Please login to post comment

കൽപന ചൗള

  • admin trycle
  • Mar 26, 2020
  • 0 comment(s)

കൽപന ചൗള

 

ഭാരതത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രികയായിരുന്ന കൽപന ചൗള അമേരിക്കൻ ബഹിരാകാശ പര്യവേക്ഷണ സ്ഥാപനമായ നാസയിലാണ് പ്രവർത്തിച്ചിരുന്നത്. കെ സി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട കൽപന ചൗളയെ അസാധാരണ ബഹിരാകാശ സഞ്ചാരി എന്ന വിശേഷണം നൽകിയാണ് നാസ ആദരിച്ചത്.

 

1961 ജൂലൈ 1 ന് ഹരിയാനയിലെ കർണാലിൽ ബനാറസിലാല്‍ ചൗളയുടെയും സഞ്‌ജ്യോതിയുടെയും നാലുമക്കളില്‍ ഏറ്റവും ഇളയവളായിട്ടാണ് കൽപന ജനിച്ചത്. 1982-ല്‍ പഞ്ചാബ് എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഏറോനോട്ടിക്കൽ എഞ്ചിനീയറിംഗ് ബിരുദം നേടുന്ന ആദ്യ വനിതയായി കൽപന മാറി. അവിടെ നിന്നും ബിരുദം നേടിയശേഷം ബാംഗ്ലൂരിലെ ഏറോനോട്ടിക് ലിമിറ്റഡില്‍ ജോലി ലഭിച്ചുവെങ്കിലും അത് വേണ്ടെന്ന് വെച്ച് തന്റെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകേകുവാന്‍ ടെക്‌സാസിലേക്ക് പോയ കൽപന ചൗള, 1984-ല്‍ ടെക്‌സാസ് സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1983-ല്‍ സര്‍വ്വകലാശാലയിലെ തന്റെ ട്രൈനറായിരുന്ന ജീന്‍ പിയര്‍ ഹാരിസനെ വിവാഹം കഴിച്ചു. 1988 ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് ഏറോസ്‌പേസ് എഞ്ചിനീയറിംഗിൽ ഡോക്ടറേറ്റ് നേടിയ കൽപന അതേ വർഷം തന്നെ നാസയിലെ അമേസ് റിസർച്ച് സെന്ററിൽ ജോലിക്കു ചേർന്നു. പവർ-ലിഫ്റ്റ് കംപ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡൈനാമിക്സിൽ ആയിരുന്നു ഇവിടെ ഗവേഷണം. 1991-ല്‍ കൽപനയ്ക്ക് അമേരിക്കന്‍ പൗരത്വം ലഭിച്ചു.

 

1994 ൽ നാസയുടെ ആസ്‌ട്രോനോട്ട് കാൻഡിഡേറ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട കൽപന, 1995 മാർച്ചിൽ, ജോൺസൺ ബഹിരാകാശ കേന്ദ്രത്തിൽ 15-ാമത് ആസ്‌ട്രോനോട്ട് ഗ്രൂപ്പിൽ ആസ്‌ട്രോനോട്ട് കാൻഡിഡേറ്റ് ആയി റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തെ പരിശീലനവും മൂല്യനിർണ്ണയവും പൂർത്തിയാക്കിയ ശേഷം, ആസ്‌ട്രോനോട്ട് ഓഫീസ് ഇവി‌എ / റോബോട്ടിക്സ്, കമ്പ്യൂട്ടർ എന്നി ബ്രാഞ്ചുകളുടെ സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ക്രൂ പ്രതിനിധിയായി അവരെ നിയമിച്ചു. 1996 നവംബറിൽ, കൽപന ചൗളയെ STS-87 ബഹിരാകാശ ദൗത്യത്തിൽ മിഷൻ സ്പെഷ്യലിസ്റ്റും പ്രൈം റോബോട്ടിക് ആം ഓപ്പറേറ്ററുമായി നിയമിച്ചു. അങ്ങനെ 1997 നവംബറിൽ STS -87 കൊളംബിയ സ്പേസ് ഷട്ടിലിൽ കൽപന ചൗള തന്റെ ആദ്യ ബഹിരാകാശ യാത്ര നടത്തി. അതിന്റെ യാത്രയിൽ, നിരവധി പരീക്ഷണങ്ങൾ നടത്തിയ ഷട്ടിൽ, സ്പാർട്ടൻ സാറ്റ്‌ലൈറ്റ് പോലുള്ള നിരീക്ഷണ ഉപകരണങ്ങളും വഹിച്ചു. സൂര്യന്റെ പുറം പാളിയെ കുറിച്ച് പഠിക്കുന്നതിനുള്ള ഈ സാറ്റ്‌ലൈറ്റ് സാങ്കേതിക പ്രശ്നങ്ങൾ കാരണം തകരാറിലായി, അതിനാൽ ഷട്ടിലിൽ നിന്നുള്ള മറ്റ് രണ്ട് ബഹിരാകാശയാത്രികർക്ക് അത് തിരിച്ചുപിടിക്കാൻ ഒരു സ്പേസ് വാക്ക് നടത്തേണ്ടി വന്നു. കൽപന വരുത്തിയ പിഴവായിട്ടാണ് ഇത് തുടക്കത്തിൽ കരുതപ്പെട്ടതെങ്കിലും അഞ്ചുമാസമെടുത്ത് നാസ നടത്തിയ അന്വേഷണത്തിൽ സോഫ്റ്റ്‌വെയർ ഇന്റർഫേസിലെ പിഴവുകളായിരുന്നു യഥാർഥ വില്ലൻ എന്ന് കണ്ടെത്തി.

