Please login to post comment

വിദ്യാഭ്യാസം പ്രാചീനകേരളത്തില്‍

  • admin trycle
  • Jul 25, 2019
  • 0 comment(s)

വിദ്യാഭ്യാസം പ്രാചീനകേരളത്തില്‍

ഭാവിഭാരതം ക്ലാസ്മുറികളില്‍ രൂപപ്പെടുന്നു എന്ന് കോത്താരികമ്മീഷന്‍ റിപ്പോര്‍ട്ടും വിദ്യാഭ്യാസം ഇന്നത്തേക്കും നാളത്തേക്കും വേണ്ട അനുപമമായ മുതല്‍മുടക്കാണ് എന്ന് 1986-ലെ ദേശീയവിദ്യാഭ്യാസനയവും അടിവരയിട്ടുപറയുന്നു. വിദ്യാഭ്യാസം എന്നതിന് വിദ്യാഭ്യാസ ചിന്തകര്‍ പല നിര്‍വചനങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ടെങ്കിലും എല്ലാ നിര്‍വചനങ്ങളും വ്യക്തിയുടെ സര്‍വ്വതോ മുഖമായ വികാസനത്തിലേക്ക് വിരല്‍ചൂണ്ടുന്നു. 
വിദ്യ എന്നപദം 'വിദ്' ധാതുവില്‍ നിന്ന് ഉണ്ടായതാകയാല്‍ അറിവ് എന്ന അര്‍ത്ഥത്തില്‍ ഊന്നല്‍ നല്‍കുന്നു. അറിവ് നേടാനുള്ള സകലപരിശീലനവും വിദ്യാഭ്യാസമാകുന്നു. Education എന്ന പദം Educare എന്ന ലാറ്റില്‍ പദത്തില്‍ നിന്നും രൂപംകൊണ്ടതാണെന്ന് അഭിപ്രായമുണ്ട്. 
വിദ്യ അഭ്യസിക്കുന്ന ഇടങ്ങളെ പൊതുവെ വിദ്യാലയങ്ങള്‍ എന്ന് വിളിച്ചുപോരുന്നു. ഇന്ന് പല തരം വിദ്യകള്‍ അഭ്യസിപ്പിക്കുകയും അഭ്യസിക്കുകയും ചെയ്യുന്ന നിരവധി കേന്ദ്രങ്ങള്‍ നമ്മുക്ക് ചുറ്റുമുണ്ട്. ഇന്ന് കാണുന്ന രീതിയില്‍ വിദ്യാഭ്യാസം സാര്‍വ്വത്രികമായതും വിദ്യാലയങ്ങള്‍ രൂപപ്പെട്ടതും കാലാന്തരമായി നടന്ന പല മാറ്റങ്ങളുടെയും ഫലമായാണ്. കേരളത്തില്‍ ഇന്ന് കാണുന്ന വിദ്യാലയങ്ങളുടെ ഉദ്ഭവവികാസങ്ങളുടെ ഒരു സംഗ്രഹം എങ്ങനെയെന്ന് നോക്കാം.

കേരളത്തിലെ വിദ്യാഭ്യാസസമ്പ്രദായങ്ങള്‍ക്ക് സംഘകാലത്തോളം പഴക്കമുണ്ട്. എഴുത്തും വായനയും വരെ ജാതികേന്ദ്രിതമായ ഒരു ചരിത്രം കേരളത്തിനുണ്ട്. ഇന്നാട്ടിലെ വിദ്യാഭ്യാസസമ്പ്രദായങ്ങളുടെ തുടക്കം ശാലകളില്‍ നിന്നാണ്.

