Please login to post comment

പ്രാചീന ഒളിമ്പിക്സ്

  • admin trycle
  • Jun 7, 2020
  • 0 comment(s)

പ്രാചീന ഒളിമ്പിക്സ്

 

അന്താരാഷ്ട്രതലത്തില്‍ നടക്കുന്ന വിവിധയിന കായികമത്സരമാണ് ഒളിമ്പിക്സ്. ഒളിമ്പിക്സ് ചരിത്രത്തെ കണക്കാക്കുന്നത് ആധുനിക ഒളിമ്പിക്സ്, പ്രാചീന ഒളിമ്പിക്സ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ആയിട്ടാണ്. സിറ്റിയുസ്‌ (കൂടുതൽ വേഗത്തിൽ), അൽറ്റിയുസ്‌ (കൂടുതൽ ഉയരത്തിൽ), ഫോർറ്റിയുസ്‌ (കൂടുതൽ ശക്തിയിൽ) എന്നീ മൂന്ന്‌ ലാറ്റിൻ വാക്കുകൾ ഉൾക്കൊള്ളുന്നതാണ്‌ ഒളിമ്പിക്‌സിന്റെ സത്ത. ബിസി 776 മുതൽ എഡി 393 വരെ ഗ്രീക്കുകാർ പൗരാണിക ഒളിമ്പിക്‌സ്‌ സംഘടിപ്പിച്ചത്‌ ഈ മുദ്രാവാക്യത്തെ മുൻനിർത്തിയാണ്‌.

 

ചരിത്രപരമായ രേഖകള്‍ അനുസരിച്ച് ബി.സി 776-ൽ പുരാതനഗ്രീസിലാണ് ആദ്യത്തെ പുരാതന ഒളിമ്പിക്സ് നടക്കുന്നത്. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും കേന്ദ്രമായിരുന്നു പൗരാണിക ഗ്രീസ്‌. മുന്തിരിത്തോപ്പുകളും ഒലീവ്‌ മരങ്ങളും നിറഞ്ഞ സസ്യശ്യാമളമായ ഒളിമ്പിയ താഴ്‌വരയിൽ നാലുവർഷത്തിലൊരിക്കൽ യവനർ ഒത്തുകൂടിയിരുന്നു. ഓരോ തവണ സംഗമിക്കുമ്പോഴും കായികമത്സരങ്ങൾ നടത്തി കരുത്ത്‌ പ്രദർശിപ്പിക്കുന്നത്‌ മതപരമായ ഒരു കർമമായാണ്‌ യവനർ കരുതിയിരുന്നത്‌. അങ്ങനെ മത്സരങ്ങളുണ്ടായി. 182 മീറ്റര്‍ ഓട്ടം ആയിരുന്നു ആദ്യകാലത്തെ പ്രധാന കായിക ഇനം. രണ്ട് ഒളിമ്പിക്സ് മത്സരത്തിനിടയിലെ കാലത്തെ ഒളിമ്പ്യാഡ് എന്ന് വിളിച്ചു പോരുന്നു. അങ്ങനെ ഒളിമ്പിയ താഴ്‌വരയിൽ ഓരോ ഒളിമ്പ്യാഡിന്റെയും അന്ത്യത്തിൽ നടക്കുന്ന മത്സരങ്ങൾ ഒളിമ്പിക്‌ മത്സരങ്ങൾ എന്നറിയപ്പെട്ടു.  മത്സരവിജയികള്‍ക്ക് ശ്രേഷ്ഠമായ സമ്മാനങ്ങള്‍ നല്‍കിയിരുന്നു. സ്പ്രിന്റ് മൽസരത്തിൽ വിജയിച്ച എലീസിലെ ഒരു പാചകക്കാരനായ കൊറോബസാണ് ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ ഒളിമ്പിക് ചാമ്പ്യൻ.

