Please login to post comment

ആഗോള ജല പ്രതിസന്ധി

  • admin trycle
  • Jun 5, 2020
  • 0 comment(s)

ആഗോള ജല പ്രതിസന്ധി

 

ഭൂമിയിൽ ജീവന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ വെള്ളം സുസ്ഥിര വികസനത്തിന്റെ കാതലാണ്. ഇത് സാമൂഹിക-സാമ്പത്തിക വികസനം, ഊർജ്ജം, ഭക്ഷ്യ ഉൽപാദനം, ആരോഗ്യകരമായ ആവാസവ്യവസ്ഥകൾ എന്നിവയ്ക്ക് നിർണ്ണായകമാണ്. 2010 ജൂലൈയിൽ ജലം മനുഷ്യന്റെ അവകാശമായി ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചു. ഇത് പ്രകാരം വ്യക്തിഗതവും ഗാർഹികവുമായ ഉപയോഗത്തിന് ആവശ്യമായ വെള്ളം ലഭിക്കേണ്ടത് ഓരോ മനുഷ്യന്റെയും അവകാശമാണ്, അതായത് പ്രതിദിനം ഒരാൾക്ക് 50 മുതൽ 100 ​​ലിറ്റർ വരെ വെള്ളം. വെള്ളം സുരക്ഷിതവും സ്വീകാര്യവും താങ്ങാവുന്നതും ആയിരിക്കണം. എന്നാൽ അധിരൂക്ഷമായ ജല പ്രതിസന്ധി കാരണം ഇതൊരു വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ് ഇന്ന്.

 

ആവാസവ്യവസ്ഥയെ അഭിവൃദ്ധിപ്പെടുത്തുകയും വർദ്ധിച്ചുവരുന്ന മനുഷ്യ ജനസംഖ്യയെ പോഷിപ്പിക്കുകയും ചെയ്യുന്ന പല ജല സംവിധാനങ്ങളും ഇന്ന് ബുദ്ധിമുട്ടുന്നു. നദികളും തടാകങ്ങളും ജലസംഭരണികളും വറ്റുകയോ ഉപയോഗമല്ലാത്തതോ ആയി മാറുന്നു. ലോകത്തിലെ പകുതിയിലധികം തണ്ണീർത്തടങ്ങളും അപ്രത്യക്ഷമായി. കൃഷി മറ്റേതൊരു സ്രോതസ്സിനേക്കാളും കൂടുതൽ വെള്ളം ഉപയോഗിക്കുകയും അതിൽ ഭൂരിഭാഗവും പാഴാക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള കാലാവസ്ഥയെയും ജലലഭ്യതയെയും ബാധിക്കുന്നു, ചില പ്രദേശങ്ങളിൽ ക്ഷാമവും വരൾച്ചയും മറ്റുള്ളവയിൽ വെള്ളപ്പൊക്കവും ഉണ്ടാക്കുന്നു. കേപ് ടൗൺ മുതൽ മിഷിഗനിലെ ഫ്ലിന്റ് വരെയും ഗ്രാമീണ, ഉപ-സഹാറൻ ആഫ്രിക്ക മുതൽ ഏഷ്യയിലെ മെഗാസിറ്റി വരെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജല പ്രതിസന്ധിയുമുണ്ട്. കുടിവെള്ളം, പാചകം, കുളി, കൈകഴുകൽ, കൃഷി എന്നിവയ്ക്ക് ആവശ്യമായ അളവിലും ഗുണനിലവാരത്തിലും ഉള്ള വെള്ളം കണ്ടെത്താൻ ആളുകൾ പാടുപെടുകയാണ്. വൃത്തിയുള്ളതും എളുപ്പത്തിൽ ലഭ്യമായതുമായ വെള്ളമില്ലാതെ, കുടുംബങ്ങളും സമൂഹങ്ങളും തലമുറകളായി ദാരിദ്ര്യത്തിലാണ്. കുട്ടികൾ സ്കൂളിൽ നിന്ന് ഇറങ്ങുകയും മാതാപിതാക്കൾ ഉപജീവനത്തിനായി കഷ്ടപ്പെടുകയും ചെയ്യുന്നു.