1. ശാലകള്‍-

പെരുമാള്‍വാഴ്ചക്കാലം മുതല്‍ തന്നെ ആശയോല്‍പാദനത്തിന്‍റെയും പ്രസാരണത്തിന്‍റെയും പ്രമുഖസ്ഥാപനം ക്ഷേത്രങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന ശാലകളായിരുന്നു. ശാലകള്‍ മുഖ്യമായും വേദപാഠശാലകളായിരുന്നു. അതുകൊണ്ടുതന്നെ അവ ബ്രാഹ്മണര്‍ക്ക് മാത്രമുള്ളതായിരുന്നു. ശാലകളുടെ പാഠ്യപദ്ധതിയില്‍ വൈദികജ്ഞാനത്തിന് പുറമെ അശ്വവിദ്യ, ജാലവിദ്യ, ഖഡ്ഗവിദ്യ എന്നിങ്ങനെ പല വിദ്യകളും ഉള്‍പ്പെട്ടിരുന്നു. ശാലകളുടെ നടത്തിപ്പ് ചുമതല ക്ഷേത്രങ്ങളുടെ ചുമതലയായിരുന്നു.

രണ്ടാം ചേരസാമ്രാജ്യകാലത്ത് ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളായി നാല് ശാലകളായിരുന്നു ഉണ്ടായിരുന്നത്. കാന്തളൂര്‍ ശാല, പാര്‍ത്ഥിവപുരം ശാല, മൂഴിക്കുളം ശാല, തിരുവല്ലാ ശാല എന്നിവയായിരുന്നു അവ. ആലേഖ്യം, ഗീതം, വാദ്യം, നാടകാഭിനയം, നൃത്തം, നാട്യം, ജ്യോതിഷം, ഇന്ദ്രജാലം തുടങ്ങി 30-ലേറെ വിഷയങ്ങള്‍ കാന്തളൂര്‍ശാലയില്‍ പാഠ്യവിഷയമായിരുന്നു. സര്‍വ്വകലകളിലും, വേദങ്ങളിലും, മതങ്ങളിലും ഉള്‍ക്കൊണ്ടിരുന്ന സാംസ്കാരികാംശങ്ങള്‍ പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇത് തക്ഷശിലയിലേതിന് തുല്യമായിരുന്നു.
അക്കാലത്തെ വിദ്യ സമൂഹത്തില്‍ മേലെത്തട്ടിലുള്ളവര്‍ക്ക് പദവിനേടാനും, നേടിയ പദവി നിലനിര്‍ത്താനും വേണ്ടിയുള്ളതായിരുന്നു. ശാലകളുടെ ക്ഷേത്രകേന്ദ്രീകൃതവും സാമൂദായികവുമായ പഴയകാലസമ്പ്രദായം ക്രമേണ മാറി. 

2-ഗുരുകുല പാരമ്പര്യം

അദ്ധ്യാപനം പൂജയും അദ്ധ്യായനം ഉപാസനയുമായി കണക്കാക്കിയിരുന്ന കാലഘട്ടത്തിന്‍റെ സൃഷ്ടിയാണ് ഗുരുകുലം എന്ന സങ്കല്പം. ഈ സമ്പ്രദായത്തില്‍ ഗുരുവിനെ കേന്ദ്രീകരിച്ചും, ആശ്രയിച്ചുമുള്ളതായിരുന്നു. ഗുരുവിന് ശിഷ്യന്‍ തീര്‍ത്തും ദാസ്യപ്പെടുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്. ഗുരുകുലങ്ങള്‍ സാഹിത്യാദികലകളിലും, ജ്യോതിഷാദി ശാസ്ത്രങ്ങളിലും, സൈദ്ധാന്തികജ്ഞാനം സമ്പാദിക്കാനുള്ള വിദ്യാകേന്ദ്രങ്ങളായിരുന്നു. കൂടാതെ ചില ഗുരുകുലങ്ങളില്‍ വൈദ്യം, ഗണിതം മുതലായ ഒറ്റയൊറ്റ വിഷയങ്ങളിലും പഠനം നടത്തിയിരുന്നു. ഗുരുകുല വിദ്യാപദ്ധതിയിലൂടെയാണ് ഭാരതീയവിജ്ഞാനപദ്ധതികള്‍ക്ക് പലതിനും നാട്ടുഭാഷയില്‍ ഗ്രന്ഥങ്ങള്‍ രൂപപ്പെട്ടത്. 
കൂടല്ലൂര്‍ മന, ദേശമംഗലത്ത് വാരിയം, കുറ്റിപ്പുറം കോവിലം, കൊടുങ്ങല്ലൂര്‍ കോവിലകം, കവിയൂര്‍ ഊരാച്ചേരി ഗുരുകുലം തുടങ്ങിയവ കേരളത്തിലെ പ്രധാനപ്പെട്ട ഗുരുകുലങ്ങളാണ്. വ്യാകരണത്തിന് പേരുകേട്ട ഗുരുകുലമായിരുന്നു കൂടല്ലൂര്‍ മന. ഒടുവിലത്തെ ഗുരുകുലമായി കണക്കാക്കുന്നത് പുന്നശ്ശേരിമനയാണ്.

