Please login to post comment

ജോയിത മണ്ഡല്‍

  • admin trycle
  • Jun 19, 2019
  • 0 comment(s)

സമൂഹത്തില്‍ പുത്തന്‍ ചിന്തകളും കാഴ്ചപ്പാടുകളുമായി സ്വന്തം വഴികൾ കണ്ടെത്തിയവരെയാണ് ചരിത്രം എല്ലായിപ്പോഴും അടയാളപ്പെടുത്തുക. അത്തരത്തില്‍ ചരിത്രത്തില്‍ സ്വന്തം ഇടം കണ്ടെത്തിയ വ്യക്തിയാണ് ജോയിത മണ്ഡല്‍. 2017 ജൂലൈ എട്ടിന് സമൂഹത്തിന്‍റെ പരമ്പരാഗത കാഴ്ചപ്പാടുകളെ മാറ്റിമറിച്ചുകൊണ്ട് ലോക് അദാലത്തിനു കീഴില്‍ ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ജഡ്ജിയായി അധികാരമേറ്റു കൊണ്ടാണ് അവര്‍ ചരിത്രത്തില്‍ ആ പേര് കൂട്ടിചേര്‍ത്തത്. പശ്ചിമബംഗാളിലെ ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ഇസ്ലാംപൂരില്‍ മുതിര്‍ന്ന ജഡ്ജിമാരടങ്ങുന്ന സബ് ഡിവിഷണല്‍ ലീഗല്‍ സര്‍വ്വീസ് സെന്‍ററിലാണ് ജോയിത ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

ഹൈസ്കൂള്‍ പരാജിതയായ ജോയിത താനടങ്ങുന്ന ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിനു വേണ്ടിയുള്ള സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, പ്രാവര്‍ത്തികമാക്കുന്നതിനും വേണ്ടിയാണ് നിയമപഠനം തെരഞ്ഞെടുത്തത്. ജോയിതയുടെ പ്രവര്‍ത്തനഫലമായിട്ടാണ് പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലിംഗഅനുപാതത്തില്‍ മറ്റുള്ളവര്‍ എന്ന് രേഖപ്പെടുത്താന്‍ തുടങ്ങിയത്. അത്തരത്തിലുള്ള വോട്ടര്‍ ഐ.ഡി കാര്‍ഡ് ആദ്യമായി ലഭിച്ച വ്യക്തി കൂടിയാണ് ജോയിത. ലൈംഗികത്തൊഴിലാളികര്‍, യാചകര്‍, ലിംഗവിവേചനം നേരിടുന്നവര്‍ എന്നിവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയായ ദിനാജ്പൂര്‍ നോട്ടണ്‍ ആലോ സൊസൈറ്റി (ദിനാജ്പൂരിലെ പുത്തന്‍ വെളിച്ചം) എന്ന സംഘടനയുടെ സ്ഥാപക കൂടിയാണ് ജോയിത മണ്ഡല്‍.



( 0 ) comment(s)

toprated

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 16 Comments

Introduction to HTML, CSS and

HyperText Markup Language, commoly abbreviated as ... Read More

Dec 14, 2021, 13 Comments

View More...