Please login to post comment

ഈഴവ മെമ്മോറിയൽ

  • admin trycle
  • Aug 18, 2020
  • 0 comment(s)


ആദ്യ കാലത്ത് തിരുവിതാംകൂറിലെ സര്‍ക്കാര്‍ സര്‍വീസുകളിലെ കൂടുതൽ പോസ്റ്റുകളൂം ബ്രാഹ്മണർക്കായി പ്രത്യേകിച്ച്‌ തമിഴ് ബ്രാഹ്മണര്‍ക്ക് മാത്രം സംവരണം ചെയ്യപ്പെട്ടിരുന്നു. ജോലിയിലും വിദ്യാഭ്യാസത്തിലും മലയാളികള്‍ക്ക് സംവരണം വേണമെന്ന് ആവശ്യപ്പെട്ടു വലിയ പ്രക്ഷോഭങ്ങള്‍ക്ക് 150 വര്‍ഷം മുന്‍പ് ഈ നാട് സാക്ഷ്യം വഹിച്ചിരുന്നു. ആ കാലത്ത് മറ്റ് വിഭാഗങ്ങൾക്കും ജനസംഖ്യക്ക് ആനുപാതികമായി സർക്കാർ സർവീസിൽ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ആദ്യ ഇടപെടലുകൾ ആയിരുന്നു മലയാളി മെമ്മോറിയലും ഈഴവ മെമ്മോറിയലും പിന്നീട് വന്ന നിവര്‍ത്തന പ്രക്ഷോഭങ്ങളുമൊക്കെ ജോലി, വിദ്യാഭ്യാസ സംവരണം ആവശ്യപ്പെട്ടിട്ടുള്ള പ്രക്ഷോഭങ്ങള്‍ ആയിരുന്നു.

1891-ൽ ജി.പി. പിള്ളയുടെ നേതൃത്വത്തിൽ തിരുവിതാംകൂറിലെ ഹിന്ദുക്കൾ ഒപ്പിട്ടു മഹാരാജാവിന് നിവേദനം സമർപ്പിച്ചിരുന്നു. നാനാജാതി മതസ്ഥര്‍ പങ്കെടുത്തു നൽകിയ മലയാളി മെമ്മോറിയലിൽ പല ഈഴവ പ്രമുഖരും ഒപ്പിട്ടിരുന്നു. അക്കാലത്ത് ഈഴവർ മുതലായ അവർണ്ണരെ തിരുവിതാംകൂറിൽ 5 രൂപയിൽ കൂടുതൽ മാസശമ്പളമുള്ള തസ്തികകളിൽ നിയമിച്ചിരുന്നില്ല. ക്രിസ്തുമതത്തിലേക്ക് മതം മാറ്റം നടത്തിയവർക്ക് പോലും എല്ലാ ആനുകൂല്യങ്ങളും ലഭിച്ചിരുന്നു. എന്നാ‍ൽ ഈഴവർക്ക് യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. സ്കൂൾ പ്രവേശനത്തിനും ഇതു തന്നെയായിരുന്നു സ്ഥിതി. മതം മാറാതെ തന്നെ തങ്ങൾക്കും ഇവ ലഭിക്കണമെന്ന് ഈഴവർ ഈ ഹരജിയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ അവയൊന്നും പ്രയോജനം ചെയ്തില്ല.