 

പുരാതന ഒളിമ്പിക്സിന്റെ ആരംഭത്തെപ്പറ്റി പല ഐതിഹ്യങ്ങളുണ്ട്. അവയിൽ ഏറ്റവും പ്രശസ്തമായതിൽ ഹെറാക്ലീസിനെയും പിതാവ് സിയൂസിനെയുമാണ് ഒളിമ്പിക്സിന്റെ ഉപജ്ഞാക്കളായി കണക്കാക്കുന്നത്. ഈ ഐതിഹ്യപ്രകാരം സിയൂസ് ദേവൻ ക്രോണസിനെ പരാജയപ്പെടുത്തി സ്വര്‍ഗത്തിന്‍റെ അധിപനായതിന്‍റെ ഓര്‍മ്മക്കായാണ് കായികമത്സരങ്ങള്‍ നടത്തിയിരുന്നത് എന്നാണ്. ഇതിലെ ഒരു ഓട്ടമത്സരത്തില്‍ സിയൂസിന്‍റെ മൂത്തപുത്രന്‍ ഹെറാക്ലിസ് ഒന്നാമനായി. കാട്ടിൽ വളരുന്ന ഒലിവിന്‍റെ ചില്ലകള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു കിരീടമാണ് സമ്മാനമായി അദ്ദേഹത്തിന് ലഭിച്ചത്. ഹെറാക്ലിസാണ് ഒളിമ്പിക്സ് എന്ന പേര് ആദ്യമായി ഉപയോഗിച്ചത് എന്നും നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സമ്പ്രദായം നടപ്പിലാക്കിയത് എന്നും ഈ ഐതിഹ്യത്തില്‍ പറയുന്നു. ഈ പുരാവൃത്തത്തോടനുബന്ധിച്ച് വിവിധ കഥകള്‍ നിലനില്‍ക്കുന്നുണ്ട്‌. നാല് വര്‍ഷത്തിലൊരിക്കല്‍ ഗ്രീക്ക് നഗരമായ ഒളിമ്പ്യയില്‍ സ്യൂസ് ദേവനെ ആദരിക്കാന്‍ വേണ്ടി നടത്തപ്പെടുന്ന ആഘോഷം കാലികമായി തുടര്‍ന്നുപോന്നപ്പോള്‍ ഒളിമ്പിക്സായി മാറിയതാണെന്നും പറയപ്പെടുന്നു. ഗ്രീസിലെ നാട്ടുരാജാക്കന്മാര്‍ തമ്മില്‍ നടത്തിയിരുന്ന കായികമത്സരമാണ് പില്‍ക്കാലത്ത് ഒളിമ്പിക്സ് ആയതെന്നും പറയപ്പെടുന്നു. കായികമത്സരത്തോടൊപ്പം ഗുസ്തി, കുതിരയോട്ടം തുടങ്ങിയ മത്സരങ്ങളും പിന്നീട് കൂട്ടിച്ചെർത്തു.

 

ബി.സി ആറ്, അഞ്ച് നൂറ്റാണ്ടുകളിലായിരുന്നു പുരാതന ഒളിമ്പിക്സിന്‍റെ പാരമ്യഘട്ടം. മത്സരയിനങ്ങളുടെ എണ്ണം ഇരുപതായും ആഘോഷം ഏഴ് ദിവസമായും വർദ്ധിപ്പിക്കപ്പെട്ടു. വിജയികൾ വളരെ ആരാധിക്കപ്പെട്ടിരുന്നു. കവിതകളിലൂടെയും ശിൽപങ്ങളിലൂടെയും അവർ അനശ്വരരായിത്തീർന്നു. ബിസി രണ്ടാം നൂറ്റാണ്ടിൽ ഗ്രീസ്‌ ആക്രമിച്ച റോമാക്കാർ ഒളിമ്പിക്‌ ഗെയിംസിന്റെ നിയമാവലിയും വിശുദ്ധിയും തകർത്തുകളഞ്ഞു. കാലപ്രവാഹത്തിൽ ഒളിമ്പിക്‌ മത്സരങ്ങൾ മൃഗീയതയുടെയും ചതിയുടെയും രക്തദാഹത്തിന്റെയും ധനമോഹത്തിന്റെയും പ്രതീകമായി മാറി. അങ്ങനെ മലീമസമാക്കപ്പെട്ട ഒളിമ്പിക്‌സ്‌ ഗെയിംസ്‌ എഡി 394ൽ റോമൻ ചക്രവർത്തി തിയോഡോഷ്യസ്‌ രേഖാമൂലം  നിരോധിച്ചു. ഒടുവിൽ ഭൂകമ്പവും പ്രളയവും ഒളിമ്പിക്‌ പ്രസ്ഥാനത്തിന്റെ മനോഹരങ്ങളായ സ്‌മാരകങ്ങളെപ്പോലും തുടച്ചുനീക്കി.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...