Please login to post comment

Su -30 MKI

  • admin trycle
  • Jul 8, 2020
  • 0 comment(s)

Su -30 MKI

 

ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി റഷ്യൻ കമ്പനിയായ സുഖോയ് ഡിസൈൻ ബ്യൂറോയും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും (എച്ച്എഎൽ) സംയുക്തമായി വികസിപ്പിച്ച മൾട്ടിറോൾ കോംബാറ്റ് യുദ്ധവിമാനമാണ് സുഖോയ് Su -30 MKI. 1996 ലാണ് Su -30 MKIക്കായി ഇന്ത്യൻ വ്യോമസേന സുഖോയുമായി കരാറിൽ ഏർപ്പെട്ടത്. 8000 കിലോഗ്രാം ബാഹ്യ ആയുധങ്ങളോടൊപ്പം ഒരു X 30mm GSH തോക്കും ഇത് വഹിക്കുന്നു. ആക്റ്റീവ് അല്ലെങ്കിൽ സെമി-ആക്റ്റീവ് റഡാറുകൾ, വിവിധതരം മിസൈലുകൾ, ബോംബുകൾ എന്നിവ കൊണ്ടുപോകാൻ ഇത് പ്രാപ്തമാണ്. മാത്രമല്ല ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലുകളുടെ എയർ- ലോഞ്ച്ട് പതിപ്പ് ഇവയിൽ ഘടിപ്പിക്കുകയും 2017 ൽ വിജയകരമായി പരീക്ഷിക്കുകയും ചെയ്തു. വ്യോമസേനയിലെ ഏറ്റവും നൂതനമായ മൾട്ടി-റോൾ പോരാളിയായ ഇതിന്റെ വേഗത മണിക്കൂറിൽ 2500 കിലോമീറ്റർ ആണ്.

 

നിലവിൽ  Su -27 ഫ്ലാങ്കറിന്റെ ഏറ്റവും നൂതനമായ പതിപ്പാണിത്. മുൻ സോവിയറ്റ് യൂണിയനിൽ 1982 ൽ ആദ്യമായി നിർമ്മിച്ച Su -27, ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. എന്നാൽ Su -30 MKI സാങ്കേതികവിദ്യയിലും ശേഷിയിലും ഇതിലും മികച്ചു നിൽക്കുന്നതാണ്. എണ്ണമറ്റ ഡെറിവേറ്റീവുകൾ സൃഷ്ടിച്ച അടിസ്ഥാന പ്ലാറ്റ്ഫോം രൂപീകരിച്ച Su -27 ഇന്ന് റഷ്യയുടെ യുദ്ധ വ്യോമയാനത്തിന്റെയും റഷ്യൻ ആയുധ കയറ്റുമതിയുടെയും കേന്ദ്രമായി മാറി. Su -27 ന്റെ ട്വിൻ-സീറ്റ് ട്രെയിനർ-കോംബാറ്റ് പതിപ്പായ Su -27 UB യിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് Su -30. ഇതിലെ 'Su' എന്നത് യു‌എസ്‌എസ്ആർ/റഷ്യയുടെ പ്രശസ്തമായ സുഖോയ് ഡിസൈൻ ബ്യൂറോ രൂപകൽപ്പന ചെയ്ത ആക്രമണ വിമാനമാണ് ഇതെന്ന് സൂചിപ്പിക്കുന്നു.

 

സുഖോയി Su-30 യുദ്ധവിമാനത്തിൻറെ വകഭേദമാണ് സുഖോയി Su-30MKI. Su-30MKIലെ 'MK' എന്നത് മോർ‌ഡേണൈസ്ഡ്-കൊമേഴ്‌സ്യൽ (Mordernised-Commercial) ('മൾട്ടിറോൾ' അല്ല) എന്നതിന്റെ റഷ്യൻ ചുരുക്കപ്പേരാണ്, 'I' എന്നത് ഇൻഡിസ്കി (Indiski- ഇന്ത്യ) യെ സൂചിപ്പിക്കുന്നു. അതേസമയം Su-30MKK യിൽ 'K' എന്നാൽ കൈറ്റിയെ (Kitei- ചൈന) സൂചിപ്പിക്കുന്നു. പേരുകൾ കൂടാതെ, Su-30MKK ഉം Su-30MKI ഉം തമ്മിൽ നിരവധി വ്യത്യാസങ്ങളുണ്ട്. Su -30 MK കയറ്റുമതി വിമാനങ്ങളുടെ മുഖ്യ ഡിസൈനർ അലക്‌സി നിഷെവാണ്.

 

ഒരു വിദേശ ഉപഭോക്താവുമായി സഹകരിച്ച് രൂപകൽപ്പന ചെയ്ത ആദ്യത്തെ റഷ്യൻ വിമാനമാണ് Su -30 MKI. Su -30 MK സ്വന്തമാക്കാനും തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്താനും ഇന്ത്യൻ വ്യോമസേന തീരുമാനിച്ചപ്പോഴാണ് ഈ യുദ്ധ വിമാനം ജനിച്ചത്. 1997 മുതൽ 2000 വരെ 40 Su -30 വിമാനങ്ങളും അനുബന്ധ ഉപകരണങ്ങളും ഘട്ടം ഘട്ടമായി വിതരണം ചെയ്യുന്നതിനായി 1996 നവംബർ 30 ന്, 1462 മില്യൺ യുഎസ് ഡോളർ (5122 കോടി രൂപയ്ക്ക് തുല്യമായ) കരാർ ഒപ്പുവെച്ചു. വിമാനം, ഏവിയോണിക്സ്, എയ്‌റോ എഞ്ചിനുകൾ, അഗ്രഗേറ്റുകൾ എന്നിവയുടെ പിന്നീട് വരുന്ന നന്നാക്കൽ ജോലികൾക്ക് നിർമ്മാതാവിന് വിമാനം അയയ്‌ക്കേണ്ടതിന്റെ ആവശ്യകത ഒഴിവാക്കുന്നതിനായി ഇന്ത്യയിൽ ഒരു സേവന സഹായ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള കരാറും നൽകി. 8 വിമാനങ്ങളുടെ ആദ്യ ബാച്ച് (Su-30MK-I) 1997 ൽ വിതരണം ചെയ്തു. പിന്നീട് 1998 ലും 1999 ലും 2000 ലുമായി ബാക്കിയുള്ളവ ഇന്ത്യയിലെത്തി.

 

ആദ്യം കൈമാറിയ 32 വിമാനങ്ങൾ പിന്നീട് ഘട്ടം ഘട്ടമായി Su -30 MKI വേരിയന്റിലേക്ക് അപ്ഗ്രേഡ് ചെയ്തു. ക്രമേണ ഇന്ത്യൻ വ്യോമസേന മൊത്തം ഇരുന്നൂറിലധികം Su -30 MKI സ്വന്തമാക്കി. ഇതിൽ 90 എണ്ണവും റഷ്യയിൽ ഇർകുത്സ്ക് എയർക്രാഫ്റ്റ് പ്രൊഡക്ഷൻ അസോസിയേഷൻ (ഐ‌എ‌പി‌ഒ) നിർമ്മിച്ചവയും, ബാക്കിയുള്ളവ ഇന്ത്യയിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ) നിർമ്മിച്ചവയുമാണ്.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...