Please login to post comment

സാവിത്രി ഭായ് ഫൂലെ

  • admin trycle
  • Aug 1, 2020
  • 0 comment(s)


പത്തൊൻപതാം നൂറ്റാണ്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിലും ശാക്തീകരണത്തിലും നിർണായക പങ്ക് വഹിച്ച വ്യക്തിയാണ് സാവിത്രി ഭായ് ഫൂലെ. ഒരു പ്രമുഖ ഇന്ത്യൻ സാമൂഹിക പരിഷ്കർത്താവും വിദ്യാഭ്യാസ വിദഗ്ദ്ധയും കവിയുമായിരുന്നു ഇവർ. അക്കാലത്തെ സാക്ഷരരായ കുറച്ച് സ്ത്രീകളിൽ ഒരാളായി കണക്കാക്കപ്പെടുന്ന സാവിത്രി ഭായ് തന്റെ ഭർത്താവ് ജ്യോതിറാവു ഫൂലെയ്ക്കോപ്പം പൂണെയിലെ ഭിഡെ വാഡയിൽ പെൺകുട്ടികൾക്കുള്ള ആദ്യത്തെ സ്കൂൾ സ്ഥാപിച്ചു.

1831 ജനുവരി 3 ന് മഹാരാഷ്ട്രയിലാണ് സാവിത്രി ഭായി എന്ന സാവിത്രി ഭായി ഫൂലെ ജനിച്ചത്. ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു കാർഷിക കുടുംബത്തിൽ മൂത്തമകളായിട്ടാണ് സാവിത്രി ഭായ് ജനിച്ചത്. 1840 ൽ ഒൻപത് വയസുള്ള സാവിത്രി ഭായ് 12 വയസ്സുള്ള ജ്യോതിറാവു ഫൂലെയെ വിവാഹം ചെയ്തു. ഇന്ത്യയിലെ സാമൂഹികനവോത്ഥാന നേതാവും, അബ്രാഹ്മണ പ്രസ്ഥാനത്തിന്റെ മാർഗ്ഗദീപവുമായി ആയി മാറിയ വ്യക്തിയായിരുന്നു മഹാത്മാ ജ്യോതിറാവു ഫൂലെ. വിവാഹത്തിന് ശേഷമാണ് സാവിത്രി ഭായി അവരുടെ വിദ്യാഭ്യാസം ആരംഭിച്ചത്. അവരുടെ പഠിക്കാനുള്ള തൃഷ്ണ കണ്ടു അദ്ദേഹം സാവിത്രിഭായിയെ എഴുത്തും വായനയും പഠിപ്പിച്ചു.

ജാതിഹിന്ദുക്കളുടെ കഠിനമായ എതിർപ്പ് നേരിട്ട് കൊണ്ട്, ജ്യോതിറാവുവും സാവിത്രി ഭായും ചേർന്ന് പൂണെയിൽ 1848 ൽ പെൺകുട്ടികൾക്കായുള്ള സ്‌കൂൾ ആരംഭിച്ചു. ഇത് ഇന്ത്യയില ആദ്യത്തേത് ആയിരുന്നു. അതോടൊപ്പം ആ കാലഘട്ടത്തിൽ ജാതിപീഡനം നേരിട്ടിരുന്ന അയിതജാതിയിൽ പെട്ട കുട്ടികൾ ഇവിടെ വിദ്യാഭ്യാസത്തിനായി എത്തി. സാവിത്രി ഭായ് സ്കൂളിന്റെ ആദ്യ അദ്ധ്യാപികയായി. സാമ്പത്തിക കാരണങ്ങളാൽ സാവിത്രി ഫൂലെയ്ക്ക് സ്‌കൂൾ പൂട്ടേണ്ടിവന്നു. പൊതു പ്രശ്നങ്ങളിൽ ജ്യോതിറാവുവിനോടൊപ്പം സജീവമായിരുന്ന സാവിത്രിയുടെ നിരന്തര പരിശ്രമത്താൽ അതികം വൈകാതെ പെൺകുട്ടികൾക്കായുള്ള സ്‌കൂൾ വീണ്ടും തുറന്നു. തൊട്ടുകൂടാത്തവരായി കണക്കാക്കപ്പെട്ടിരുന്ന മംഗ, മഹർ ജാതികളിൽ നിന്നുള്ള കുട്ടികൾക്കായി ഇവർ പിന്നീട് സ്കൂളുകൾ ആരംഭിച്ചു.

