Please login to post comment

ഡാർവാസാ ഗ്യാസ് ക്രേറ്റർ

  • admin trycle
  • Sep 7, 2020
  • 0 comment(s)

ഡാർവാസാ ഗ്യാസ് ക്രേറ്റർ

 

തുർക്ക്മെനിസ്ഥാനിലെ ചൂടുള്ള, വിശാലമായ കാരകം (Karakum) മരുഭൂമിയിൽ, ഡാർവാസ ഗ്രാമത്തിന് സമീപം, ഒരു ഗർത്തം 40 വർഷത്തിലേറെയായി കത്തികൊണ്ടിരിക്കുകയാണ്. ഔദ്യോഗികമായി ഡാർവാസാ ഗ്യാസ് ക്രേറ്റർ (Darvaza gas crater) എന്നാണ് ഇതിന്റെ പേരെങ്കിലും പ്രദേശവാസികൾ ഈ ഗർത്തത്തെ വിളിക്കുന്ന "ഡോർ ടു ഹെൽ" (നരകത്തിലേക്കുള്ള വാതിൽ) എന്ന പേരിലാണ് ഇത് പ്രശസ്തമായത്. അതിന്റെ ഉജ്ജ്വലമായ തിളക്കം കിലോമീറ്ററുകൾക്ക് അകലെ വരെ കാണാം.

 

ഇതിന്റെ ഉത്ഭവത്തെ കുറിച്ചുള്ള വിവരങ്ങൾ അപൂർണ്ണമാണ്. പക്ഷേ ഇതിനെക്കുറിച്ചുള്ള കഥ ഇങ്ങനെയാണ്. 1971 ൽ സോവിയറ്റ് ജിയോളജിസ്റ്റുകൾ ഈ പ്രദേശം തുരക്കാൻ തുടങ്ങുകയും സോവിയറ്റ് ഡ്രില്ലിംഗ് റിഗ് അബദ്ധത്തിൽ ഒരു വലിയ ഭൂഗർഭ പ്രകൃതി വാതക ഗുഹ തുളയ്ക്കുകയും ചെയ്തതാണ് ഡോർ ടു ഹെൽ ഗർത്തം സൃഷ്ടിച്ചത്. നിലം തകർന്ന് ഡ്രില്ലിംഗ് റിഗ് മുഴുവൻ താഴേക്ക് പതിച്ചെങ്കിലും ആർക്കും പരിക്കേറ്റില്ല, പക്ഷേ ദ്വാരത്തിൽ നിന്ന് വാതകം പുറത്തേക്ക് വരാൻ തുടങ്ങി. ഈ ദ്വാരം വിഷവാതകങ്ങൾ പുറത്തുവിടാൻ കാരണമാകുമെന്ന് ഭയന്ന് ടീം അത് കത്തിക്കാൻ തീരുമാനിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇത് കത്തി തീരുമെന്നാണ് അവർ കരുതിയത് എന്നാൽ പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും കുഴിയിൽ അഗ്നിജ്വാല ഇപ്പോഴും ശക്തമായി തുടരുകയാണ്. ശാസ്ത്രജ്ഞർ താഴെയുള്ള ഇന്ധനത്തിന്റെ അളവ് കുറച്ചുകാണുകയായിരുന്നു എന്നാൽ ലോകത്തിലെ ആറാമത്തെ വലിയ പ്രകൃതിവാതക ശേഖരം തുർക്ക്മെനിസ്ഥാനിലാണ്.

 

തുർക്മെനിസ്ഥാനിലെ ഏറ്റവും ആകർഷകമായ കാഴ്ചകളിലൊന്നായ ഈ കത്തുന്ന പ്രകൃതിവാതക ഗർത്തം, എല്ലാ വർഷവും നിരവധി സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. പകൽ സമയത്ത് ഗ്യാസ് ഗർത്തതിന് സമീപം ചെല്ലുകയാണെങ്കിൽ അത് കൂടുതൽ മതിപ്പുളവാക്കണമെന്നില്ല. നിങ്ങൾ അടുത്തെത്തുമ്പോൾ 20 മീറ്റർ ഗർത്തത്തിൽ ആയിരക്കണക്കിന് തീ കഷണങ്ങൾ കത്തുന്നതായി കാണാം. സന്ധ്യാസമയത്താണ് ഡാർവാസ ഗർത്തത്തിലേക്കുള്ള ടൂറുകൾ സംഘടിപ്പിക്കുന്നത്, അതിനാൽ സൂര്യാസ്തമയത്തിന്റെ മനോഹരമായ കാഴ്ച ആസ്വദിക്കുകയും, ഗർത്തത്തിന്റെ തീജ്വാലകളുടെ തിളക്കം സാവധാനം ഉയർന്നുവരുന്നതും കാണാം.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...