Please login to post comment

കളർ ചലച്ചിത്രങ്ങളുടെ തുടക്കം

  • admin trycle
  • Feb 15, 2020
  • 0 comment(s)

കളർ ചലച്ചിത്രങ്ങളുടെ തുടക്കം

 

ചലച്ചിത്രങ്ങൾ എന്നും പുത്തൻ സാങ്കേതിക വിദ്യകൾ കൊണ്ട് പ്രേക്ഷകരെ എല്ലാ കാലവും വിസ്മയിപ്പിച്ചിരുന്നു. അത്തരത്തിലൊരു കുതിച്ചു ചാട്ടമായിരുന്നു ബ്ലാക്ക് ആൻഡ് വൈറ്റ് ചലച്ചിത്രങ്ങളിൽ നിന്നും കളർ ചലച്ചിത്രത്തിലേക്കുള്ള യാത്ര. ഫോട്ടോഗ്രാഫിക് വർണ്ണവും ശബ്‌ദവും ഏതാണ്ട് ഒരേ സമയത്താണ് സിനിമയിൽ പ്രവേശിച്ചത്. എന്നിരുന്നാലും, ശബ്‌ദം പോലെ, സിനിമയുടെ കണ്ടുപിടുത്തം മുതൽ സിനിമകളിൽ വിവിധ വർണ്ണ ഇഫക്റ്റുകൾ ഉപയോഗിച്ചിരുന്നു. അതായത് നിശബ്ദ സിനിമയുടെ ആദ്യ കാലങ്ങളിൽ പോലും ചലച്ചിത്രങ്ങളിൽ നിറം ഉപയോഗിച്ചിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിലെ ഫോട്ടോഗ്രാഫർമാർ അവരുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ഛായാചിത്രങ്ങളും ലാൻഡ്സ്കേപ്പുകളും കൂടുതൽ റിയലിസ്റ്റിക് ആക്കുന്നതിന് റീടച്ച് ചെയ്യുമായിരുന്നു, അതിന്റെ ഫലം യഥാർത്ഥത്തിൽ അതിരുകടന്നതാകാമെങ്കിലും, സിനിമയിലും വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ, ചലച്ചിത്ര പ്രവർത്തകർ അവരുടെ സ്വന്തം ഫിലിം സ്റ്റോക്ക് റീടച്ച് ചെയ്യാൻ തുടങ്ങി. ഉദാഹരണത്തിന്, ജോർജസ് മെലിയസ് തന്റെ സിനിമകളിൽ ഫ്രെയിമിനനുസരിച്ച് കൈകൊണ്ട് കളർ ചെയ്യുന്നതിന് 21 സ്ത്രീകളെ മോൺ‌ട്രൂയിൽ സ്റ്റുഡിയോയിൽ നിയമിച്ചിരുന്നു, പക്ഷേ സിനിമകൾ വളരെ ഹ്രസ്വമായിരുന്നെങ്കിലും കൈകൊണ്ടുള്ള ഈ കളറിംഗ് ചെലവ് കൂടിയതായിരുന്നു.

 

1899 ൽ എഡ്‌വേഡ്‌ ടെർണറും(Edward Turner) ഫ്രെഡ്രിക് മാർഷൽ ലീയും(Frederick Marshall Lee) ത്രീ കളർ മോഷൻ പിക്ചർ സിസ്റ്റത്തിന്റെ(three-colour motion picture system) പേറ്റന്റ് കരസ്ഥമാക്കുന്നതോടെയാണ് കളർ ചലച്ചിത്രങ്ങളിലേക്കുള്ള സിനിമ ലോകത്തിന്റെ പ്രയാണം ആരംഭിക്കുന്നത്. ടെർണറും ലീയും ചുവപ്പു, പച്ച, നീല എന്നീ കളറുകളിലുള്ള ലെന്സുകളുടെ സഹായത്തോടെ ചിത്രങ്ങൾക്ക് നിറങ്ങൾ നൽകി. ഒരു ചെറു അക്ക്വേറിയത്തിൽ ഇട്ടിരുന്ന മീനുമായി കളിക്കുന്ന 2 കുട്ടികളുടെയും അമ്മയുടെയും ചിത്രമായിരുന്നു ആദ്യമായി ഇതിൽ ചിത്രീകരിച്ചത്. അന്നുവരെ കണ്ടിരുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളേക്കാൾ കൗതുകം ഉണർത്തിയ ഒന്നായിരുന്നു ഇത്. പക്ഷെ ടെർണറും ലീയും കണ്ടു പിടിച്ച ഈ സാങ്കേതിക വിദ്യക്ക് ഒത്തിരി പരിമിതികളുണ്ടായിരുന്നു. പൊതുവെ വലുപ്പ കൂടുതലും ചിത്രീകരണത്തിനനുസരിച്ച് 3 ലെന്സുകളുടെ മാറ്റങ്ങളും ഒക്കെ പ്രയാസമായിരുന്നു. ഈ കണ്ടുപിടുത്തതിന്റെ ചുവടു പറ്റി ജോർജ് ആൽബർട്ട് സ്മിത്ത് 1906 ൽ കിനിമകളർ സിസ്റ്റം (Kinemacolor) എന്ന പ്രദർശന ഉപകരണം സിനിമ ലോകത്തിനു പരിചയപ്പെടുത്തി. ചുവപ്പു പച്ച ഫിൽറ്ററുകളുടെ സഹായത്തോടെ പ്രവർത്തിച്ചിരുന്ന ഈ ഉപകരണം കൃത്യതയോടെ ചിത്രങ്ങൾ പ്രദശിപ്പിക്കുന്നതിൽ പരാജയപ്പെട്ടു. 8 മിനിറ്റ് ദൈർഖ്യമുള്ള എ വിസിറ്റ ടു സീസൈഡ് (A visit to seaside ) ആയിരുന്നു ഇതിൽ ചിത്രീകരിച്ച ആദ്യ ചലച്ചിത്രം.

