Please login to post comment

മൊഹൻജൊ ദാരോ

  • admin trycle
  • Jul 21, 2020
  • 0 comment(s)



ഒരു പുരാതന സിന്ധൂനദീതട നാഗരിക നഗരമാണ് മൊഹൻജൊ ദാരോ. BC 2600 നും 1900 നും ഇടയിൽ അഭിവൃദ്ധി പ്രാപിച്ചതെന്ന് കരുതുന്ന ഈ നഗരംലോകത്തിലെ ആദ്യകാല നഗര-വാസസ്ഥലങ്ങളിൽ ഒന്നായിരുന്നു. "മൗണ്ട് ഓഫ് ദ ഡെഡ്" എന്നതിനെ ആണ് ഇത് സൂചിപ്പിക്കുന്നത്. ഏകദേശം അയ്യായിരം വർഷങ്ങൾക്ക് മുമ്പ് നിലനിന്നിരുന്ന സിന്ധു നദീതട സംസ്കാരത്തിന്റെ പ്രധാന കേന്ദ്രങ്ങളാരുന്നു ഹാരപ്പ, മോഹൻജൊ ദാരോ എന്നീ നഗരങ്ങൾ. പുരാതന ഈജിപ്ത്, മെസൊപ്പൊട്ടേമിയ, ക്രീറ്റ് എന്നിവിടങ്ങളിലെ നാഗരികതകൾക്ക് സമകാലീനമായിരുന്നു മോഹൻ‌ജൊ-ദാരോ എന്ന് പഠനങ്ങൾ പറയുന്നു.

1920 കളിൽ കണ്ടെത്തിയ ഈ പ്രദേശം പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന രാഖേൽദാസ് ബന്ദോപാദ്ധ്യയുടെ നേതൃത്വത്തിൽ ആയിരുന്നു ഈ നഗരം വീണ്ടും കണ്ടെത്തിയത്. 1930-കളിൽ പുരാവസ്തു ഗവേഷകരായ ജോൺ മാർഷൽ, കെ.എൻ. ദീക്ഷിത്, ഏണസ്റ്റ് മക്കേ, തുടങ്ങിയവരുടെ നേതൃത്വത്തിൽ ഇവിടെ വൻ‌തോതിൽ ഖനനങ്ങൾ നടന്നു. 1945-ൽ അഹ്മദ് ഹസൻ ദാനി, മോർട്ടീമർ വീലർ എന്നിവർ കൂടുതൽ ഖനനങ്ങൾ നടത്തി. മോഹൻ‌ജൊ-ദാരോയിലെ പ്രധാനപ്പെട്ട അവസാനത്തെ ഖനനം നടത്തിയത് 1964-65-ൽ ഡോ. ജി.എഫ്.ഡേത്സ് ആയിരുന്നു. 1965 മുതൽ ഈ സ്ഥലത്ത് അനുവദിച്ച ഖനനങ്ങൾ പരിരക്ഷാ ഖനനങ്ങൾ (salvage excavation), ഉപരിതല സർവ്വേകൾ, സംരക്ഷണ പ്രോജക്ടുകൾ എന്നിവ മാത്രമാണ്. പ്രധാന പുരാവസ്തു പദ്ധതികൾക്ക് വിലക്ക് ഉണ്ടെങ്കിലും 1980-കളിൽ ഡോ. മൈക്കൽ ജാൻസൻ, ഡോ. മൌരിസിയോ റ്റോസി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘങ്ങൾ പുരാവസ്തു രേഖപ്പെടുത്തൽ, ഉപരിതല സർവ്വേകൾ, ഉപരിതലം ചുരണ്ടൽ, ചൂഴൽ (probing), തുടങ്ങിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഈ പുരാതന നാഗരികതയെക്കുറിച്ച് പുതിയ വിവരങ്ങൾ ശേഖരിച്ചു. മൊഹൻജൊ-ദാരോയെ 1980 ൽ യുനെസ്കോ ലോകപൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽപ്പെടുത്തിയിരിക്കുന്നു.

