Please login to post comment

ഭാവി തലമുറക്ക് വേണ്ടി മരങ്ങളെ കെട്ടിപിടിച്ചവർ

  • admin trycle
  • Jun 19, 2019
  • 0 comment(s)

ചിപ്‌കോ പ്രസ്ഥാനം അഥവാ ചിപ്കോ ആന്ദോളൻ അഹിംസാപരമായി പ്രകൃതിക്കുവേണ്ടി സമരം ചെയ്‌ത ഒരു കൂട്ടം ഗ്രാമവാസികളുടെ കൂട്ടായ്മയാണ്. 1970 ലാണ് ഇത്തരത്തിലൊരു പ്രസ്ഥാനം ആരംഭിച്ചത്. ചിപ്കോ എന്നാൽ കെട്ടിപിടിക്കുക എന്നാണ് അർത്ഥമാക്കുന്നത്. മരം മുറിക്കുന്നവരെ തടയുന്നതിനുവേണ്ടിയാണ് ഇത്തരമൊരു സമരത്തിന് തുടക്കം കുറിച്ചത്.

1973 ൽ അളകനന്ദ താഴ് വാരത്തിലെ മരങ്ങൾ മുറിക്കുവാൻ ഒരു കമ്പനിക്ക് സർക്കാരിൻ്റെ അനുമതി ലഭിച്ചു. എന്നാൽ സർക്കാരിന്റെ ഈ തീരുമാനം ഗ്രാമവാസികളെ പ്രത്യേകിച്ച് സ്ത്രീകളെ രോക്ഷാകുലരാക്കി. കാരണം ഈ മരങ്ങൾ കാർഷിക ഉപകരണങ്ങൾ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുവാനുള്ള ഇവരുടെ ആവശ്യം സർക്കാർ നേരത്തെ നിരസിച്ചിരുന്നു.

ഇവരുടെ ഈ പ്രതിഷേധത്തിൽ പ്രാദേശിക സന്നദ്ധസംഘടനയായ ദസൊലി ഗ്രാമ സ്വരാജ്യ സംഘവും ഇതിന്റെ പ്രവത്തകനായ ചാന്ദിപ്രസാദ് ഭട്ടും പങ്കെടുത്തു. ഈ പ്രതിഷേധം വൻവിജയം നേടിയതോടെ രാജ്യത്തിൻറെ പല ഭാഗത്തും സമാനമായ പ്രതിഷേധങ്ങൾ നടന്നു. ഇതോടെ 1980 ൽ ഹിമാലയൻ വന പ്രദേശങ്ങളിൽ മരം മുറിക്കൽ നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 

1730 ൽ ഇത്തരത്തിൽ ഒരു സമരമുറ നടത്തിയതായി ചരിത്ര രേഖകൾ പറയുന്നു. അമൃത ദേവി എന്ന സ്ത്രീയുടെ നേതൃത്വത്തിൽ 300 ഓളം ആളുകളാണ് ഇതിനായി സംഘടിച്ചത്. ചിപ്കോ പ്രതിഷേധങ്ങൾ ഇന്നും നമ്മുടെ രാജ്യത്ത് സജീവമാണ്. അതിനുദാഹരണമാണ് 2018-ൽ ഡൽഹിയിൽ 15000-ൽ പരം മരങ്ങളെ രക്ഷിക്കാൻ നടത്തിയ ചിപ്കോ പ്രതിഷേധം.








( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...