Please login to post comment

ആൽ മരങ്ങളുടെ മുത്തശ്ശി

  • admin trycle
  • Jun 19, 2019
  • 0 comment(s)

2016 ൽ ലോകത്തെ സ്വാധീനിച്ച 100 സ്ത്രീ വ്യകതിത്വങ്ങളിൽ ഒരാളായി ബി.ബി.സി തിരഞ്ഞെടുത്ത വ്യക്തിയാണ് സാലുമരാട തിമ്മക്ക. 'സാലുമരാട' എന്നാൽ കന്നട ഭാഷയിൽ ' നിരനിരയായി നിൽക്കുന്ന മരങ്ങൾ' എന്നാണ് അർത്ഥം. 105 വയസുള്ള ഈ മുത്തശ്ശി കർണാടകയിലെ തുംകൂർ ജില്ലയിലെ ഗബ്ബിയിലാണ് ജനിച്ചത്. 

2019 ൽ പത്മശ്രീ പുരസ്‍കാരം നൽകി രാഷ്ട്രം ആദരിച്ച ഈ മുത്തശ്ശിക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് പോകുവാനുള്ള സാഹചര്യം ഇല്ലാത്തതിനാൽ പത്താമത്തെ വയസ്സിൽ തന്നെ കൂലിപ്പണിക്ക് പോകേണ്ടി വന്നിട്ടുണ്ട്. പിന്നീട് കല്യാണം കഴിയുകയും വളരെ കാലം കുട്ടികൾ ഉണ്ടാവാതെ ഇരിക്കുകയും ചെയ്തു. ഈ വിഷമം മറികടക്കുവാൻ അവർ ആൽ മരങ്ങൾ നട്ട് പിടിപ്പിക്കുവാൻ തുടങ്ങി. ഇവയെ അവരുടെ മക്കളെ പോലെ പരിപാലിക്കുകയും ചെയ്തു. ഇത്തരത്തിൽ 385 ഓളം പേരാൽ മരങ്ങളാണ് 4 കിലോമീറ്ററിൽ ഇവർ നട്ട് പിടിപ്പിച്ചത്. ഇതുകൂടാതെ ഏകദേശം 8000 ത്തോളം മറ്റ് മരങ്ങളും ഈ മുത്തശ്ശി നട്ട് വളർത്തിയിട്ടുണ്ട്. 

നാഷണൽ സിറ്റിസൺ അവാർഡ്, കർണാടക കൽപവല്ലി അവാർഡ്, വിശ്വാത്മാ അവർഡ്, നാദോജ അവാർഡ്, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്രപുരസ്കാരം, പത്മശ്രീ എന്നിങ്ങനെ 50 ൽ പരം അവാർഡ് ഈ മുത്തശ്ശിക്ക് ലഭിച്ചട്ടുണ്ട്.





( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...