തിരുവിതാംകൂർ ജനസംഖ്യയിൽ ഇരുപത്‌ ശതമാനത്തോളം ഈഴവരായിരുന്നു. പഠിക്കാനും സർക്കാർ ജോലിയിൽ പ്രവേശിക്കുന്നതിനുമുള്ള സൗകര്യം ഈഴവർക്കുണ്ടായിരുന്നില്ല. മാത്രമല്ല അയിത്തവും തീണ്ടലും മൂലമുള്ള അപമാനവും സഹിക്കേണ്ടി വന്നു. എല്‍.എം.എസ് ഡിഗ്രി നേടിയ ഡോ. പല്‍പ്പു തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ കീഴില്‍ ഒരു ജോലിക്ക് അപേക്ഷിച്ചുവെങ്കിലും ആ അപേക്ഷ തിരസ്കരിക്കപ്പെട്ടു. 1895 മേയ് മാസത്തില്‍ ഡോ. പല്‍പ്പു സ്വന്തം നിലയ്ക്ക് നേരിട്ട് ദിവാന്‍ ശങ്കരസുബ്ബയ്യര്‍ക്ക് ഒരു നിവേദനം സമര്‍പ്പിച്ചെങ്കിലും ദിവാനുമായി നടത്തിയ ചര്‍ച്ചയും ഫലം കണ്ടില്ല. ഈ വസ്തുതകള്‍ കണക്കിലെടുത്ത് ഈഴവ സമുദായത്തിന് ഏറ്റവും മെച്ചപ്പെട്ട പരിഗണന നല്‍കണമെന്ന് ഡോ. പല്‍പ്പു മഹാരാജാവിനോടഭ്യര്‍ത്ഥിച്ചു.  നീണ്ട 8 മാസങ്ങള്‍ കഴിഞ്ഞിട്ടും ഡോ. പല്‍പ്പുവിന് ഇക്കാര്യത്തില്‍ യാതൊരു മറുപടിയും ലഭിച്ചില്ല. ഇതേപ്പറ്റി അറിയുവാന്‍ 1896 ഫെബ്രുവരിയില്‍ തിരുവനന്തപുരത്തെത്തിയ ഡോ. പല്‍പ്പുവിന്, റവന്യൂ ഒഴികെയുള്ള വകുപ്പുകളില്‍ ഈഴവ സമുദായാംഗങ്ങള്‍ക്ക് അവരുടെ യോഗ്യതക്കനുസൃതമായ പരിഗണന നല്‍കാമെന്നും ശങ്കരസുബ്ബയ്യര്‍ ഉറപ്പു നല്‍കി. എന്നാല്‍ ഇതറിഞ്ഞയുടന്‍ ഉദ്യോഗത്തിനായി അപേക്ഷിച്ച ബിരുദധാരികളായ ഈഴവ സമുദായാംഗങ്ങല്‍ക്ക് 'ഉദ്യോഗസ്ഥാനങ്ങളില്‍ ഒഴിവില്ല' എന്ന ഒഴുക്കന്‍ മറുപടിയാണ് സര്‍ക്കാരില്‍ നിന്നും ലഭിച്ചത്.

പിന്നീട് അദ്ദേഹം ഈഴവരെ തനിക്കൊപ്പം ചേര്‍ത്ത്, ഈഴവർക്ക് നേരെയുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്, 1896 സെപ്റ്റംബറിൽ അന്നത്തെ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന് ഒരു ഭീമന്‍ ഹര്‍ജി സമര്‍പ്പിച്ചു.13,000 ത്തിലധികം ഈഴവര്‍ ഒപ്പിട്ട ഈ ഹര്‍ജിയാണ് ഈഴവ മെമ്മോറിയല്‍. ഈഴവ മെമ്മോറിയലിന്റെ ഫലമായി സര്‍ക്കാര്‍ നിലപാടിന്‍ ചെറിയൊരയവ് വന്നു. അവര്‍ണ്ണര്‍ക്ക് സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കുന്നതായിരുന്നു അത്. അസംഘടിതരായിരുന്ന ഈഴവാരെ സംഘടിപ്പിക്കുന്നതിനും അവരെ വിദ്യാസമ്പന്നരാക്കുന്നതിനും വേണ്ടിയുള്ള ഡോ. പല്പുവിന്റെ ആദ്യ ചുവടുവയ്പ്പായിട്ടാണ് ഈഴവ മെമ്മോറിയലിനെ കണക്കാക്കുന്നത്. കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളും ജാതിവ്യവസ്ഥയും ബ്രിട്ടീഷ് പാർലമെന്റിൽ ഗൗരവമായ ചർച്ചാവിഷയമായി മാറിയതോടെ തിരുവിതാംകൂർ രാജകീയഭരണകൂടം ഇക്കാര്യത്തിൽ എന്തെങ്കിലും പരിഹാരം കാണുവാൻ നിർബന്ധിതമായി. ഇതിന്റെ ഫലമായി മഹാകവി കുമാരനാശാൻ, അയ്യൻകാളി തുടങ്ങിയവർ ആയിടെ നിലവിൽ വന്ന തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു നാമനിർദ്ദേശം ചെയ്യപ്പെട്ടു.








( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...