പുരാതന സിന്ധു നാഗരിക നഗരമായ മൊഹൻജൊ ദാരോയിലെ താമസക്കാർ പ്രഗത്ഭരായ നഗര ആസൂത്രകരായിരുന്നുവെന്ന് ഇവിടുത്തെ നഗരത്തിന്റെ മാതൃകകളും, വിപുലമായ അഴുക്കുചാൽ സംവിധാനവും സൂചിപ്പിക്കുന്നു. നഗരത്തിൽ കൊട്ടാരങ്ങളോ ക്ഷേത്രങ്ങളോ സ്മാരകങ്ങളോ ഇല്ല. ചെമ്പിന്റെയും കല്ലിന്റെയും വിവിധ വസ്തുക്കളും മൺപാത്രങ്ങളും ഇവർ ഉപയോഗിച്ചു. ഇവരുടെ കലാസൃഷ്ടികളിലും ചുട്ടുപഴുപ്പിച്ച ഇഷ്ടികകൊണ്ട് നിർമ്മിച്ച നഗരത്തിന്റെ ഘടനകളിലും നഗരത്തിന്റെ സമ്പത്തും സംസ്കാരവും പ്രകടമാണ്. നഗരത്തിലുടനീളം കിണറുകൾ കണ്ടെത്തിയിട്ടുണ്ട് , മിക്കവാറും എല്ലാ വീടുകളിലും കുളിക്കാനുള്ള സ്ഥലവും അഴുക്കുചാൽ സംവിധാനവും ഉണ്ടായിരുന്നു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പിന്നിട്ടുപോയിട്ടും, തലയെടുപ്പോടെ, സഞ്ചാരികളില്‍ കൗതുകം നിറയ്ക്കും എന്നതാണ് ഈ നിര്‍മ്മിതികളുടെ പ്രത്യേകത. അത്രമേല്‍ ദീര്‍ഘവീക്ഷണത്തോടെ വൈവിധ്യമാര്‍ന്ന രീതിയിലാണ് അവര്‍ ഈ പ്രദേശങ്ങൾ സൃഷ്ടിച്ചെടുത്തത്.

സൈന്ധവനാഗരികയിൽ ജീവിച്ചിരുന്നവരുടെ ശുദ്ധിക്കും വൃത്തിക്കും ഉദാഹരണമാണ് മോഹൻജൊ ദാരോയുടെ മേലേനഗരത്തിൽ കണ്ടെത്തിയ മഹാസ്നാനഘട്ടം (great bath). ആധുനിക സ്വിമ്മിങ് പൂളുകളെപ്പോലും പിന്നിലാക്കുന്ന ആസൂത്രണമികവ് നമുക്ക് കാണുവാൻ സാധിക്കും. 39 അടി നീളവും 23 അടി വീതിയുമുള്ള എട്ട് അടി ആഴത്തിലുള്ള ഈ ജലാശയം ഇഷ്ടിക കൊണ്ട് പണിത് മനോഹരമാക്കിയിരുന്നു. കുളത്തിലേക്കിറങ്ങാൻ ഇരുവശങ്ങളിലും കൽപ്പടവുകളും ചുറ്റും വരാന്തകളും പ്രത്യേകമായ കുളിമുറികളും മലിനജലം ഒഴുക്കിക്കളയാനുള്ള സംവിധാനവും ഇവിടെ കാണാം. നഗരങ്ങൾ പല ബ്ലോക്കുകളായി തിരിച്ചിട്ടുണ്ട്. ഈ റോഡുകൾക്കിരുവശവും വീടുകളും നിരത്തുവക്കിൽ കിണറുകളും കുളിപ്പുരകളുമുണ്ടായിരുന്നു. ഒരേ വലിപ്പമുള്ള ചുടുകട്ടകൾ കൊണ്ടായിരുന്നു വീടുകളുടെ നിർമ്മിതി.









( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...