Please login to post comment

രാഷ്ട്രപതി ഭവൻ

  • admin trycle
  • Aug 23, 2020
  • 0 comment(s)

രാഷ്ട്രപതി ഭവൻ

 

ബഹുമുഖമുള്ള പ്രൗഢ ഗംഭീരമായ ഒരു മാളികയാണ് ഇന്ത്യൻ രാഷ്‌ട്രപതി ഭവൻ. വിശാലമായ ഇതിന്റെ വാസ്തുവിദ്യ തികച്ചും ഏവരുടെയും ആകർഷിക്കുന്ന ഒന്നാണ്. അതിലുപരിയായി, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രസിഡന്റിന്റെ വസതിയെന്ന നിലയിൽ വളരെ അധികം ചരിത്രപരമായ മുഹൂർത്തങ്ങൾക്ക് ഈ മാളിക സാക്ഷ്യം വഹിച്ചട്ടുണ്ട്. 

 

ബ്രിട്ടീഷ് വൈസ്രോയിയുടെ പഴയ വസതിയാണ് ഇന്നത്തെ രാഷ്ട്രപതി ഭവനായി മാറ്റിയത്. എഡ്വിൻ ലാൻഡ്‌സീർ ല്യൂട്ടിയൻസ് ആയിരുന്നു ഇതിന്റെ ശില്പി. ബ്രിട്ടീഷ് വൈസ്രോയിക്ക് വേണ്ടി ന്യൂ ഡൽഹിയിൽ ഒരു വാസസ്ഥലം പണിയാണെമന്ന തീരുമാനം 1911 ലെ ദില്ലി ദർബാറിലാണ് കൈക്കൊണ്ടത്. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ദില്ലിയിലേക്ക് മാറ്റുമെന്ന് തീരുമാനമായിരുന്നു ഇതിനു പിന്നിൽ. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന്റെ സ്ഥിരത സ്ഥിരീകരിക്കുന്നതിനായാണ് ഇത് നിർമ്മിച്ചത്. ഈ കെട്ടിടവും അതിന്റെ ചുറ്റുപാടുകളും 'കല്ലിൽ തീർത്ത ഒരു സാമ്രാജ്യം' എന്ന രീതിയിൽ ആയിരിക്കണം, 'ബ്രിട്ടീഷ് സാമ്രാജ്യത്വ സ്വാധീനം ഉറപ്പിക്കുക', "ഭരണത്തിൽ കേന്ദ്രീകൃത സ്വഭാവം ഏർപ്പെടുത്തുക" എന്നിവ എല്ലാം ഇതിന്റെ നിർമാണത്തിന് പിന്നിലുള്ള ഉദ്ദേശങ്ങൾ ആയിരുന്നു.  1947 ആഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രമായപ്പോൾ പേര് ഗവൺമെന്റ് ഹൗസ് എന്നാക്കി മാറ്റി. 1950 ജനുവരി 26 ന് ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതിയായി മാറിയപ്പോൾ ഈ കെട്ടിടത്തിന്റെ പേര് രാഷ്ട്രപതി ഭവൻ എന്നാക്കുകയും രാഷ്ട്രപതിയുടെ ഔദ്യോഗിക വസ്തി ആയി ഇത് മാറ്റുകയും ചെയ്തു. 

 

ന്യൂ ഡൽഹിയിലെ റെയ്സീന കുന്നുകളിൽ സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം 1929ലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കെട്ടിടത്തിനായി അന്ന് അനുവദിച്ച തുക 400,000 പൗണ്ടായിരുന്നു. എന്നിരുന്നാലും, കെട്ടിടത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ പതിനേഴ് വർഷക്കാലം അതിന്റെ ചെലവ് 877,136 പൗണ്ടായി (അപ്പോൾ 12.8 ദശലക്ഷം രൂപ) ഉയർത്തി. ഇർവിൻ പ്രഭുവാണ് രാഷ്ട്രപതി ഭവനിലെ ആദ്യ താമസക്കാരന്‍. 330 ഏക്കർ എസ്റ്റേറ്റിൽ 5 ഏക്കർ വിസ്തൃതിയിൽ H ആകൃതിയിലാണ് കെട്ടിടം നിർമ്മിച്ചത്. വിശാലമായ ഈ മാളികയിൽ നാല് നിലകളും 340 മുറികളും 2.5 കിലോമീറ്റർ ഇടനാഴികളും 190 ഏക്കർ പൂന്തോട്ടവും ഈ മാളികയിലുണ്ട്. 200,000 ചതുരശ്രയടി വിസ്തീർണ്ണമുള്ള ഇത് 700 ദശലക്ഷം ഇഷ്ടികകളും മൂന്ന് ദശലക്ഷം ഘനയടി കല്ലും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 

 

രണ്ട് വ്യത്യസ്ഥ നിറത്തിലുള്ള പാറക്കല്ലുകള്‍ ഉപയോഗിച്ച് നിർമ്മിച്ച ഈ കെട്ടിടം മുഗൾ, ക്ലാസിക്കൽ യൂറോപ്യൻ ശൈലികളിലുള്ള വാസ്തുവിദ്യയുടെ സമന്വയമാണ്. രാഷ്ട്രപതി ഭവന്റെ മേല്‍മകുടം സാഞ്ചിയിലെ സ്തൂപത്തിന്റെ മാതൃക കടമെടുത്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഇതിന് കീഴിൽ വെച്ചാണ് 1947 ൽ ജവഹർലാൽ നെഹ്രു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറലായി 1948 ജൂൺ 21 ന് സി. രാജഗോപാലാചാരി സത്യപ്രതിജ്ഞ ചെയ്തതും ഇവിടെ വെച്ചാണ്.

 

രാഷ്ട്രപതി ഭവനോളം പ്രശസ്തമാണ് രാഷ്ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍. വിശേഷപ്പെട്ട ചെടികളും മരങ്ങളും കൊണ്ട് സമൃദ്ധമായ ഈ ഗാര്‍ഡന്‍, ഇംഗ്ലീഷ്, മുഗള്‍ ഉദ്ധ്യാന മാതൃകകളില്‍ നിന്നും കടം കൊണ്ടാണ് രൂപകല്‍പ്പന ചെയ്തത്.

 

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...