Please login to post comment

ചെങ്കിസ് ഖാൻ

  • admin trycle
  • Jul 19, 2020
  • 0 comment(s)

ചെങ്കിസ് ഖാൻ

ചരിത്രത്തിലെ ഏറ്റവും പ്രശസ്തമായ യോദ്ധാക്കളിൽ ഒരാളായിരുന്നു ചെങ്കിസ് ഖാൻ. മംഗോളിയൻ ഭരണാധികാരിയായിരുന്ന ചെങ്കിസ് ഖാൻ ചെറിയ വിജയങ്ങളിൽ തുടങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂസാമ്രാജ്യം സ്ഥാപിച്ചു. പ്രാകൃതമായ വിവിധ ഗോത്രങ്ങളെ ഒരുമിപ്പിച്ച് ഏകീകൃത മംഗോളിയയായി മാറ്റിയ ചെങ്കിസ് ഖാൻ തുടർന്ന് തന്റെ സാമ്രാജ്യം ഏഷ്യയിലുടനീളവും അഡ്രിയാറ്റിക് കടലിലേക്കും വ്യാപിപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പിൻഗാമികൾ ഈ സാമ്രാജ്യം കൂടുതൽ വികസിപ്പിക്കുകയും, പോളണ്ട്, വിയറ്റ്നാം, സിറിയ, കൊറിയ തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്ക് മുന്നേറുകയും ചെയ്തു.

അദ്ദേഹത്തിന്റെ ജനന വർഷത്തെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടെങ്കിലും മംഗോളിയയിൽ ഏറെ അംഗീകരിക്കപ്പെടുന്ന വർഷം 1162 ആണ്. അദ്ദേഹത്തിന്റെ ശരിക്കുള്ള പേര് തെമുജിൻ (Temüjin ) എന്നാണ്. ഒരു ഗോത്ര തലവനായിരുന്ന യെസുഗേയി ( Yesügei ) ആണ് തെമുജിന്റെ പിതാവ്. 1100 കളുടെ തുടക്കത്തിൽ വടക്കൻ ചൈനയിലെ ജിൻ (ചിൻ) രാജവംശത്തിനെതിരെ മംഗോളിയരെ ഹ്രസ്വമായി ഒന്നിപ്പിച്ച ബോർജിജിൻ ഗോത്രത്തിലെ അംഗവും ഖാബുൽ ഖാന്റെ പിൻഗാമിയുമായിരുന്നു തെമുജിൻ. അദ്ദേഹത്തിന് ഒൻപത് വയസ്സുള്ളപ്പോൾ, പിതാവ് യെസുഗേയിയെ ഒരു പഴയ വൈരാഗ്യത്തിന്റെ തുടർച്ചയായി മറ്റൊരു ഗോത്രം വിഷം നൽകി കൊന്നു. പിതാവിന്റെ അനുയായികളിൽ പലരും അവരെ ഉപേക്ഷിച്ചതിനാൽ കുടുംബത്തിന്റെ ശക്തി മങ്ങുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അധികാരം നൽകാൻ വിസമ്മതിക്കുകയും ചെയ്തു. തന്റെ കുടുംബത്തെ കൊല്ലുമെന്ന് പ്രതീക്ഷിച്ച് തെമുജിൻ കുടുംബത്തിനും അവശേഷിക്കുന്ന അനുയായികൾക്കും ഒപ്പം അവിടെനിന്നും മാറി താമസിക്കാൻ നിർബന്ധിതനായി. താമസിയാതെ, തെമുജിൻ തന്റെ മൂത്ത അർദ്ധസഹോദരനെ കൊന്ന് ദാരിദ്ര്യബാധിത കുടുംബത്തിന്റെ തലവനായി ചുമതലയേറ്റു. ഒരു ഘട്ടത്തിൽ, അവനെ ഉപേക്ഷിച്ച കുലം അവനെ പിടികൂടി അടിമയാക്കി, പക്ഷേ ഒടുവിൽ രക്ഷപ്പെടാൻ അദ്ദേഹത്തിന് കഴിഞ്ഞു.

