Please login to post comment

ഈ ചൂടിനൊരു ഒരു സ്പേസ് സ്യൂട്ട് ധരിച്ചാലോ!!!

  • admin trycle
  • Jun 19, 2019
  • 0 comment(s)

ബഹിരാകാശ സഞ്ചാരികളെ കാണുമ്പോൾ ചിലപ്പോഴൊക്കെ അവർ ഒരു പ്രത്യേക തരം ഡ്രസ്സോടു കൂടിയായിരിക്കും കാണപ്പെടുക . ഈ ഒരു ഡ്രസ്സിനു പറയുന്ന പേരാണ് സ്പേസ് സ്യൂട്ട്.

ഭൂമിയിൽ നിന്ന് ഉയരത്തിലേക്ക് പോകും തോറും അന്തരീക്ഷ താപനിലയിലും മർദ്ദത്തിലും വലിയ മാറ്റം വരും. തന്മൂലം ഒരു സാധാരണ മനുഷ്യനു അത്തരം സാഹചര്യത്തിൽ ജീവിക്കുക വളരെ പ്രയാസമാണ്. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ പോലും ചിലപ്പോൾ ശ്വാസതടസം ഉണ്ടാകാറുണ്ട്. അതിനായി ഓക്സിജൻ സിലിണ്ടറുകളോടെയാണ് വിമാനങ്ങൾ യാത്ര ചെയ്യുക.
ഇത്തരം സാഹചര്യങ്ങൾ നില നിലനിൽക്കുമ്പോൾ ഭൂമിയിൽ നിന്നും വളരെ അധികം കിലോമീറ്റർ മുകളിൽ യാത്ര ചെയ്യുന്ന ബഹിരാകാശ സഞ്ചാരികളുടെ കാര്യം ഓർത്തു നോക്കൂ. ബഹിരാകാശ വാഹനം ഭൂമിയിലെ സാഹചര്യങ്ങളോടെ ഒരുക്കുന്നതാണേലും വാഹനത്തിനു പുറത്തു ഇറങ്ങുമ്പോൾ അന്തരീക്ഷ സാഹചര്യങ്ങൾ മാറും. ഈ ഒരു വേളയിലാണ് ഇത്തരം സ്യൂട്ട്കളുടെ ആവശ്യകത. ഭൂമിയിലെ അന്തരീക്ഷം അതേപടി നിലനിർത്തുവാൻ ഇത്തരം സ്യൂട്ടുകൾക്കു സാധിക്കും. 

ബഹിരാകാശത്തുണ്ടാകുന്ന ചൂടിനേയും തണുപ്പിനെയും പ്രതിരോധിക്കുക, ശ്വസിക്കാൻ വേണ്ട ഓക്സിജൻ നൽകുക, കുടിക്കുവാനുള്ള വെള്ളം നൽകുക ഇങ്ങനെ പല സംവിധാനങ്ങളും ഈ കുപ്പായത്തിൽ ഉണ്ട്. ബഹിരാകാശ സഞ്ചാരികൾക്കു ആശയ വിനിമയത്തിനായി റേഡിയോ സംവിധാനങ്ങൾ ഈ സ്യൂട്ടിൻ്റെ ഭാഗമായിട്ടുണ്ട്. കണ്ണിനെ സൂര്യനിൽ നിന്നും വരുന്ന അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് പ്രതിരോധക്കുവാനും മറ്റുള്ള പ്രശ്നങ്ങളിൽ നിന്ന് തലഭാഗത്തെ രക്ഷിക്കുവാനുമാണ് ഹെൽമെറ്റ് ഉപയോഗിക്കുന്നത്. ഇവയുടെ ഭാഗമാണ് റേഡിയോ സംവിധാനങ്ങളും വെള്ളം കുടിക്കാനുള്ള കുഴലുകളുമൊക്കെ. 

ബഹിരാകാശത്തു ഉണ്ടാകുന്ന അതി ശക്തമായ കാറ്റിൽ നിന്ന് പറന്നു വരുന്ന പൊടിപടലങ്ങൾ വരെ ഈ ഡ്രസ്സ് തടഞ്ഞു നിർത്തും, ഇത്തരം പൊടിപടലങ്ങൾ ചിലപ്പോഴൊക്കെ ഭൂമിയിലെ വെടിയുണ്ടകളെകാൾ വേഗതയിലായിരിക്കും സഞ്ചരിക്കുക എന്ന് അറിയുമ്പോൾ ഈ ഉടുപ്പ് എത്ര മാത്രം സുരക്ഷ ഒരുക്കുന്നു എന്ന് ഓർക്കണം.








( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...