Please login to post comment

ഇടുക്കി അണക്കെട്ട്

  • admin trycle
  • Mar 6, 2020
  • 0 comment(s)

ഇടുക്കി അണക്കെട്ട്

 

കേരളത്തിന്റെ ഏറ്റവും വലിയ വൈദ്യുതോദ്പാദന കേന്ദ്രമായ ഇടുക്കി അണക്കെട്ട് സംസ്ഥാനത്തെ ഊർജഹൃദയമാണ് എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട് ഇടുക്കി അണക്കെട്ടിന്. 1937 മുതല്‍ ഇടുക്കിയില്‍ ഒരു അണക്കെട്ട് പണിയുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും പഠനങ്ങളും അനവധി നടന്നുവെങ്കിലും 1963-ലാണ് കേന്ദ്ര ആസൂത്രണകമ്മീഷന്‍റെ അംഗീകാരം ലഭിച്ചത്. 1969 ഏപ്രില്‍ 30ന് അന്നത്തെ മുഖ്യമന്ത്രിയായ ഇ.എം.എസ് നമ്പൂതിരിപ്പാട് നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചതോടെയാണ് ഇടുക്കി അണക്കെട്ട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നത്.

 

1919-ല്‍ ഇറ്റലിക്കാരനായ ജേക്കബ് എന്ന എന്‍ജിനിയറുടെ റിപ്പോര്‍ട്ടിലാണ് ഇടുക്കിയില്‍ അണകെട്ടാനുള്ള സാധ്യതയെ കുറിച്ചുള്ള ആദ്യ പരാമര്‍ശം കാണുന്നത്. പിന്നീട് 1932-ല്‍, മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന W.J ജോണിന് നായാട്ടിനിടെ പരിചയപ്പെട്ട കൊലുമ്പന്‍ എന്ന ആദിവാസി ഗോത്രതലവന്‍ കുറവന്‍-കുറത്തി മലയിടുക്ക് കാണിച്ചുകൊടുത്തു. മലകള്‍ക്കിടയിലൂടെ ഒഴുകുന്ന പെരിയാറില്‍ അണകെട്ടിയാല്‍ അത് ജലസേചനത്തിനും, വൈദ്യുതോല്പാദനത്തിനും അനുയോജ്യമാണെന്ന് മനസ്സിലാക്കിയ ജോണ്‍,സഹോദരനും എന്‍ജിനിയറുമായ പി.ജെ തോമസിന്‍റെ സഹായത്തോടെ 1932-ല്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്‍റിനെ ഈ കാര്യം അറിയിച്ചു. 1935-ല്‍, എ.കെ നാരായണപ്പിള്ള ഇടുക്കിയുടെ കാര്യം ഗവണ്‍മെന്‍റിന്‍റെ ശ്രദ്ധയില്‍പ്പെടുത്തുകയും,1937-ല്‍ ഇറ്റലിക്കാരായ ആഞ്ജമോ ഒമേദയോ,ക്ലാന്തയോ മാസലെ എന്നീ എന്‍ജിനിയര്‍മാര്‍ അണക്കെട്ടിന്‍റെ സാധ്യതകളെപ്പറ്റി പടനം നടത്തുകയും ചെയ്‌തെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. 1947-ല്‍ തിരുവിതാംകൂര്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറായ ജോസഫ് ജോണ്‍ പെരിയാറിനെയും ചെറുതോണിയെയും ബന്ധിപ്പിച്ച് അണകെട്ടുകയും, ആറക്കുളത്ത് പവര്‍ഹൗസ് സ്ഥാപിക്കുകയും ചെയ്യാമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ടുള്ള ഒരു പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി. ശേഷം വിവിധ കമ്മീഷനുകള്‍ ഈ സാധ്യതയെ കുറിച്ച് പഠനം നടത്തി. 1961-ൽ ആണ്‌ അണക്കെട്ടിനായി രൂപകല്‌പന തയ്യാറാക്കിയത്‌. 1963-ല്‍ പ്ലാനിങ് കമ്മീഷന്‍റെ അംഗീകാരം ലഭിച്ചതോടെ ആധുനിക രീതീയിലുള്ള രൂപസംവിധാനം ഇടുക്കിക്ക് നല്കപ്പെട്ടു. ഇടുക്കി അണക്കെട്ട് നിര്‍മ്മാണത്തിന്‍റെ സാമ്പത്തിക ചുമതല കെ.എസ്.ഇ.ബിയാണ് ഏറ്റെടുത്ത് വഹിച്ചത്. 1967-ല്‍ കൊളംബോ പദ്ധതി പ്രകാരം ഇടുക്കി നിര്‍മ്മാണത്തിന് കാനഡ സഹായം വാഗ്ദാനം ചെയ്യുകയും, ഇന്ത്യയും കാനഡയും ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പിടുകയും ചെയ്തു. 1968 ഫെബ്രുവരി 17ന് ഇടുക്കി പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 