1178-ൽ തെമുജിൻ ബോർട്ടെയെ വിവാഹം കഴിച്ചു. ബോർട്ടെയെ ചിലർ തട്ടിക്കൊണ്ടുപോയതിനുശേഷം അവളെ രക്ഷപ്പെടുത്താൻ വേണ്ടി അദ്ദേഹം സഖ്യമുണ്ടാക്കുകയും താമസിയാതെ ഒരു യോദ്ധാവെന്ന ഖ്യാതി നേടാനും അനുയായികളെ ആകർഷിക്കാനും തുടങ്ങി. ആചാരത്തിന് വിരുദ്ധമായി, തെമുജിൻ ബന്ധുക്കളേക്കാൾ കഴിവുള്ള സഖ്യകക്ഷികളെ പ്രധാന സ്ഥാനങ്ങളിൽ നിർത്തുകയും ശത്രു ഗോത്ര നേതാക്കളെ വധിക്കുകയും ബാക്കിയുള്ള അംഗങ്ങളെ തന്റെ കുടുംബത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. 1205 ആയപ്പോഴേക്കും തന്റെ പ്രധാനപ്പെട്ട എല്ലാ എതിരാളികളെയും അദ്ദേഹം പരാജയപ്പെടുത്തി.

1206 ന്റെ ആരംഭകാലത്താണ് മംഗോളിയയുടെ രാജാവായി തെമുജിൻ മാറുകയും ഇതിനുശേഷം ചെങ്കിസ് ഖാന്‍ എന്ന നാമം സ്വീകരിക്കുകയും ചെയ്തു. ഉടൻ തന്നെ ചൈനയടക്കം സമീപദേശങ്ങൾ കീഴടക്കാനായി ചെങ്കിസ്ഖാൻ പുറപ്പെട്ടു. സിസിയയെ ആക്രമിച്ച് കീഴടക്കിയ ചെങ്കിസ് ഖാന്‍ തുടര്‍ന്ന് ഒന്നിന് പുറകെ ഒന്നായി ഓരോ രാജ വംശങ്ങളെയും കീഴടക്കി. ചൈനയില്‍ ആയിരുന്നു പടയോട്ടം മുഴുവന്‍. ഇതിനിടയില്‍ നാലുപാടും കച്ചവടവും ചാര പ്രവര്‍ത്തനവും ചെയ്യാന്‍ ആളുകളെ വിട്ടു. പിന്നീട് ക്വാരസ്മിയന്‍ രാജ വംശത്തെ ആക്രമിക്കാൻ ചെങ്കിസ് ഖാന്‍ പുറപ്പെട്ടു. ഇന്നത്തെ അഫ്ഗാന്‍ മുതല്‍ സൌദിയുടെ അതിര്‍ത്തി വരെ പരന്നു കിടന്നിരുന്ന സാമ്രാജ്യം ആയിരുന്നു ഇത്. ഈ യുദ്ധത്തിലാണ് മംഗോളിയക്കാർ ക്രൂരതയ്ക്കും ഭീകരതയ്ക്കും പേരുകേട്ടത്. ഒന്നിന് പുറകെ ഒന്നായി പേര്‍ഷ്യന്‍ നഗരങ്ങള്‍ മംഗോളിയക്കാർക്ക് മുന്നില്‍ വീണു. ഇവിടുത്തെ മനുഷ്യരെ കൂട്ടക്കൊല ചെയ്യുകയോ സ്വന്തം ജനതയ്‌ക്കെതിരെ മംഗോളിയർക്കായി യുദ്ധത്തിൽ ഏർപ്പെടാൻ നിർബന്ധിതരാകുകയോ ചെയ്തു.

1227 ഓടുകൂടി മധ്യേഷ്യ എതാണ്ട് പൂര്‍ണമായി തന്നെ ചെങ്കിസ്ഖാന്റെ കീഴില്‍ ആയിക്കഴിഞ്ഞിരുന്നു. കിഴക്കന്‍ യൂറോപ്പിലേക്കും പേര്‍ഷ്യയിലേക്കും ഇന്ത്യയിലേക്കും തന്റെ അധിനിവേശം വ്യാപിപ്പിക്കാനും ചെങ്കിസ് ഖാന് കഴിഞ്ഞിരുന്നു. 1226–27 ൽ സിക്സിയയ്‌ക്കെതിരെ ആയിരുന്നു ചെങ്കിസ്ഖാന്റെ അവസാന യുദ്ധം.











( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...