസ്‌ല മോട്ടോഴ്‌സ്

  • admin trycle
  • Jun 21, 2020
  • 0 comment(s)

ടെസ്‌ല മോട്ടോഴ്‌സ്

 

ഒരു അമേരിക്കൻ ഓട്ടോമോട്ടീവ്, എനർജി, വാഹന നിർമ്മാണ കമ്പനിയാണ് ടെസ്‌ല, Inc. ഇലക്ട്രിക് വാഹന വിപണിയിലെ രാജാക്കന്മാരാണ് ഇവർ. വൈദ്യുത കാറുകളുടെ തലവര തന്നെ മാറ്റിയെഴുതിയ ടെസ്‌ലയുടെ ചരിത്രം മറ്റു സാധാരണ കമ്പനികളിൽ നിന്നു തികച്ചും വ്യത്യസ്തമാണ്. ഈ രംഗത്തെത്തിയിട്ട് കുറച്ച് കാലം മാത്രമേ ആയിട്ടുള്ളു എങ്കിലും തുടക്കം മുതൽ തന്നെ കമ്പനി വാർത്തകളിൽ നിറഞ്ഞു നിന്നു. വൈദ്യുതി മാത്രം ഉപയോഗിച്ചോടുന്ന ഏതാനും മോഡൽ കാറുകളാണ് കമ്പനി ഈ കാലയളവിൽ നിർമ്മിച്ചത്.

 

ഇലക്ട്രിക് വാഹനങ്ങൾ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 2003ൽ മാർട്ടിൻ എബർഹാഡും മാർക്ക് ടർപെന്നിങ്ങും ടെസ്‌ല കമ്പനി തുടങ്ങിയത്. ഒരു വർഷത്തിനകം ദക്ഷിണാഫ്രിക്കക്കാരനായ ഇലോൺ മസ്ക് പങ്കാളിയായതോടെ പ്രവർത്തനം ദ്രുതഗതിയിലായി. ജൂലൈ 2003 -ൽ പ്രവർത്തനം ആരംഭിച്ച കമ്പനി, ടെസ്‌ല റോഡ്സ്റ്റർ എന്ന പൂർണമായും വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആദ്യത്തെ സ്പോർട്സ് കാർ നിർമ്മിച്ചതോടെയാണ് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. മികച്ച ഉപയോഗക്ഷമതയും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും നൽകുന്ന ഇലക്ട്രിക് സ്പോർട്സ് കാറിലൂടെ ഭാവിയിൽ കമ്പനിയുടെ മുഖ്യധാരാ ഉൽപന്നങ്ങളിലേക്ക് ജനങ്ങളുടെ ശ്രദ്ധ ആകർഷിക്കുക എന്നതായിരുന്നു ടെസ്‌ല സ്ഥാപകരുടെ ലക്ഷ്യം. ആദ്യ കാറായ റോഡ്സ്റ്റർ ഈ ലക്ഷ്യത്തിലേക്കുള്ള ശരിയായ കാൽവയ്പായിരുന്നു. രൂപ കൽപനയ്ക്കും പരിസ്ഥിതി സൗഹൃദസാങ്കേതിക വിദ്യയ്ക്കും ഈ കാർ അനവധി പുരസ്കാരങ്ങൾ നേടി.

 

ഒരു നൂറ്റാണ്ടിൽ ഏറെയായി ഇലക്ട്രിക് കാറുകൾ വിപണിയിലുണ്ടെങ്കിലും ഇവയെ മലിനീകരണം ഒഴിവാക്കാനുള്ള ഒരുപാധി എന്ന നിലയിൽ മാത്രമാണ് വാഹനനിർമ്മാതാക്കൾ കണ്ടിരുന്നത്. ടെസ്‌ലയാകട്ടെ കാർ ഉൽപന്നത്തിനു മുൻതൂക്കം കൊടുത്തു. അതിനാൽ വേഗതയിലും സുരക്ഷയിലും പെട്രോൾ/ഡീസൽ കാറുകളെ വെല്ലുന്ന ഇലക്ട്രിക് കാറുകളെയാണ് ടെസ്‌ല സൃഷ്ട്ടിച്ചത്. 2009 പകുതിയോടെ കമ്പനി ലാഭമുണ്ടാക്കുന്ന സ്ഥിതിയിലേക്കെത്തി. ബാറ്ററി സാങ്കേതികവിദ്യയിലും ഇലക്ട്രിക് കാറുകൾക്കുള്ള യന്ത്രഘടകങ്ങളുടെ നിർമ്മാണത്തിലും ഇതിനിടെ കമ്പനി ഏറെ വൈദഗ്ധ്യം നേടിയിരുന്നു.