കുട്ടികൾ സ്‌കൂളിൽ വരുന്നത് പ്രോത്സാഹിപ്പിക്കാനും ഇടയ്ക്കു പഠനം നിർത്തി പോവുന്നത് തടയാനും വേണ്ടി സ്‌കൂളുകളിൽ ഉച്ചഭക്ഷണ സമ്പ്രദായവും ഗ്രാൻഡും ഏർപ്പെടുത്തുന്ന പതിവ് തുടങ്ങിയത് സാവിത്രിയായിരുന്നു. 8 കുട്ടികളെ വെച്ച് ആരംഭിച്ച സ്‌കൂൾ പെട്ടെന്നു തന്നെ വിപുലമായി പ്രവർത്തിക്കാനാരംഭിച്ചു. ഒരു വിദ്യാഭാസ പ്രവർത്തക എന്നതിലുപരി സാമൂഹ്യ പരിഷ്‌ക്കർത്താവായും ജാതിവ്യവസ്ഥക്ക് എതിരെ പോരാടിയ നേതാവ് ആയും സാവിത്രി ഭായി ഫൂലെ അറിയപെടുന്നു. ജ്യോതിറാവു ഫൂലെ രൂപം നൽകിയ സത്യശോധക് സമാജിന്റെ (സത്യാന്വേഷക സംഘടന) എല്ലാ പ്രവർത്തനങ്ങളിലും സാവിത്രി ഭായി ഭാഗഭാക്കായി. സംഘടനയുടെ നേതൃത്വത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം മാത്രമല്ല, വിധവാ വിവാഹം, വിധവകളുടെ മക്കൾക്കായി അനാഥാലയങ്ങൾ എന്നിവയും ആരംഭിച്ചു. പരമ്പരാഗതമായ ആചാരങ്ങളെയും മറ്റ് അനാചാരങ്ങളെയും മാറ്റിനിർത്തിക്കൊണ്ട് ബദൽ വിവാഹങ്ങൾ സംഘടിപ്പിച്ചു.

1852 നവംബർ 16 ന് ബ്രിട്ടീഷ് സർക്കാർ സാവിത്രി ഭായിയെ മികച്ച അധ്യാപികയായി തിരഞ്ഞെടുത്തു. സ്ത്രീകളുടെ അവകാശങ്ങൾ, അന്തസ്സ്, മറ്റ് സാമൂഹിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ആ വർഷം അവർ മഹിളാ സേവ മണ്ഡൽ ആരംഭിച്ചു. വിധവകളുടെ തല മൊട്ടയടിക്കുന്ന സമ്പ്രദായത്തെ എതിർക്കുന്നതിനായി മുംബൈയിലും പൂണെയിലും ബാർബർ സമരം സംഘടിപ്പിക്കുന്നതിൽ അവർ വിജയിച്ചു. 1863 ൽ ഇവർ സ്ഥാപിച്ച ‘ബൽഹത്യ പ്രതിബന്ധക് ഗ്രിഹ’ ശിശുഹത്യ തടയുന്നതിന് ഇന്ത്യയിൽ സ്ഥാപിച്ച ആദ്യത്തെ പരിചരണ കേന്ദ്രമായിരിക്കാം. ബാല വിധവകളുടെ പഠനത്തിനും വിമോചനത്തിനുമായി വളരെയധികം പരിശ്രമിച്ച ഇവർ ബാലവിവാഹത്തിനും സതി ആചാരത്തിനും എതിരെ പ്രചാരണം നടത്തുകയും വിധവ പുനർവിവാഹത്തിനായി വാദിക്കുകയും ചെയ്തു. തൊട്ടുകൂടായ്മയ്‌ക്കെതിരെ പ്രചാരണം നടത്തിയ അവർ ജാതി, ലിംഗാധിഷ്ഠിത വിവേചനം എന്നിവ ഇല്ലാതാക്കുന്നതിനായി സജീവമായി പ്രവർത്തിച്ചു.

പ്ലേഗ് പടർന്നു പിടിച്ചപ്പോൾ ആ പ്രദേശങ്ങളിൽ ചെന്ന് മുന്നിൽനിന്ന് പ്രവർത്തിക്കുകയും രോഗം ബാധിച്ചവരെ ആശുപത്രിയിലെത്തിച്ച് രോഗം ഭേദമാകുംവരെ പരിചരിക്കുകയും ചെയ്തു. അങ്ങനെ രോഗം പകർന്നാണ് 1897 മാർച്ച് 10ന് സാവിത്രി ഫൂലെ അന്തരിച്ചത്. മരണാനന്തര ബഹുമതിയായി മഹാരാഷ്ട്ര സർക്കാർ പൂനെ സർവ്വകലാശാലക്കു 2014 ൽ സാവിത്രി ബായ് ഫൂലെ പൂനെ സർവ്വകലാശാല എന്ന് പുനർ നാമകരണം ചെയ്യുകയുണ്ടായി. 1998 ൽ അവരുടെ ബഹുമാനാർത്ഥം തപാൽ സ്റ്റാമ്പും ഭാരത സർക്കാർ പുറത്തിറക്കി.

 













( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...