3-കളരി
പഴയകാലത്ത് ദേശങ്ങള്‍തോറും കളരികള്‍ ഉണ്ടായിരുന്നു. ആദ്യകാലത്ത് അവ ആയോധനകല പഠിപ്പിക്കുന്നവ മാത്രമായിരുന്നില്ല. മറിച്ച് ജ്യോതിഷം, വൈദ്യം പോലുള്ളവ കൂടി പഠിപ്പിച്ചിരുന്നു. ശാലകളുടെയും, ഗുരുകുലങ്ങളുടെയും പരിഷ്കരിക്കപ്പെട്ട രൂപങ്ങളിലൊന്നായിരുന്നു കളരി. ഓരോ കളരിയുടെയും അധിപന്‍ അവിടുത്തെ ഗുരുക്കന്മാരായിരുന്നു. ഏതു തരം വിദ്യ അഭ്യസിക്കുന്നയിടങ്ങളെയും അക്കാലത്ത് കളരി എന്ന് പറഞ്ഞിരുന്നു. പിന്നീട് ഇവ കളരിപ്പയറ്റ് അഭ്യസന കേന്ദ്രങ്ങളായി ചുരുങ്ങി.

4-കുടിപ്പള്ളിക്കൂടം
മുന്‍കാലങ്ങളില്‍ കേരളത്തിലുണ്ടായിരുന്ന പാഠശാലയായിരുന്നു കുടിപ്പള്ളിക്കൂടം. ആശാന്‍പള്ളിക്കൂടം, എഴുത്തുപള്ളി എന്നക്കൊ ഇവ അറിയപ്പെട്ടിരുന്നു. നിലത്തെഴുത്ത് ആശാന്മാരായിരുന്നു നടത്തിപ്പുകാര്‍. മണലിലായിരുന്നു എഴുത്ത് അഭ്യസിപ്പിച്ചിരുന്നത്. തുടര്‍ന്ന് താളിയോലകളും ഉപയോഗിച്ചിരുന്നു. 

5-പള്ളിക്കൂടം-
മിഷണറിപ്രവര്‍ത്തനങ്ങളുടെ ഫലമായി ഓരോ പള്ളികളോടും ചേര്‍ന്ന് രൂപപ്പെട്ട വിദ്യ അഭ്യസിക്കുന്ന കേന്ദ്രങ്ങളാണ് പള്ളിക്കൂടം. സി.എം.എസ്, ബി.ഇ.എം തുടങ്ങിയ പ്രസ്ഥാനങ്ങളൊക്കെ ഇതിന് നേതൃത്വം നല്കി. ഇവ പിന്നീട് പരിഷ്കരിച്ച് രൂപപ്പെട്ടതാണ് ഇന്നത്തെ വിദ്യാലയങ്ങള്‍. ആദ്യകാല ശാലകള്‍ ഇന്നത്തെ സര്‍വ്വകലാശാലകള്‍ക്ക് തുല്യമായിരുന്നു. റാണി ഗൗരി പാര്‍വ്വതിഭായ് പാശ്ചാത്യമാതൃകയിലുള്ള വിദ്യാഭ്യാസ സമ്പ്രദായം അംഗീകരിച്ചതാണ് പില്‍ക്കാലത്ത് നൂറ് ശതമാനം സാക്ഷരത കൈവരിച്ച ആദ്യത്തെ സംസ്ഥാനമെന്ന ബഹുമതിക്ക് കേരളത്തെ സഹായിച്ചത്.

സഹായകഗ്രന്ഥങ്ങള്‍
കേരളസംസ്കാരപഠനങ്ങള്‍ - പന്മന രാമചന്ദ്രന്‍നായര്‍





























( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...