 

അതികം വൈകാതെ മോഡൽ എസ്സ് എന്ന പേരിൽ ഉയർന്ന സൗകര്യങ്ങൾ ഉള്ള ഒരു സെഡാനും, പിന്നാലെ ക്രോസ്സോവർ വാഹനമായ മോഡൽ എക്സും ടെസ്‌ല വിപണിയിലെത്തിച്ചു. പാരമ്പരഗത ചിന്തകളെ മാറ്റിമറിച്ച മോഡൽ എക്സ് 560 കിലോ മീറ്ററിലധികം ഒറ്റ ചാർജിൽ സഞ്ചരിക്കാൻ കഴിയുന്നതാണ്. വളരെ അധികം ജനശ്രദ്ധ പിടിച്ചുപറ്റിയ വിജയം ആയിരുന്നു മോഡൽ എസ്സിന്റേത്. ഇത് ആഗോളതലത്തിൽ തന്നെ എല്ലാ കാർ നിർമ്മാണ കമ്പനികൾക്കും പ്രചോദനവും അതേസമയം വെല്ലുവിളിയും ആയി. 2015 -ൽ ലോകത്തലെ ഏറ്റവും വിൽപ്പന നേടിയ വൈദ്യുതി കാർ ആണ് മോഡൽ എസ്സ്. മാത്രമല്ല നിസാൻ ലീഫിന് പിന്നിൽ ഏറ്റവും വിൽപ്പന നേടുന്ന രണ്ടാമത്തെ കാറുമായി ഇത് മാറി.

 

2017 ലാണ് ടെസ്‌ല മോഡല്‍ 3 പുറത്തിറക്കുന്നത്. ഒരു വര്‍ഷം കൊണ്ട് തന്നെ 1 ലക്ഷം യൂണിറ്റ് വില്‍പന ഈ ഇലക്ട്രിക് കാര്‍ കൈവരിച്ചു. ഒറ്റ ചാര്‍ജില്‍ 354 കിലോമീറ്റര്‍, 386 കിലോമീറ്റര്‍, 425 കിലോമീറ്റര്‍, 523 കിലോമീറ്റര്‍ റേഞ്ചുകളുള്ള മോഡലുകള്‍ ഈ സെഡാനുണ്ട്. മുന്നു നിര സീറ്റുകളുള്ള മോഡൽ വൈയും 800 കിലോമീറ്റർ റേഞ്ചുള്ള സെമ്മി ട്രക്കുമാണ് ടെസ്‌ലയുടെ അടുത്ത ഉൽപ്പന്നങ്ങൾ, കാറുകളിൽ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾ ട്രക്ക് വിപണിയിലേക്കും കൊണ്ടുവരാനാണ് ടെസ്‌ല ശ്രമിക്കുന്നത്.

 

പ്രതിവർഷം 500,000 കാറുകളിലേക്ക് ഉൽ‌പാദനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട ടെസ്‌ലയ്ക്ക് ഇതിന് ലോകമെമ്പാടുമുള്ള ലിഥിയം അയൺ ബാറ്ററികൾ ആവശ്യമായി വന്നതോടെയാണ് ഗിഗാഫാക്ടറി എന്ന ആശയം ജനിച്ചത്. ടെസ്ല വാഹനങ്ങൾക്ക് ആവശ്യമായ ലിഥിയം അയൺ ബാറ്ററികളുടെ വൻതോതിലുള്ള ഉൽപ്പാദനം ലക്ഷ്യമിട്ടാണ് ഈ ഫാക്ടറികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇന്ന്, ടെസ്‌ലയുടെ എനർജി സ്റ്റോറേജ് ഉൽപ്പന്നങ്ങളായ പവർവാൾ, പവർപാക്ക് എന്നിവയ്‌ക്ക് പുറമേ മോഡൽ 3 ഇലക്ട്രിക് മോട്ടോറുകളും ബാറ്ററി പായ്ക്കുകളും ജിഗാഫാക്ടറി നിർമ്മിക്കുന്നു. “ബില്യൺസ്” എന്നതിനെ പ്രതിനിധീകരിക്കുന്ന "ഗിഗ" എന്ന വാക്കിൽ നിന്നാണ് ഗിഗാഫാക്ടറി എന്ന പേര് വന്നത്. സൗരോർജ്ജം, വിൻഡ് എനർജി എന്നിവ ഉപയോഗിക്കുന്ന ഈ ഫാക്ടറി പൂർണ്ണമായും സ്വയംപര്യാപ്തമായാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആദ്യത്തെ ഗിഗാഫാക്ടറി അമേരിക്കയിലെ നെവാഡയിലെ റെനോയ്ക്ക് പുറത്തുള്ള മരുഭൂമിയിൽ ഏകദേശം 19 ലക്ഷം ചതുരശ്ര അടി വ്യാപിച്ചു കിടക്കുന്നു.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...