Please login to post comment

അലക്സാണ്ടർ ദി ഗ്രേറ്റ്

  • admin trycle
  • Jul 17, 2020
  • 0 comment(s)

അലക്സാണ്ടർ ദി ഗ്രേറ്റ്

ഒരു പുരാതന മാസിഡോണിയൻ ഭരണാധികാരിയും ചരിത്രത്തിലെ ഏറ്റവും മഹാനായ യോദ്ധാക്കളിൽ ഒരാളുമായിരുന്നു അലക്സാണ്ടർ ദി ഗ്രേറ്റ്. ‌പുരാതന ലോകം കണ്ട ഏറ്റവും വലിയ സാമ്രാജ്യം സ്ഥാപിച്ച വ്യക്തിയായിരുന്നു അലക്സാണ്ടർ. അലക്സാണ്ടർ ചക്രവർത്തി, അലക്സാണ്ടർ മൂന്നാമൻ, മാസിഡോണിയക്കാരനായ അലക്സാണ്ടർ എന്നീ പേരുകളിലും അദ്ദേഹം അറിയപ്പെടുന്നു.

മാസിഡോണിയയിലെ ഫിലിപ്പ് രണ്ടാമൻ രാജാവിന്റേയും ഒളിമ്പിയാസിന്റെയും മകനായിട്ടാണ് അലക്സാണ്ടർ ജനിച്ചത്. ബി.സി 356 ൽ മാസിഡോണിയയിലെ പെല്ലയിൽ ജനിച്ച അദ്ദേഹം അരിസ്റ്റോട്ടിലിന്റെ ശിഷ്യനായിരുന്നു. 13 ആം വയസ്സ് മുതൽ 16 ആം വയസ്സ് വരെ അരിസ്റ്റോട്ടിലിന് കീഴിൽ പഠനം നടത്തിയ അലക്സാണ്ടറിനെയും സഹപാഠികളെയും വൈദ്യം, തത്വചിന്ത, ധർമ്മം, മതം, യുക്തിചിന്ത, കല തുടങ്ങിയ വിഷയങ്ങൾ അദ്ദേഹം പഠിപ്പിച്ചു. അലക്സാണ്ടറിന്‌ 16 വയസ്സുള്ളപ്പോൾ ഫിലിപ്പ്‌ രാജാവ്‌ ബൈസാന്റിയത്തിനെതിരെ യുദ്ധത്തിന്‌ പോയപ്പോൾ രാജകൊട്ടാരത്തിന്റെയും പരിസര പ്രദേശത്തിന്റെയും ചുമതല അലക്സാണ്ടറിനായി. ഫിലിപ്പിന്റെ അഭാവം മുതലെടുത്ത്‌ താർസിയൻ വർഗ്ഗത്തിലെ “മേഡി” വിഭാഗക്കാർ മാസിഡോണിയക്കെതിരെ കലാപം ആരംഭിക്കുകയും അലക്സാണ്ടർ അവരെ പരാജയപ്പെടുത്തുകയും ചെയ്തു.

