Please login to post comment

മൈക്കൽ ജാക്സൺ

  • admin trycle
  • Aug 9, 2020
  • 0 comment(s)

 

അമേരിക്കൻ ഗായകൻ, ഗാനരചയിതാവ്, നർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയാണ് മൈക്കൽ ജാക്സൺ. "പോപ്പ് രാജാവ്" എന്നറിയപ്പെടുന്ന മൈക്കൽ ജാക്സൺ 1980 കളുടെ തുടക്കത്തിലും മധ്യത്തിലും ലോകത്തിലെ ഏറ്റവും ജനപ്രിയ പെർഫോർമർ ആയിരുന്നു. സംഗീതം, നൃത്തം, ഫാഷൻ മുതലായ മേഖലകളിലെ ഇദ്ദേഹത്തിന്റെ സംഭാവനകൾ നാല് പതിറ്റാണ്ടുകളിലേറെ ഇദ്ദേഹത്തെ ലോകത്തെ തന്നെ ഏറ്റവും പ്രശസ്തനായ വ്യക്തിയാക്കിത്തീർത്തു.

 

1958 ഓഗസ്റ്റ് 29 ന് ഇന്ത്യാനയിലെ ഗാരിയിലാണ് മൈക്കൽ ജാക്സൺ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ജോസഫ് ജാക്സൺ ഒരു ഗിറ്റാറിസ്റ്റായിരുന്നു, പക്ഷെ തന്റെ കുടുംബത്തെ നോക്കുന്നതിനായി അദ്ദേഹം തന്റെ സംഗീത അഭിലാഷങ്ങൾ മാറ്റിവച്ച് ക്രെയിൻ ഓപ്പറേറ്ററായി. ജാക്സന്റെ അമ്മ കാതറിൻ ജാക്സൺ ഒരു വീട്ടമ്മയായിരുന്നു. മൈക്കൽ ജോസഫ് ജാക്സൺ/മൈക്കൽ ജോ ജാക്സൺ എന്നായിരുന്നു അദ്ദേഹത്തിന്റെ മുഴുവൻ പേര്. പിതാവിന്റെ പ്രോത്സാഹനപ്രകാരം ജാക്സന്റെ സംഗീത ജീവിതം 5-ാം വയസ്സിൽ ആരംഭിച്ചു.

 

അച്ഛന്‍ ജോസഫിന്റെ ശിക്ഷണത്തില്‍ ജാക്‌സണ്‍ സഹോദരന്മാരായ ജാക്കി, ടിറ്റോ, ജെര്‍മെയിന്‍, മാര്‍ലോണ്‍, മൈക്കിള്‍ എന്നിവർ ചേര്‍ന്ന് 'ജാക്‌സണ്‍സ് ഫൈവ്' എന്ന മ്യൂസിക് ട്രൂപ്പ് രൂപീകരിച്ചു. ഇവർ 1966-88 കാലയളവിൽ മദ്ധ്യപടിഞ്ഞാറൻ യു.എസിൽ അനേകം പര്യടനങ്ങൾ നടത്തി. കറുത്തവർഗ്ഗക്കാർക്ക് വേണ്ടിയുള്ള ക്ലബ്ബുകളുടെ കൂട്ടമായ ചിറ്റ്ലിൻ സർക്യൂട്ടിൽ ഇവർ ഇടക്കിടെ പ്രകടനങ്ങൾ നടത്തി. ട്രൂപ്പിലെ ഏറ്റവും ഇളയവനായിട്ടും പാട്ടുകൊണ്ടും ദ്രുത ചലനങ്ങള്‍ കൊണ്ടും ആളുകളുടെ കയ്യടി നേടിയത് കൊച്ചു മൈക്കളാണ്. 1969 ൽ അവർ മോട്ടൗൺ റെക്കോർഡുമായി ഒരു റെക്കോർഡിംഗ് കരാർ ഒപ്പിട്ടു. പെട്ടെന്നുതന്നെ നിരവധി ഹിറ്റ് ഗാനങ്ങളുള്ള താരങ്ങളായി അവർ മാറി, മൈക്കൽ പ്രധാന ഗായകനായി. 1969 ൽ “ഐ വാണ്ട് യു ബാക്ക്,” “എ ബി സി,” “ദി ലവ് യു സേവ്”, “ഐ വിൽ ബി ദേർ” എന്നീ നാല് പോപ്പ് ഹിറ്റുകൾ തുടർച്ചയായി ഇവർ നേടി. വളരെ ജനപ്രിയമായിത്തീർന്ന ഇവർക്ക് 1971 മുതൽ 1972 വരെ സ്വന്തമായി ഒരു കാർട്ടൂൺ ഷോ പോലും ഉണ്ടായിരുന്നു.

 

ജാക്സൺ 5 നൊപ്പം പാടുമ്പോഴും സ്വന്തമായി റെക്കോർഡിംഗുകൾ നടത്തി ജാക്സൺ തന്റെ സോളോ പെർഫോമൻസ് ആരംഭിച്ചു. 1972 ലെ "ബെൻ" ജാക്സൺന്റെ സോളോ പെർഫോമൻസിന്റെ തുടക്കമായിരുന്നു. 1970 കളുടെ അവസാനത്തോടെ അദ്ദേഹം സ്വന്തമായി ഒരു കരിയർ ആരംഭിച്ചു. 1976-ൽ മോട്ടൗണുമായുള്ള ബന്ധം വിച്ഛേദിച്ച 'ജാക്‌സണ്‍സ് ഫൈവ്' 'ജാക്സൺസ്' എന്ന് പേര് മാറ്റുകയും എപ്പിക് റെക്കോർഡുമായി ഒരു പുതിയ റെക്കോർഡിംഗ് കരാർ ഒപ്പിടുകയും ചെയ്തു. എപ്പികിനായുള്ള, ജാക്സന്റെ ആദ്യ സോളോ പെർഫോമൻസ് "ഓഫ് ദി വാൾ" (1979) എല്ലാ പ്രതീക്ഷകളെയും മറികടന്ന് ആ വർഷത്തെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ആൽബമായി (ഇത് ഒടുവിൽ 20 ദശലക്ഷത്തിലധികം പകർപ്പുകൾ വിറ്റു).

 

1982 ൽ പുറത്തിറങ്ങിയ "ത്രില്ലര്‍" പോപ് സംഗീത ലോകത്തെ ഇളക്കി മറിച്ചു. ത്രില്ലറിലെ ബീറ്റ് ഇറ്റും, ബില്ലി ജീനും ത്രില്ലറുമൊക്കെ ലോകം ഒന്നുപോലെ ഏറ്റുപാടി.1987 ല്‍ ഇറങ്ങിയ 'ബാഡിലെ ' ഡര്‍ട്ടി ഡയാനയും ബാഡുമടക്കം അഞ്ചു ഗാനങ്ങള്‍ ഒരു പോലെ ഹിറ്റായപ്പോള്‍ മൈക്കള്‍ പ്രശസ്തിയുടെ പരകോടിയിലെത്തി. 1991 ലെ "ഡേൻജറസ്" പോപ്പ് സംഗീതത്തിൽ ജാക്സന്റെ ആധിപത്യം ഒന്നുകൂടി ഉറപ്പിച്ചു. നിരവധി അവാർഡുകൾക്ക് ഉടമയായ അദ്ദേഹത്തിന് 19 തവണ ഗ്രാമി അവാർഡ് ലഭിച്ചട്ടുണ്ട്. 2009 ജൂൺ 25 ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ വച്ച് ജാക്സൺ മരണമടഞ്ഞു.

 

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...