Please login to post comment

ബെർലിൻ മതിൽ

  • admin trycle
  • Aug 20, 2020
  • 0 comment(s)

1961 മുതൽ 1989 വരെയുള്ള കാലയളവിൽ കിഴക്കൻ ബെർലിനിൽ നിന്നും ഈ ഭാഗത്തിന്റെ സമീപ പ്രദേശങ്ങളിൽ നിന്നും പശ്ചിമ ബെർലിനിലേക്കുള്ള പലായനം തടയുന്നതിനായി നിർമ്മിക്കപ്പെട്ട മതിലാണ് ബെർലിൻ മതിൽ.

 

1945 ൽ അവസാനിച്ച രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമ്മനി പരാജയപ്പെട്ടതോടെ രാജ്യം സഖ്യശക്തികളുടെ (യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്, സോവിയറ്റ് യൂണിയൻ) നിയന്ത്രണത്തിലായി. യാൽറ്റയിലും പോട്‌സ്ഡാമിലും നടന്ന സഖ്യശക്തികളുടെ സമാധാന സമ്മേളനങ്ങൾ ജർമ്മനിയുടെ പ്രദേശങ്ങളുടെ വിധി നിർണ്ണയിച്ചു. അവർ ജർമ്മനിയെ നാലുമേഖലകളായി തിരിച്ച്‌ നിയന്ത്രണം ഫ്രാൻസ്‌, ബ്രിട്ടൺ, അമേരിക്ക, സോവിയറ്റ്‌ യൂണിയൻ എന്നീ രാജ്യങ്ങൾക്കുനൽകി. പിന്നീട് കിഴക്കൻ ജർമ്മനിയുടെ (East Germany) നിയന്ത്രണം സോവിയറ്റ് യൂണിയനും പശ്ചിമജർമ്മനി (West Germany) മാറ്റ് ശക്തികളും ഏറ്റെടുത്തു (യു.എസ്., ബ്രിട്ടൻ, ഫ്രാൻസ്)

 

1960 കളിൽ തകർച്ചയാരംഭിച്ച കിഴക്കൻ ജർമ്മനിയിൽ നിന്ന്‌ ലക്ഷക്കണക്കിനാളുകൾ പശ്ചിമജർമ്മനിയിലേക്ക്‌ അഭയാർത്ഥികളായി അതിർത്തി കടക്കാനാരംഭിച്ചു. ഈ പ്രശ്‌നത്തിന് ഒരു പ്രതിവിധിയെന്നോണമാണ് ബെർലിൻ മതിൽ നിർമിക്കുന്നത്. 1961 ഓഗസ്റ്റ് 13 ന്, ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ (ജിഡിആർ, അല്ലെങ്കിൽ കിഴക്കൻ ജർമ്മനി) കമ്മ്യൂണിസ്റ്റ് സർക്കാർ കിഴക്കൻ ബെർലിനും പടിഞ്ഞാറൻ ബെർലിനും ഇടയിൽ ഒരു മതിൽ നിർമ്മിക്കാൻ തുടങ്ങി. മുള്ളുവേലിയും സിൻഡർ ബ്ലോക്കുകളും കൊണ്ടാണ് ആദ്യ മതിൽ നിർമ്മിച്ചത് പിന്നീട് കോൺക്രീറ്റ്‌ ഉപയോഗിച്ച്‌ കൂടുതൽ ശക്തമായ മതിലും സുരക്ഷയ്ക്കായി നിരീക്ഷണ ടവറുകളും നിർമ്മിച്ചു.

 

ഏകദേശം 5,000 കിഴക്കൻ ജർമ്മൻകാർ ബെർലിൻ മതിൽ കടന്ന് പടിഞ്ഞാറൻ ബെർലിനിൽ സുരക്ഷിതമായി എത്തുകയും 5,000 പേരെ കിഴക്കൻ ജർമ്മൻ അധികൃതർ ഈ ശ്രമത്തിൽ പിടികൂടുകയും ചെയ്തു. 191 പേർ ഈ മതിൽ മുറിച്ചുകടക്കുമ്പോൾ കൊല്ലപ്പെട്ടു.

 

1980-കളുടെ തുടക്കത്തിൽ സോവിയറ്റ് യൂണിയന്റെ ശക്തി ക്ഷയിക്കുകയും മറ്റുമേഖലകളിലുള്ള അവരുടെ മേധാവിത്വം അയയുകയും ചെയ്തു. 1989 നവംബർ 9 ന് കിഴക്കൻ ജർമ്മൻ സർക്കാർ പടിഞ്ഞാറൻ ജർമ്മനിയുമായി (പശ്ചിമ ബെർലിൻ ഉൾപ്പെടെ) രാജ്യത്തിന്റെ അതിർത്തികൾ തുറക്കുകയും, ജനക്കൂട്ടം ബെർലിൻ മതിൽ തകർക്കുകയും ചെയ്തു.

( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...