 

2000-ൽ നാസയുടെ മറ്റൊരു ദൗത്യത്തിനായി കൽപനയെ വീണ്ടും തിരഞ്ഞെടുത്തതോടെ കൽപനക്ക് മുകളിൽ ആരോപിക്കപ്പെട്ട ആരോപണങ്ങൾക്കെല്ലാം അടിസ്ഥാനമില്ലാതെയായി. STS -107 ൽ മിഷൻ സ്പെഷ്യലിസ്റ്റായിറ്റായിരുന്നു കൽപന സേവനമനുഷ്ഠിച്ചത്. യാത്ര നടത്തേണ്ട കൊളമ്പിയയിൽ അടിക്കടി പിഴവുകൾ കണ്ടെത്തിയതിനാൽ യാത്ര 3 വർഷം വൈകി 2003 ലാണ് നടന്നത്. 16 ദിവസത്തെ ഫ്ലൈറ്റിനിടെ, 80 ലധികം പരീക്ഷണങ്ങൾ ക്രൂ പൂർത്തിയാക്കി. 2003 ഫെബ്രുവരി ഒന്നിന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങുന്നതിന് ഏതാനും മിനിട്ടുകൾക്ക് മുമ്പ് കൊളംബിയ പേടകം പൊട്ടി തെറിക്കുകയും, എസ്.ടി.എസ്-107 എന്ന ദൗത്യത്തിന്റെ ദുഃഖകരമായ ഈ പര്യവസാനത്തിൽ കൽപയടക്കം പ്രതിഭാശാലികളായ ഏഴ് ബഹിരാകാശ യാത്രികരും അവര്‍ ശേഖരിച്ച ഒട്ടനവധി വിവരങ്ങളും നഷ്ടങ്ങളായി മാറുകയും ചെയ്തു. തിരിച്ചിറങ്ങുന്നതിനിടെ സ്പേസ് ക്രാഫ്റ്റിന്റെ ആവരണത്തിന്റെ ഒരു ചെറിയഭാഗം അടര്‍ന്നതോടെ വാഹനത്തിന്റെ ചിറകിലെ തെര്‍മല്‍ സുരക്ഷാ കവചത്തില്‍ തകരാറുണ്ടാവുകയും, ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തിയതോടെ അമിതമായി ചൂടുവായു ചിറകിലേക്കെത്തുകയും ഇതോടെ ഭൗമമണ്ഡലത്തില്‍ പ്രവേശിച്ച ഉടനെ വാഹനം ചിന്നിച്ചിതറുകയുമായിരുന്നു.

 

കൽപനയോടുള്ള ബഹുമാനാർത്ഥം 2002-ൽ വിക്ഷേപിച്ച ഭാരതത്തിന്റെ മെറ്റ്സാറ്റ്-1 എന്ന ബഹിരാകാശ പേടകത്തിന് അന്നത്തെ സർക്കാർ കൽപന-1 എന്ന് പുനർനാമകരണം ചെയ്തു.

( 0 ) comment(s)

toprated

Computer Programming - An Intr

  In today’s world, computer programmin... Read More

Aug 24, 2020, 23 Comments

Machine Learning and Data Scie

Globally, the machine learning market is expected ... Read More

Jul 2, 2020, 15 Comments

View More...