പേർഷ്യ, ബാബിലോൺ, ഏഷ്യ എന്നിവിടങ്ങളിൽ ഭരണം പിടിച്ചെടുത്ത അലക്സാണ്ടർ ഈ പ്രദേശത്ത് മാസിഡോണിയൻ കോളനികൾ സൃഷ്ടിച്ചു. ബി.സി 340-ൽ ഫിലിപ്പ് രാജാവ്‌ ബൈസാന്റിയത്തിനെതിരെ യുദ്ധത്തിന്‌ പോയപ്പോൾ രാജകൊട്ടാരത്തിന്റെയും പരിസര പ്രദേശത്തിന്റെയും ചുമതല അലക്സാണ്ടറിനായിരുന്നു. ഫിലിപ്പിന്റെ അഭാവം മുതലെടുത്ത്‌ താർസിയൻ വർഗ്ഗത്തിലെ “മേഡി” വിഭാഗക്കാർ മാസിഡോണിയക്കെതിരെ കലാപം ആരംഭിച്ചെങ്കിലും അലക്സാണ്ടർ കലാപം അടിച്ചമർത്തി. കുറച്ച് വർഷത്തിനുശേഷം ഫിലിപ്പ് ഒളിമ്പിയാസിൽ നിന്ന് വിവാഹമോചനം നേടി, പിതാവിന്റെ പുതിയ ദാമ്പത്യം ആഘോഷിക്കുന്നതിനായി നടന്ന ഒരു വിരുന്നിലെ കലഹത്തിനുശേഷം അലക്സാണ്ടറും അമ്മയും എപ്പിറസിലേക്ക് പലായനം ചെയ്തു, അലക്സാണ്ടർ പിന്നീട് ഇല്ലിയേരിയയിലേക്ക് പോയി. താമസിയാതെ, അച്ഛനും മകനും തമ്മിൽ അനുരഞ്ജനമുണ്ടാവുകയും അലക്സാണ്ടർ മടങ്ങിയെത്തുകയും ചെയ്തു, പക്ഷേ അവകാശി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്ഥാനം അപകടത്തിലായി. എന്നിരുന്നാലും, ബി.സി 336 ൽ, ഫിലിപ്പിന്റെ കൊലപാതകത്തിന് ശേഷം സൈന്യത്തിന്റെ അംഗീകാരം നേടിയ അലക്സാണ്ടർ എതിർപ്പില്ലാതെ തന്നെ രാജപദവിയിൽ എത്തി.

333 ബി.സിയിൽ, അലക്സാണ്ടറും കൂട്ടരും തെക്കൻ തുർക്കിയിലെ ഇസ്സസ് പട്ടണത്തിന് സമീപം ഡാരിയസ് മൂന്നാമൻ രാജാവിന്റെ പേർഷ്യൻ സൈന്യവുമായി ഏറ്റുമുട്ടി. ബാറ്റിൽ ഓഫ് ഇഷ്യൂസ് എന്നറിയപ്പെടുന്ന ഈ പോരാട്ടത്തിൽ ഡാരിയസ് പരാജയപ്പെടുകയും സൈന്യത്തിൽ അവശേഷിച്ചവയുമായി ഓടിപ്പോവുകയും ചെയ്തു. അലക്സാണ്ടർ തെക്ക് സിറിയയിലേക്കും ഫെനിഷ്യയിലേക്കും പടനയിക്കുകയും ഫീനിഷ്യൻ നഗരങ്ങളായ മാറാത്തസ് അരഡസ് എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് ബൈബ്ലോസ്, സിദോൻ പട്ടണങ്ങൾ പിടിച്ചെടുത്ത അലക്സാണ്ടർ ബിസി 332ൽ ടൈർ(Tyre)നെ ആക്രമിച്ചെങ്കിലും ഇവിടുത്തെ കോട്ടകൾ തകർത്ത് കീഴടക്കുന്നതിന് 7 മാസത്തോളം എടുത്തു.

ഈജിപ്ത്തിലേക്ക് കടന്ന അലക്സാണ്ടർക്ക് ഗാസയിൽ കടുത്ത എതിർപ്പ് നേരിട്ടു. ഗാസയിലെ കോട്ട തകർത്ത് അവിടം കീഴടക്കിയ അലക്സാണ്ടർ ബി.സി.332 നവംബറിൽ ഈജിപ്തിൽ എത്തി. 327 ബി.സിയിൽ അലക്സാണ്ടർ ഇന്ത്യയിലെ പഞ്ചാബിലേക്ക് പടനയിച്ചു. ചില ഗോത്രങ്ങൾ സമാധാനപരമായി കീഴടങ്ങിയെങ്കിലും മറ്റുള്ളവർ അങ്ങനെ ചെയ്തില്ല. 326 ബി.സിയിൽ അലക്സാണ്ടർ ഹൈഡാസ്പസ് നദിയുടെ തീരത്ത് വെച്ച് പൗരവ രാജാവ് പോറസുമായി ഏറ്റുമുട്ടുകയും അലക്സാണ്ടർ വിജയിക്കുകയും ചെയ്തു. 323 ജൂൺ മാസം ബാബിലോണിൽ വെച്ച് അലക്സാണ്ടർ മരണപ്പെട്ടു.











( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...