 

കുറവന്‍മലയ്ക്കും കുറത്തിമലയ്ക്കും ഇടയിൽ അണകെട്ടി, പാഞ്ഞൊഴുകുകയായിരുന്ന പെരിയാറിനെ പിടിച്ചുകെട്ടുകയാണ് ഇടുക്കി അണക്കെട്ടില്‍. പെരിയാറിന്റെ ഒഴുക്കിനെ തടയാന്‍ ഇടുക്കി അണക്കെട്ടിന് ഒറ്റയ്ക്ക് കഴിയുമായിരുന്നില്ല. അതിനാൽ പെരിയാറിൽ സംഭരിക്കുന്ന വെള്ളം ചെറുതോണിപ്പുഴയിലൂടെ ഒഴുകി പോകാതിരിക്കാൻ ചെറുതോണിയിലും, ഇതിനടുത്തുള്ള കിളിവള്ളിത്തോട്ടിലൂടെ വെള്ളം നഷ്‌ടപ്പെടാതിരിക്കാൻ കുളമാവിലും അണക്കെട്ടുകൾ നിർമ്മിച്ചു. ഈ മൂന്ന് അണക്കെട്ടുകൾ കൂടി ചേരുന്നതാണ് ഇടുക്കി ജലവൈദ്യുതിപദ്ധതി. ഇടുക്കിയിൽ അണക്കെട്ട് നിര്‍മിക്കണമെങ്കില്‍ പെരിയാറിനെയും ചെറുതോണി അണക്കെട്ട് നിര്‍മിക്കാന്‍ ചെറുതോണി ആറിനെയും വഴി തിരിച്ചു വിടണമായിരുന്നു. ചെറുതോണി പുഴയില്‍ ഒരു താല്‍ക്കാലിക അണക്കെട്ട് നിര്‍മിച്ച്, രണ്ടു പുഴകള്‍ക്കും ഇടയിലുണ്ടായിരുന്ന കുന്നിലൂടെ തുരങ്കം നിര്‍മിച്ച് ചെറുതോണിയെ പെരിയാറിലേക്കൊഴുക്കി. പെരിയാറിലും ഒരു താല്‍ക്കാലിക അണക്കെട്ട് നിര്‍മിച്ചു. കമാനത്തിന്റെ ആകൃതിയാണ് ഇടുക്കി അണക്കെട്ടിന്, ഇന്ത്യയിലെ ഏക ആര്‍ച് ഡാം. രണ്ടായിരം ദശലക്ഷം ടണ്ണോളം വെള്ളം സംഭരിക്കാന്‍ കഴിയുന്ന അണക്കെട്ടിന്റെ മര്‍ദ്ദം താങ്ങാന്‍ കഴിയുന്ന ഏറ്റവും അനുയോജ്യമായ മാതൃകയെന്ന നിലയിലാണ് ആര്‍ച്ച് ഡാം പണിതത്. വെള്ളം നിറയുമ്പോള്‍ പുറത്തേക്ക് അൽപം തള്ളുന്ന രീതിയിലാണ് അണക്കെട്ടിന്റെ ഘടന.

 

കോൺക്രീറ്റ്‌ കൊണ്ടു പണിത ആർച്ച്‌ ഡാമിന് 168.9 മീറ്റർ ഉയരമുണ്ട്‌. 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ജലസംഭരണി, 6,000 മീറ്ററിലധികം നീളമുള്ള വ്യത്യസ്ത വലുപ്പത്തിലെ തുരങ്കങ്ങള്‍, മലതുരന്ന് നിര്‍മിച്ച ഭൂഗര്‍ഭ വൈദ്യുതി നിലയം ഇങ്ങനെ അനവധി പ്രത്യേകതകൾ ഇടുക്കി ജലവൈദ്യുതി പദ്ധതിക്കുണ്ട്. ഇടുക്കി അണക്കെട്ടില്‍നിന്ന് മൂലമറ്റം വൈദ്യുതി ഉല്‍പ്പാദന നിലയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്നത് മലതുരന്നുണ്ടാക്കിയ തുരങ്കത്തിലൂടെയാണ്. തുരങ്കത്തില്‍ വെള്ളം എത്തിക്കുന്നതിന് അണക്കെട്ടിനുള്ളിലായി പ്രവേശന ഗോപുരമുണ്ട്. മൂലമറ്റത്തെ ഭൂഗര്‍ഭനിലയത്തിലുള്ള കേന്ദ്രത്തിൽ വെച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...