Please login to post comment

ലൈഫ്‌ലൈൻ എക്സ്പ്രസ് എന്ന ആശുപത്രി ട്രെയിൻ

  • admin trycle
  • Aug 30, 2020
  • 0 comment(s)

ലോകത്തിലെ ആദ്യത്തെ ആശുപത്രി ട്രെയിൻ ആണ് ലൈഫ്‌ലൈൻ എക്സ്പ്രസ്. ജനങ്ങളുടെ ആരോഗ്യവും ജീവനും സംരക്ഷിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഈ പ്രത്യേക ട്രെയിൻ ഇന്ത്യയിലാണ് സേവനം നടത്തുന്നത്.

ഇംപാക്റ്റ് ഇന്ത്യ ഫൗണ്ടേഷനും (IIF) ഇന്ത്യൻ റെയിൽ‌വേയും ആരോഗ്യ മന്ത്രാലയവും ചേർന്ന് ആരംഭിച്ച ലൈഫ്‌ലൈൻ എക്സ്പ്രസ് മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസിൽ നിന്ന് 1991 ൽ ഉദ്ഘാടന യാത്ര ആരംഭിച്ചു. ഇംപാക്റ്റ് ഇന്ത്യ ഫൗണ്ടേഷന്റെ മുംബൈയിലുള്ള ബ്രാഞ്ച് ഇന്ത്യൻ റെയിൽ‌വേ മന്ത്രാലയത്തിന് ഈ ആശയം സമർപ്പിച്ചു. തുടർന്ന്, വെള്ളം, വൈദ്യുതി എന്നിവയുടെ വിതരണവും മൂന്ന് കോച്ചുകളുള്ള ഒരു ട്രെയിനും ലഭ്യമാക്കാൻ ഇന്ത്യൻ റെയിൽ‌വേയും മെഡിക്കൽ സൗകര്യങ്ങൾ പ്രവർത്തിപ്പിക്കാൻ IIF ഉം സമ്മതിച്ചു കൊണ്ട് ഒരു ധാരണാപത്രത്തിൽ ഒപ്പുവെക്കുകയും ചെയ്തു. ഐ‌എ‌എഫ്, അന്താരാഷ്ട്ര ചാരിറ്റബിൾ സ്രോതസ്സുകളായ ലോകാരോഗ്യ സംഘടന (WHO), UNICEF, അതുപോലെ തന്നെ കോർപ്പറേറ്റുകളും വ്യക്തികളും (പൊതു, സ്വകാര്യ) ചേർന്നാണ് ഈ ട്രെയിൻ സ്പോൺസർ ചെയ്യുന്നത്.

 

ഇന്ന് ഏഴ് കോച്ചുകളുള്ള ഈ ട്രെയിനിൽ ലോകോത്തര ശസ്ത്രക്രിയ ഉപകരണങ്ങൾ ഘടിപ്പിച്ച അഞ്ച് ഓപ്പറേറ്റിങ് ടേബിളുകളുള്ള രണ്ട് ഓപ്പറേഷൻ തിയേറ്ററുകളാണ് ഉള്ളത്. ആശുപത്രിയിലെത്താൻ കഴിയാത്ത ഗ്രാമീണ ജനതയുടെ മെഡിക്കൽ, സർജിക്കൽ ഹെൽത്ത് കെയർ വീട്ടുവാതിൽക്കൽ എത്തിക്കുന്നതിനായിട്ടാണ് ഇത് പ്രവർത്തിക്കുന്നത്. ഓരോ സ്ഥലത്തും ഏകദേശം 8,000 ത്തോളം ഗുണഭോക്താക്കൾക്ക് ഇവർ സേവനം എത്തിക്കുന്നു.

 

രാജ്യത്തെ വിവിധ ഗ്രാമപ്രദേശങ്ങൾ, പ്രകൃതി ദുരന്തങ്ങൾ ബാധിച്ച പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ട്രെയിൻ പ്രധാനമായും സന്ദർശിക്കുന്നത്. ട്രെയിൻ ഓരോ സ്ഥലത്തും നിരവധി ദിവസങ്ങളോ ആഴ്ചയോ നിൽക്കുകയും മെഡിക്കൽ സൗകര്യങ്ങൾ (സാധരണ പരിശോധനകൾ, പ്രധാന ശസ്ത്രക്രിയകൾ തുടങ്ങിയവ) ആളുകൾക്ക് എത്തിക്കുകയും ചെയ്യുന്നു. വികലാംഗർക്ക് സ്പോട്ട് ഡയഗ്നോസ്റ്റിക് സേവനങ്ങളും മെഡിക്കൽ, ശസ്ത്രക്രിയാ ചികിത്സയും ലൈഫ് ലൈൻ എക്സ്പ്രസ് നൽകുന്നു. ട്രെയിൻ പുറപ്പെട്ടതിന് ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ജനങ്ങൾക്ക് ഫോളോ അപ്പ് സേവനങ്ങൾ നൽകുന്നു.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...