Please login to post comment

രാഷ്ട്രപതി ഭവൻ

  • admin trycle
  • Aug 7, 2020
  • 0 comment(s)

 

ന്യൂഡൽഹിയിലെ രാജ്പത്തിന്റെ പടിഞ്ഞാറ് അറ്റത്ത് സ്ഥിതിചെയ്യുന്ന രാഷ്ട്രപതി ഭവൻ ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയാണ്. പാർലമെന്‍റ് മന്ദിരം ഇന്ത്യാ ഗേറ്റ് കുത്തബ് മിനാർ എന്നിവയോടൊപ്പം ഡൽഹിയിൽ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടങ്ങളിലൊന്നാണ് രാഷ്ട്രപതി ഭവൻ. രാഷ്ട്രപതി ഭവൻ എന്നതിലധികം ഒരു കൊട്ടാരം എന്ന പേരുതന്നെയാണ് ഇതിനു കൂടുതലും യോജിക്കുക. ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ തലയുയർത്തി നിൽക്കുന്ന ഈ കൊട്ടാരം ലോക രാഷ്ട്രത്തലവന്മാരുടെ വസതികളിൽ ഏറ്റവും വലുതും കൂടിയാണ്.

 

1911 ഡിസംബർ 12 ന് ബ്രിട്ടീഷ് രാജാവായ ജോർജ്ജ് അഞ്ചാമൻ ബ്രിട്ടീഷ് ഇൻഡ്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റാനുള്ള തീരുമാനം അറിയിച്ചു. ഇതിന് മുന്നോടിയായാണ് രാഷ്ട്രപതി ഭവൻ നിർമ്മിക്കുന്നത്. സ്വാതന്ത്രത്തിന് മുൻപ് ബ്രിട്ടീഷ് വൈസ്രോയിയുടെ കൊട്ടാരമായിരുന്നതിനാൽ വൈസ്രോയിസ് ഹൗസ് എന്നൊരു പേരുകൂടി രാഷ്ട്രപതി ഭവന് ഉണ്ടായിരുന്നു. 1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ പേര് ഗവൺമെന്റ് ഹൗസ് എന്നാക്കി മാറ്റി. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി ഡോ. രാജേന്ദ്ര പ്രസാദ് 1950 ൽ അധികാരമേറ്റ ശേഷമാണ് ഇതിന്റെ പേര് രാഷ്ട്രപതി ഭവൻ എന്നാക്കി മാറ്റിയത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ചരിത്ര പ്രധാന്യമുള്ളകെട്ടിടങ്ങളില്‍ ഏറ്റവും ഭംഗിയുള്ള കെട്ടിടങ്ങളിൽ ഒന്നായി രാഷ്‌ട്രപതി ഭവനെ വിശേഷിപ്പിക്കാം.

 

ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം ബ്രിട്ടീഷ് ആർക്കിടെക്റ്റ് ആയ എഡ്വിൻ ലാൻഡ്‌സീർ ലുറ്റ്യൻസ് (Edwin Landseer Lutyens) രൂപകൽപ്പന ചെയ്തതാണ്. ഏകദേശം 19 വര്‍ഷത്തോളമെടുത്ത് 1929 ലാണ് രാഷ്ട്രപതി ഭവന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇന്‍വ്വിന്‍ പ്രഭുവാണ് രാഷ്ട്രപതി ഭവനിലെ  ആദ്യ താമസക്കാരന്‍. ഇദ്ദേഹം ഇവിടെ താമസം തുടങ്ങുന്നത് 1931 ജനുവരി 23നാണ്. ഏക്കർ എസ്റ്റേറ്റിൽ 5 ഏക്കർ വിസ്തൃതിയിൽ H ആകൃതിയിലാണ് കെട്ടിടം നിർമ്മിച്ചത്. നാല് നിലകളിലായി 340 മുറികളും 2.5 കിലോമീറ്റർ ഇടനാഴികളും 190 ഏക്കർ പൂന്തോട്ടവും ഈ മാളികയിലുണ്ട്. നീളന്‍ തൂണുകള്‍ നല്‍കുന്ന ആഢ്യത്വം രാഷ്ട്രപതി ഭവന്റെ എടുത്തു പറയേണ്ട പ്രധാന സവിശേഷതകളിലൊന്നാണ്. ഡല്‍ഹിയിലെ അതി ശൈത്യത്തെയും ചൂടിനെയും പ്രതിരോധിക്കുന്ന രീതിയിലാണ് രാഷ്ട്രപതി ഭവന്‍  എഡ്വിന്‍ ലുറ്റ്യൻസ് രൂപകല്‍പ്പന ചെയ്തത്.

 

രണ്ട് വ്യത്യസ്ഥ നിറത്തിലുള്ള പാറക്കല്ലുകള്‍ ഉപയോഗിച്ച് നിർമ്മിച്ച ഈ കെട്ടിടം മുഗൾ, ക്ലാസിക്കൽ യൂറോപ്യൻ ശൈലികളിലുള്ള വാസ്തുവിദ്യയുടെ സമന്വയമാണ്. രാഷ്ട്രപതി ഭവന്റെ മേല്‍മകുടം സാഞ്ചിയിലെ സ്തൂപത്തിന്റെ മാതൃക കടമെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് കീഴിൽ വെച്ചാണ് 1947 ൽ ജവഹർലാൽ നെഹ്രു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായി 1948 ജൂൺ 21 ന് സി. രാജഗോപാലാചാരി സത്യപ്രതിജ്ഞ ചെയ്തതും ഇവിടെ വെച്ചാണ്.

 

രാഷ്ട്രപതി ഭവനോളം പ്രശസ്തമാണ് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍. വിശേഷപ്പെട്ട ചെടികളും മരങ്ങളും കൊണ്ട് സമൃദ്ധമായ ഈ ഗാര്‍ഡന്‍, ഇംഗ്ലീഷ്, മുഗള്‍ ഉദ്ധ്യാന മാതൃകകളില്‍ നിന്നും കടം കൊണ്ടാണ് രൂപകല്‍പ്പന ചെയ്തത്. രാഷ്ട്രപതി ഭവന്റ പിറകുവശത്തായാണ് മുകള്‍ ഗാര്‍ഡന്‍ സ്ഥിതിചെയ്യുന്നത്. വിശേഷപ്പെട്ട ചെടികളും മരങ്ങളും കൊണ്ട് സമൃദ്ധമായ ഗാര്‍ഡന്‍ എല്ലാവര്‍ഷവും ഫെബ്രുവരിയില്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാറുണ്ട്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...