 

നമ്മുടെ ഗ്രഹത്തിന്റെ 70% വെള്ളം ഉൾക്കൊള്ളുന്നു എങ്കിലും, ഇതിൽ 3% ജലം മാത്രമാണ് ശുദ്ധജലം. അതിന്റെ തന്നെ മൂന്നിൽ രണ്ട് ഭാഗവും ശീതീകരിച്ച ഹിമാനികളിൽ അടങ്ങിയിരിക്കുന്നതിനാൽ ബാക്കി വരുന്ന കുറഞ്ഞ ശതമാനം ജലം മാത്രമാണ് മനുഷ്യനും മറ്റ് ജീവികൾക്കും ഉപയോഗിക്കുന്നതിന് ലഭിക്കുന്നത്. തൽഫലമായി, ലോകമെമ്പാടുമുള്ള 110 കോടി ജനങ്ങൾക്ക് ജലലഭ്യതയില്ല, മാത്രമല്ല മൊത്തം 270 കോടി ആളുകൾക്ക് വർഷത്തിൽ ഒരു മാസമെങ്കിലും ജലദൗർലഭ്യം ഉണ്ടെന്ന് കണക്കാക്കുന്നു. 220 കോടി ജനങ്ങൾ ശുചിയായ വെള്ളത്തിന്റെ അപര്യാപ്തത നേരിടുകയും, കോളറ, ടൈഫോയ്ഡ് തുടങ്ങിയ രോഗങ്ങൾക്കും മറ്റ് ജലജന്യരോഗങ്ങൾക്കും ഇരയാകുകയും ചെയ്യുന്നു. ശുചിത്വമില്ലായ്മയും സുരക്ഷിതമല്ലാത്ത കുടിവെള്ളവും കാരണം വയറിളക്കരോഗങ്ങളാൽ മാത്രം ഓരോ വർഷവും അഞ്ച് വയസ്സിന് താഴെയുള്ള 297,000 കുട്ടികൾ മരിക്കുന്നു എന്നാണ് യൂനിസെഫിന്റെയും WHO യുടെയും കണക്കുകൾ പറയുന്നത്. നിലവിലെ ഉപഭോഗ നിരക്കിൽ, ഈ സ്ഥിതി കൂടുതൽ വഷളാകും. 2025 ഓടെ ലോക ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും ജലക്ഷാമം നേരിടാനിടയുണ്ട്. മാത്രമല്ല ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകൾ കൂടുതൽ കഷ്ടത അനുഭവിക്കും.

 

ദക്ഷിണാഫ്രിക്കയിലെ കേപ് ടൗൺ നഗരത്തിൽ സംഭവിച്ച ജലക്ഷാമം “ഡേ സീറോ” എന്ന ആശയത്തിലേക്ക് അവരെ നയിച്ചു. റെസിഡൻഷ്യൽ ടാപ്പുകളിലേക്ക് വെള്ളം വിച്ഛേദിക്കപ്പെടുകയും ആശുപത്രികൾ പോലുള്ള ചില നിർണായക പ്രദേശങ്ങളിലേക്ക് മാത്രം നേരിട്ട് വെള്ളം വിതരണം ചെയ്യുന്നത് തുടരുകയും ചെയ്യുന്ന അവസ്ഥയാണിത്. അതിനാൽ ആളുകൾ വെള്ളം ലഭ്യമാക്കുന്നതിനായി നഗരത്തിലുടനീളമുള്ള ശേഖരണ സൈറ്റുകളിൽ പോകാൻ നിർബന്ധിതരാകുകയും പ്രതിദിനം ഒരാൾക്ക് അനുവദിച്ചിരിയ്ക്കുന്ന അളവിലുള്ള വെള്ളം എന്ന അവരുടെ റേഷൻ ശേഖരിക്കാൻ അവിടെ വരിയായി കാത്തുനിൽക്കേണ്ടിവരുകയും ചെയ്യുന്നു. നഗരത്തിൽ കൂടി വന്ന ജനസംഖ്യയും രാജ്യത്ത് മാറി വന്ന കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി മലിനീകരണവും ഈ ഒരു വിധിയിലേക്ക് കേപ് ടൗൺ നഗരത്തെ എത്തിച്ചു. ഇത് കേപ് ടൗണിലെ മാത്രം അവസ്ഥയല്ല ലോകത്തിലെ പല സ്ഥലങ്ങളും ഇത്തരത്തിൽ ഉപയോഗിക്കാവുന്ന പരമാവധി ജലത്തിൽ അഥവാ “പീക്ക് വാട്ടർ” എന്ന അവസ്ഥയിൽ എത്തിയിരിക്കുന്നു. ഇന്ത്യയിലെ ഡൽഹി, ബാംഗ്ലൂർ, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങൾ ഡേ സീറോ ഭീക്ഷണിയിൽ ആണെന്ന് ചില പഠനങ്ങൾ പറയുന്നു. ആഗോളതാപനം, ജലസ്രോതസ്സുകളുടെ അമിത ചൂഷണം, മലിനീകരണം എന്നിവ അതികം വൈകാതെ തന്നെ മിക്ക ഇന്ത്യൻ നഗരങ്ങളെയും ഡേ സീറോ സാഹചര്യത്തിലേക്ക് നയിക്കുമെന്നും പഠനങ്ങൾ പറയുന്നു.

( 0 ) comment(s)

toprated

English

Designed for beginners, this 45 minutes course aim... Read More

Oct 12, 2019, 15 Comments

Doodling for Beginners

This course is designed for absolute beginners in ... Read More

Jun 18, 2019, 6 Comments

View More...