 

അമേരിക്കൻ കമ്പനിയായ ടെക്‌നികളർ നിർമിച്ച പ്രദർശന ഉപകരണമാണ് പിന്നീട് ഈ മേഖലയിൽ മാറ്റം കൊണ്ടുവന്നത്. രണ്ടു ഫിൽറ്റർ ഉപകരണങ്ങൾ പ്രത്യേകം പ്രത്യേകം സ്ഥാപിച്ചായിരുന്നു ഇതിന്റെ പ്രവർത്തനം. ഫിൽറ്ററുകളുടെ ഔട്ട്പുട്ട് ഒരു പ്രിസത്തിലൂടെ കടത്തിവിട്ടു സ്‌ക്രീനിൽ എത്തിക്കുകയായിരുന്നു ഇവ ചെയ്തത്. 1917 ൽ പുറത്തിറങ്ങിയ "ദി ഗൾഫ് ബിറ്റ്വീൻ" (The Gulf Between) എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഇത് ഉപയോഗിച്ചു. ഈ പ്രക്രിയയ്ക്ക് രണ്ട് പ്രൊജക്ടറുകളിൽ നിന്ന് ഒരു ഫിലിം പ്രൊജക്റ്റ് ചെയ്യേണ്ടതുണ്ട്, ഒന്ന് ചുവന്ന ഫിൽട്ടറും മറ്റൊന്ന് പച്ച ഫിൽട്ടറും. പ്രവർത്തന ചെലവ് കൂടുതൽ ആയതിനാൽ ഈ ഉപകരണം വിജയം കാണാതെ പോയി. ഈ മേഖലയിൽ പരീക്ഷണം തുടർന്ന ടെക്‌നികളർ ലാബ് 1932 ൽ ഡൈ ട്രാൻസ്ഫർ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് പുതിയ പ്രദർശന ഉപകരണം അവതരിപ്പിച്ചു. അതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും മികച്ച പ്രദർശനം നടത്തുവാൻ ഈ ഉപകാരണത്തിലൂടെ സാധിച്ചു. ഫ്ലവർ ആൻഡ് ട്രീസ ആയിരുന്നു ഈ ഉപകരണത്തിന്റെ സഹായത്തോടെ പ്രദർശിപ്പിച്ച ആദ്യ ചലച്ചിത്രം. ഇതിന് ചുവടു പറ്റി ഒത്തിരിയേറെ മാറ്റങ്ങൾ ഈ മേഖലയിൽ വന്നു. ഇന്ന് ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂടെയാണ് ചിത്രങ്ങളുടെ പ്രദർശനം.

 

"പഴയ" സിനിമകൾ ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്നും "പുതിയ" സിനിമകൾ കളർ ആണെന്നും ഇവ രണ്ടും തമ്മിൽ വ്യക്തമായ വിഭജനരേഖയുണ്ടെന്നും പൊതുവെ കരുതപ്പെടുന്നു. എന്നിരുന്നാലും, കലയിലും സാങ്കേതികവിദ്യയിലുമുള്ള മിക്ക സംഭവവികാസങ്ങളെയും പോലെ, ബ്ലാക്ക് ആൻഡ് വൈറ്റ് ഫിലിം ഉപയോഗിക്കുന്നത് നിർത്തിയതും കളർ ഫിലിം ഉപയോഗിക്കാൻ തുടങ്ങിയതിനും ഇടയിൽ കൃത്യമായ ഒരു ഇടവേളയില്ല. കളർ ഫിലിം സ്റ്റാൻഡേർഡ് വന്നതിനുശേഷവും ചില ചലച്ചിത്ര പ്രവർത്തകർ തങ്ങളുടെ ചിത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇവയിൽ ശ്രദ്ധേയമായ ചില ഉദാഹരണങ്ങളാണ് "യംഗ് ഫ്രാങ്കൻ‌സ്റ്റൈൻ" (1974), "മാൻ‌ഹട്ടൻ" (1979), "റാഗിംഗ് ബുൾ "(1980)," ഷിൻഡ്ലേഴ്സ് ലിസ്റ്റ് "(1993)," ദി ആർട്ടിസ്റ്റ് "(2011).

( 0 ) comment(s)

toprated

English

Designed for beginners, this 45 minutes course aim... Read More

Oct 12, 2019, 16 Comments

Doodling for Beginners

This course is designed for absolute beginners in ... Read More

Jun 18, 2019, 7 Comments

View More...